കണ്ണൂർ :വിശ്വാസികളുടെ പണം കൊണ്ട് തിന്നുകൊഴുത്തവർക്ക് തിരിച്ചടി തുടങ്ങി .വയനാട്ടിലെ വികാരിക്കും മെത്രാനുമെതിരെ വിശ്വാസികളുടെ തെറിഭിഷേകം.വയനാടൻ അച്ചായന്മാർ ഇളകി മറിഞ്ഞപ്പോൾ സ്റ്റീഫന്‍ കോട്ടയ്ക്കലച്ചൻ മുട്ടുമടക്കി.ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ മാനന്തവാടി കാരയ്ക്കാമല ഇടവക പ്രഖ്യാപിച്ച അച്ചടക്ക നടപടിക്കെതിരെ ഇടവകക്കാരുടെ അതിശക്തമായ പ്രതിഷേധം .ഇമ്മാതിരി കുറെ പ്രായമുള്ള നേതാക്കന്മാരാണ് ഈ സർവ്വ ചൊറക്കും നില്ക്കുന്നത്. ബലാൽസംഗം ഒരു വശേ..പീഢിപ്പിക്കൽ വേറൊരു വശേ..കളവ് വേറൊരു വശേ..എന്നിട്ട് ഇവർ ഞങ്ങളുടെ കാരണവന്മാർ കണ്ട മുതലും എടുത്തിട്ട് സുഹിച്ച് കഴിയുന്നു. കൊലപാതകം വേറൊരു വശേ..ഇവന്മാരേ കാലു തല്ലി ഒടിച്ച് പള്ളീന്ന് പുറത്താക്കണം..
ഇത് വയനാട്ടിൽ സിസ്റ്റർ ലൂസിക്കെതിരേ നടപടി എടുത്തപ്പോൾ ജനം ഇളകി പ്രതിഷേധിച്ചുകൊണ്ട് ക്യാമറക്ക് മുന്നിൽ പറഞ്ഞ വാക്കുകളാണ് .വിശ്വാസികൾ വൈദികർക്കെതിരേ ഇളകി മറിയുകയായിരുന്നു. മെത്രാന്റെ രാജ പദവിയൊന്നും അവർ അംഗീകരിച്ചില്ല. ശരിക്കും കൊച്ചിയിൽ കണ്ട ശാന്ത സമരം ആയിരുന്നില്ല..വയനാടൻ അച്ചായന്മാർ നടത്തിയത്. ലൂസിയെ വിലക്കിയ വികാരിയെ പിടിച്ചുവയ്ച്ച് തിരുത്തി എഴുതിച്ചു..മാപ്പും പറയിപ്പിച്ചു. വയനാട്ടിലേ വിശ്വാസികൾക്ക് കൊച്ചിക്കാരുടെ അത്രേം ക്ഷമയില്ല…കാരണം കുടിയേറി..മണ്ണിനോട് മല്ലടിച്ച എല്ലു മൂപ്പ് ഇത്തിരി കൂടുതലാണ് എന്നും വിശ്വാസികളുടെ കമന്റുകൾ പുറത്തുവന്നു . ഇന്ന് ചേര്‍ന്ന ഇടവക പാരീഷ് കൗണ്‍സില്‍ യോഗത്തിൽ അച്ചായന്മാർ ഇരച്ചുകയറുകയായിരുന്നു. പാരീഷ് കൗണ്‍സില്‍ യോഗത്തിലേക്ക് വിശ്വാസികള്‍ തള്ളിക്കയറി. വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്. സിസ്റ്റര്‍ ലൂസിക്കെതിരായ എല്ലാ വിലക്കുകളും നീക്കിയതായി ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍ അറിയിച്ചു.
നീതി വിജയിച്ചുവെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. വിശ്വാസികളുടെ ശക്തിയാണ് പ്രകടമായതെന്നും ഇടവക സമൂഹത്തോട് നന്ദിയുണ്ടെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.സിസ്റ്റര്‍ ഇനി വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്കിയത്. സിസ്റ്റര്‍ ലൂസി വേദപാഠം പഠിപ്പിക്കുകയും കുര്‍ബാന നല്‍കുകയും ചെയ്യുന്നതിനോട് എതിര്‍പ്പുണ്ടെന്ന് വിശ്വാസികള്‍ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. സംഭവം വിവാനമായതോടെ സിസ്റ്റര്‍ക്കെതിരെ നടപടിയില്ലെന്ന് വിശദീകരിച്ച് സഭ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
സിസ്റ്റർ ലൂസി തങ്ങളുടെ മക്കളെ വേദപാഠം പഠിപ്പിക്കേണ്ടന്നും ,ഇവരുടെ പക്കൽ നിന്നും വിശുദ്ധ കുർബാന സ്വീകരിക്കാൻ താത്പര്യമില്ലെന്നും ഇടവകയിലെ വിശ്വാസികൾ ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ വികാരിയച്ചനേ നേരിൽ കണ്ട് ആവശ്യപ്പെട്ടു ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിവരം കോൺവെന്റിലെ മദറിനേ വികാരിയച്ചൻ അറിയിക്കുകയായിരുന്നെന്നുമാണ് ഇടവകയുടെ വാര്‍ത്താക്കുറിച്ച്.സിസ്റ്ററിന്റെ സേവനം ഇനി ഇടവകയിലെ മേൽ ശുശ്രൂഷകളിൽ അവശ്യമില്ല എന്ന ഇടവകക്കാരുടെ വികാരം മദർ സിസ്റ്ററേയും അറിയിച്ചു. ഇതാണ് സംഭവിച്ചത് എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. പ്രത്യക്ഷമായി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വിശദീകരിക്കുമ്പോഴും വിശ്വാസികളുടെ പേരില്‍ പരോക്ഷ വിലക്ക് തന്നെയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നിലവിലുണ്ടായിരുന്നത്.