ബ്രൂണയില്‍ ക്രിസ്മസിന് നിരോധനം.മുസ്‌ലിംകള്‍ ക്രിസ്മസ് ആഘോഷിച്ചാല്‍ അഞ്ചുവര്‍ഷം തടവ്

ബെഗവന്‍:ബ്രൂണയില്‍ മുസ്‌ലിംകള്‍ ക്രിസ്മസ് ആഘോഷിച്ചാല്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷ കൊടുക്കാനുള്ള നിയമം .ബ്രൂണയ് രാജ്യത്ത് സുല്‍ത്താന്‍ ക്രിസ്മസ് ആഘോഷം നിരോധിച്ചു. ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കുക, സാന്താ തൊപ്പിയണിയുക തുടങ്ങി പൊതു ആഘോഷങ്ങളെല്ലാം നിരോധനത്തില്‍ ഉള്‍പ്പെടും.
ഇസ്‌ലാം ഒഴികെയുള്ള മതങ്ങളുടെ പ്രചാരണ പരിപാടികള്‍ തടയുന്നതിന്റെ ഭാഗമായാണിത്. മുസ്‌ലിംകള്‍ ക്രിസ്മസ് ആഘോഷിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവു ലഭിക്കും. 4,20,000 വരുന്ന ജനസംഖ്യയില്‍ 32 ശതമാനം മുസ്‌ലിംകളല്ലാത്തവരാണ്. മുസ്‌ലിംകള്‍ക്ക് പ്രവേശനം നല്‍കാതിരിക്കുന്നപക്ഷം ഇവര്‍ക്ക് സ്വന്തം വാസസ്ഥലങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കാം. എന്നാല്‍ പൊതുസ്ഥലത്ത് ക്രിസ്മസ് ട്രീ വയ്ക്കുക, അലങ്കാരങ്ങള്‍ നടത്തുക, മെഴുകുതിരി കത്തിക്കുക, മതപരമായ പാട്ടുകള്‍ പാടുക എന്നിവയൊന്നും പാടില്ല

Top