ബംഗ്ലുരു:ഇരുന്നൂറ് ദിവസം പിന്നിട്ടിട്ടും സ്വന്തം സ്ഥാപനത്തില്‍ നടക്കുന്ന തൊഴിലാളി പ്രക്ഷോഭം പുല്ലെന്ന് നടിക്കുകയാണ് പ്രമുഖ വ്യവസായിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കര്‍ണ്ണാടകത്തിലെ വര്‍ല വാട്ടര്‍ തീം പാര്‍ക്കിലെ 169 തൊഴിലാളികളാണ് മാനേജ്‌മെന്റിനെതിരായി സ്വതന്ത്ര തൊഴിലാളി സംഘടന രൂപീകരിച്ച് സമരം നടത്തുന്നത്.മാധ്യമ ശ്രദ്ദ നേടിയ ഏത് വിഷയത്തിലും പെട്ടന്ന് തന്നെ ഇരകള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്ന ചിറ്റിലപ്പള്ളി പാര്‍ക്കിലെ തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചതോടെ തങ്ങളുമായി തെറ്റുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.വര്‍ലാ കാര്‍മിക് സംഘാ എന്ന പേരില്‍ ഇടതുപക്ഷ സ്വഭാവമുള്ള സ്വതന്ത്ര തൊഴിലാളി സംഘടന ഈ വര്‍ഷം ആദ്യത്തോടെയാണ് വര്‍ലായില്‍ പ്രവര്‍ത്തനമാരംഭിച്ചത്.സ്ഥിരം തൊഴിലാളികളായ പലരുടേയും ജോലിക്ക് യാതൊരു സ്ഥിരതയുമില്ലെന്ന തിരിച്ചറിവാണ് സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് യൂണിയന്‍ നേതാവും മലയാളിയുമായ വിനീഷ് പറഞ്ഞു.എന്നാല്‍ ഇതോടെ മാനേജ്‌മെന്റ് പ്രതികാര നടപടികളും ആരംഭിക്കുകയായിരുന്നു.യൂണിയന്‍ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച നേതാക്കളായ ചിലരെ ഹൈദ്രാബാദിലേക്ക് സ്ഥലം മാറ്റിയാണ് ചിറ്റിലപ്പള്ളി ”പണി കൊടുത്തത്”.ഹൈദ്രാബാദിലെ പാര്‍ക്കിന്റെ നിര്‍മ്മാണം പോലും പ്രാഥമിക ഘട്ടത്തിലാണെന്നിരിക്കെ ടെക്‌നിഷ്യന്മാരെ അടക്കം അങ്ങോട്ട് മാറ്റിയത് സംഘടന പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.മാനേജ്‌മെന്റിന്റെ നടപടി അംഗീകരിക്കാന്‍ തയ്യാറാകാത്ത തൊഴിലാളികള്‍ വര്‍ലാക്ക് മുന്നില്‍ കുടില്‍കെട്ടി സമരവും ആരംഭിച്ചു.
നടപടി നേരിട്ട 69 പേര്‍ പുറത്തും സംഘടനയില്‍ അംഗങ്ങളായ 70 ഓളം പേര്‍ പാര്‍ക്കിനകത്തും സമരം തുടരുകയാണ്.നിരവധി തവണ കാണാന്‍ ശ്രമിച്ചിട്ടും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തങ്ങളെ നേരില്‍ ക് സംസാരിക്കാന്‍ പോലും ഇത് വരെ തയ്യാറായിട്ടില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തുന്നു.കര്‍ണ്ണാടക – മൈസൂര്‍ റൂട്ടില്‍ ബിഡതി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ ഇപ്പോള്‍ മിക്ക ജോലിക്കാരേയും കരാര്‍ അടിസ്ഥാനത്തില്‍ ആണ് നിയമിച്ചിരിക്കുന്നത്.യാതൊരു മുന്‍പരിചയവും ഇല്ലാത്ത ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് വിദഗ്ദ ടെക്‌നിഷ്യന്മാര്‍ നിയന്ത്രിക്കേ അപകടം പിടിച്ച പല റേയ്ഡുകളും ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നതെന്നാണ് സമരക്കാരുടെ ആരോപണം.ഇവരെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ പറഞ്ഞു വിടുകയാണ് പതിവെന്ന് തൊഴിലാളികള്‍ ഇന്ത്യന്‍ ടെലിഗ്രാമിനോട് പറഞ്ഞു.സമരത്തൊടൊപ്പം നിയമപരമായ രീതിയിലും മാനേജ്‌മെന്റിനെതിരായി നീക്കങ്ങള്‍ നടത്തുന്നു്.കര്‍ണ്ണാടക ലേബര്‍ കോടതിയില്‍ നിന്ന് തൊഴിലാളികള്‍ക്ക് അനുകൂലമായ ഉത്തരവും ലഭിച്ചിരുന്നു.ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ വര്‍ലാ സമീപിച്ചെങ്കിലും അവിടെ നിന്നും തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ലേബര്‍ കോടതിയുടെ ഉത്തരവ് ശരി വെയ്ക്കുന്ന വിധിയാണുായത്.എന്നിട്ടും തൊഴിലാളികള്‍ക്കെതിരായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം എന്നറിയുന്നു.
സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് പകുത്ത് നല്‍കിയതിലൂടെ മാധ്യമ ശ്രദ്ദ പിടിച്ചുപറ്റിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നോക്കു കൂലിക്കെതിരായി സ്വന്തം സ്ഥാപനത്തിലെ ചരക്കിറക്കി വാര്‍ത്തകളിലിടം നേടി.സിപിഎമ്മിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ രംഗത്തെത്തിയ സന്ധ്യക്കും മണല്‍ ചൂഷണത്തിനെതിരായ പോരാട്ടം നടത്തുന്ന ജസീറക്കും പാരിതോഷികം വാഗ്ദാനം ചെയ്ത അദ്ദേഹം വിവാദങ്ങളിലും ഇടം പിടിച്ചു.ഏറ്റവും ഒടുവില്‍ തെരുവ് നായ ശല്യത്തിനെതിരായി സമരം നടത്തിയും കോഴിക്കോട് ഓടയില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്തുമാണ് ചിറ്റിലപ്പള്ളി മാധ്യങ്ങളില്‍ നിറയുന്നത്.
അവരോടെല്ലാം ചെയ്യുന്നതിന്റെ ഒരംശം കരുണയെങ്കിലും അര്‍ദ്ദപട്ടിണിയിലും സമരം ചെയ്യുന്ന തങ്ങളോടും കാണിക്കണമെന്നാണ് ഈ തൊഴിലാളികളുടെ ആവശ്യം.വേതന വര്‍ദ്ദനവോ,ബോണസോ ആവശ്യപ്പെട്ടല്ല തങ്ങളുടെ സമരമെന്നും തൊഴില്‍ സുരക്ഷിതത്വമാണ് ആവശ്യമെന്നും തൊഴിലാളികള്‍ പറയുമ്പോള്‍ ചിറ്റിലപ്പള്ളിയുടെ തൊഴിലാളി വിരുദ്ദമുഖം കൂടുതല്‍ വെളിവാകുകയാണെന്നാണ് വിമര്‍ശകരുടെ പക്ഷം.