മുസ്ലിം ലീഗ് ഇടതു പക്ഷത്തേക്ക് ?..കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നയത്തിൽ ലീഗ് സോണിയയെ ആശങ്കയറിയിച്ചു!

കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട് ആണെന്നും മുസ്ലിം ലീഗ് പരിഭവിക്കുന്നു .ഈ നിലപാടിൽ മുസ്ലിം സമുദായവും ലീഗും കടുത്ത പ്രതിഷേധത്തിലാണ് .അതേസമയം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടിലുള്ള അതൃപ്തി മുസ്ലീം ലീഗ് നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിച്ചു. അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാലും തങ്ങളുടെ വാദം കേട്ടില്ലെന്ന അഭിപ്രായം ചില കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെന്നും അക്കാര്യം സോണിയ ഗാന്ധിയെ ധരിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് ഇടതുപക്ഷത്ത് എത്താൻ സാധ്യത കൂടി !ബിജെപി ആർ എസ്എസ് വളർച്ച തടയാൻ കോൺഗ്രസിനാവുന്നില്ല എന്ന പരാതി മുന്നേ തന്നെ മുസ്ലിം സമുദായത്തിന് തോന്നിത്തുടങ്ങി എന്ന രാഷ്ട്രീയ നിരീക്ഷണം ഉണ്ടായിരുന്നു .പ്രത്യേകിച്ച് കേന്ദ്രത്തിൽ വീണ്ടും ബിജെപി ഭരണം എത്തിയതോടെ കേരളത്ത്ഇലെ മുസ്ലിം സമുദായം അങ്കലാപ്പിലാണ് .

കേരളത്തിലെ ആർ എസ് എസ് ,ബിജെപി വളർച്ചയെ തടയാൻ മുന്നിൽ നിൽക്കുന്നത് സിപിഎം ആണെന്ന തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കയാണ് .മുസ്ലിം ലീഗ് യുഡിഎഫ് വിടാൻ സാധ്യത

Top