കൊച്ചി: ക്രിസ്ത്യൻ പള്ളികൾക്കു നേരെ നിരന്തരം ആക്രമണം ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനോ പിടിക്കാനോ കഴിയാത്തതിൽ വിശ്വാസികൾ വലിയ പ്രതിഷേധത്തിൽ .കോതമംഗലത്ത് കത്തോലിക്കാ ആരാധനാലയത്തിന് നേരെയാണ് വീണ്ടും അക്രമണം ഉണ്ടായിരിക്കുന്നത് . ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ കേരളത്തിൽ അക്രമണത്തിനിരയാകുന്നത് രണ്ടാമത്തേ പള്ളിയാണ്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയുടെ ടൗണിനു സമീപം കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയോരത്തെ ചാപ്പലിനു മുന്നിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ സെന്റ് ആന്റണി പുണ്യാളന്റെ വിശുദ്ധ രൂപമാണ് ഇന്ന് രാവിലെ നേർച്ചയിടാനെത്തിയവർ കല്ലെറിഞ്ഞ് തകർത്ത നിലയിൽ കണ്ടത്.
ഒരാഴ്ച മുൻപ് കവളങ്ങാട് പുലിയൻ പാറപള്ളിയിൽ രൂപക്കൂട് പൊളിച്ച് കന്യാ മറിയത്തിന്റെ വിഗ്രഹം കാട്ടിലെറിഞ്ഞു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. പള്ളിയുടെ രണ്ട് വശങ്ങളിലുമായി രൂപക്കൂട് ഉണ്ടായിരുന്നു. ഇതിൽ ഒരെണ്ണം പൊളിച്ച് സമീപത്തേ വിജനമായ കാട്ടിലേക്ക് ഇടുകയായിരുന്നു. രാവിലെ കൂർബാനയർപ്പിക്കാനെത്തിയ പള്ളി വികാരിയും വിശ്വാസികളുമാണ് രൂപക്കൂട് തകർത്ത കാഴ്ച കണ്ടത്.വിശ്വാസികൾ സംഭവ സ്ഥലത്ത് തടിച്ചുകൂടി. കോതമംഗലം രൂപതാ മെത്രാൻ മാർ ജോജ്ജ് മഠത്തി കണ്ടത്തിലിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു. ഊന്നുകൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വഷണമാരംഭിച്ചു. വലിയ പ്രതിക്ഷേധമാണ് പ്രദേശത്ത് നടക്കുന്നത്. സംഭവത്തിനു പിന്നിൽ മോഷണ ശ്രമം അല്ലെന്നും മനപൂർവ്വം മത ആരാധന നടക്കുന്ന സ്ഥലം തകർക്കുവാനുള്ള നീക്കമായാണ് സംശയിക്കുന്നതെന്നും വിശ്വാസികൾ പറയുന്നു
കന്യാമറിയത്തിന്റെ വിഗ്രഹം രൂപക്കൂട് പൊളിച്ച് കാട്ടിലെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. ആലുവ റൂറൽ എസ്.പി.കെ. കാർത്തിക്കിന്റേയും മുവാറ്റുപുഴ ഡിവൈഎസ്‌പിയുടേയും നിർദ്ദേശാനുസരണം ഊന്നുകൽ സി.ഐ. ഋഷികേഷ് നായരുടെ നേതൃത്വത്തിൽ അന്വഷണം തുടരുന്നുണ്ട്. അടിക്കടി കോതമംഗലം രൂപതക്ക് കീഴിലെ കത്തോലിക്കാ ആരാധനാലയങ്ങൾക്ക് നേരെ കോതമംഗലത്ത് അക്രമണം നടക്കുന്നതിൽ വിശ്വാസികൾ വലിയ പ്രതിക്ഷേധത്തിലും ആശങ്കയിലുമാണ്