അയോധ്യയിൽ രാമക്ഷത്രം പണിക്ക് കർണാടകയിൽ ക്രിസ്ത്യാനികൾ ഒരുകോടി രൂപ കൊടുത്തു !

ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്ര നി‌ർമ്മാണത്തിനായി കർണാടകത്തിലെ ക്രിസ്ത്യൻ സമുദായാംഗങ്ങൾ ഒരു കോടി രൂപ സംഭാവന നൽകി. കർണാടക ഉപമുഖ്യ മന്ത്രി ഡോ.അശ്വന്ത് നാരായൺ തുക ഏറ്റുവാങ്ങി. ബി.ജെ.പി ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് ഡോ.അശ്വന്ത് നാരായൺ പറഞ്ഞു. ജനോപകരപ്രദമായ വികസനപ്രവർത്തനങ്ങളാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിനായി മതവ്യത്യാസമില്ലാതെ സംഭാവനകൾ നൽകിയിരിക്കുകയാണ് ക്രിസ്ത്യൻ സംഘടനകൾ. കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വന്ത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ സമുദായങ്ങളുടെയും പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലുമായിരിക്കും ശ്രീരാമക്ഷേത്രം നിർമ്മിക്കുക. ഇനി വരുന്ന തലമുറകൾക്കും ഇത് പ്രചോദനമാകട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകുന്നതിനായി നിരവധി ക്രിസ്ത്യൻ സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. വ്യവസായികളും, സംരംഭകരും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമാണ് ചർച്ചയിൽ പങ്കെടുത്തത്. ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകാൻ നിരവധി പേരാണ് മുന്നോട്ടു വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാറുള്ളതുപോലെ എല്ലാവരുടെയും ഒന്നിച്ചുള്ള മുന്നേറ്റമാണ് ബിജെപി ആഗ്രഹിക്കുന്നതെന്നാണ് അശ്വന്ത് പറഞ്ഞത്. എല്ലാ വിഭാഗത്തിലുള്ള ആളുകളെയും ഉൾക്കൊള്ളിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ഇതാണ് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കർണാടകയിൽ ക്രിസ്ത്യൻ വികസന കോർപ്പറേഷൻ സ്ഥാപിച്ച് 200 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയെ ക്രിസ്ത്യൻ സമുദായ പ്രതിനിധികൾ അനുമോദിച്ചു.

Top