ഫ്രാങ്കോ പ്രതിയായ കേസിലെ നിർണായക സാക്ഷി ഫാ.കാട്ടുതറയുടെ ദുരൂഹ മരണത്തിൽ അന്വേഷണം നടത്തണം: വി എസ് അച്ചുതാനന്ദൻ

തിരുവനന്തപുരം :ഫാ.കാട്ടുതറയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ആവശ്യപ്പെട്ടു. ബിഷപ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ നിർണായക സാക്ഷി ആയിരുന്നു ഫാദർ കുര്യാക്കോസ് കാട്ടുതറ എന്നതിനാൽ അദ്ദേഹത്തിന്റെ മരണം സ്വാഭാവികമെന്നു കരുതാനാകില്ല എന്നും വിഎസ് പറഞ്ഞു.

കന്യാസ്ത്രീയ പീഡിപ്പിച്ച കേസിന്റെ അന്വേഷണം കാര്യക്ഷമമാക്കുക , ഫാദർ കാട്ടുതറ യുടെ മരണത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കുക, ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കുക, കന്യാസ്ത്രികളെ ഭീഷണിപ്പെടുത്തുന്ന പുരോഹിതന്മാരെയും പരാതിക്കാരിയുടെ ചിത്രം പുറത്തുവിട്ട സിസ്റ്റർ അമലയേയും അറസ്റ്റ ചെയ്യുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ് ഒ എസിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു വിഎസ്.മാർച്ചിന് എസ് ഒ എസ് കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി സ്വാഗതം പറഞ്ഞു. അഡ്വ. കെ.വി.ഭദ്രാകുമാരി അദ്ധ്യക്ഷത വഹിച്ചു. മാർച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട് കെ.അജിത , ഡോ.പി. ഗീത ,വി.പി.സുഹറ, വിളയോടി വേണുഗോപാൽ, ആർ.അജയൻ, ഷൈജു ആന്റണി, കെ.എം.സലീം കുമാർ,പ്രൊഫ. കുസുമം ജോസഫ് , സി.ആർ. നീലകണ്ഠൻ , തുടങ്ങിയവർ സംസാരിച്ചു.vs1

പൊതുജനങ്ങൾ ഒപ്പിട്ട എസ് ഒ എസിന്റെ
നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

നിവേദനം

ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് സംബന്ധിച്ച് ബഹു കേരള മുഖ്യമന്ത്രി മുമ്പാകെ
സേവ് അവർ സിസ്റ്റേഴ്സ് സമർപ്പിക്കുന്ന നിവേദനം

അടിയന്തര ആവശ്യങ്ങൾ

1.ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹ മരണത്തെപ്പറ്റി
അന്വേഷിപ്പിക്കുക

2. നിർണായകമായ തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുക.

3. പരാതിക്കാരിയായ കന്യാസ്ത്രിയേയും അവരെ പിന്തുണക്കുന്ന കന്യാസ്ത്രികളേയും ഭീഷണിപ്പെടുത്തുന്ന ഫാ.ജയിംസ് എർത്തിയിൽ , കുറവിലങ്ങാട് മഠത്തിൽ ഒരു കൊലക്കേസ് പ്രതിയോടൊപ്പം ചെന്ന് ഭീഷണിപ്പെടുത്തിയ ഫാ. നിക്കോളാസ് മണിപ്പറമ്പിൽ ,
പരാതിക്കാരിയുടെ ചിത്രം പരസ്യപ്പെടുത്തിയ സിസ്റ്റർ അമല എന്നിവരെ അറസ്റ്റ് ചെയ്യുക i

4. ബിഷപ്പ് ഫ്രാങ്കോയുടെ സാമ്പത്തിക സ്രോതസ്സുകളും ക്രിമിനൽ അധോലോക ബന്ധങ്ങളും അന്വേഷിക്കുക.

5.കന്യാസ്ത്രീകളുടെയും സാക്ഷികളു ടെയും സുരക്ഷ ഉറപ്പാക്കുക.

6 സ്ത്രീത്വത്തെ നിരന്തരം അധിക്ഷേപിക്കുന്ന പി.സി.ജോർജ്ജ് എംഎൽഎയുടെ നിയമസഭാഗംത്വം റദ്ദാക്കുക.
7. ഫ്രാങ്കോയെ പിന്തുണക്കുന്ന കന്യാസ്ത്രീകളെ കുറവിലങ്ങാട് മOത്തിൽ നിന്നും മാറ്റിപ്പാർപ്പിച്ച് പരാതിക്കാരിക്കും അവരെ പിന്തുണക്കുന്നവർക്കും നിർഭയമായി സന്യാസജീവിതം തുടരാൻ വേണ്ട സാഹചര്യമൊരുക്കുക

8. മത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ലൈംഗികാതിക്രമം തടയുന്നതിന് നിയമനിർമ്മാണം നടത്തുക.

Top