ജറുസലേം: കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ലോകജനത ഭയത്തിലാണ് .ദൈവത്തിന്റെ ആലയങ്ങളിലും വിലക്ക് .കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബത്‌ലഹേമിലെ വിഖ്യാതമായ ആരാധനാലയം താല്‍ക്കാലികമായി അടച്ചു. പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് തീരുമാനമെന്നു ബത്‌ലഹേം പള്ളി അധികൃതര്‍ അറിയിച്ചു. ഇസ്രയേലിന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്കിലാണു യേശുദേവന്റെ ജന്മസ്ഥലമെന്നു കരുതുന്ന മേഖലയില്‍ പള്ളി സ്ഥിതിചെയ്യുന്നത്. ബത്‌ലഹേം നഗരത്തിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗ്രീസില്‍നിന്നെത്തിയ സന്ദര്‍ശകര്‍ കഴിഞ്ഞമാസം തങ്ങിയിരുന്ന ഹോട്ടലിലെ നാലോളം ജീവനക്കാര്‍ അടക്കമുള്ളവരാണു െവെറസ് ബാധിതരായത്. ഇക്കാര്യം സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പള്ളികളും മോസ്‌കുകളും ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളും ഇതരസ്ഥാപനങ്ങളും അടയ്ക്കാന്‍ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം ബത്‌ലഹേം പള്ളി താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. നിലവിലെ തീരുമാനപ്രകാരം 14 ദിവസം ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും.
കോവിഡ് െവെറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ഥാടനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ പിന്നാലെ സൗദി അറേബ്യ മക്ക അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. ഇവിടേക്ക് എത്തുന്ന വാഹനങ്ങള്‍ പരിശോധിച്ച് തീര്‍ഥാടകരെ തിരിച്ചയച്ചു. വിദേശങ്ങളില്‍ നിന്നുള്ളവര്‍ ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നത് ദിവസങ്ങള്‍ക്കുമുമ്പ് വിലക്കിയിരുന്നു. വലിയ തോതില്‍ കോവിഡ് പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്.
കോവിഡ് പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ 14 ദിവസം പിന്നിടാതെയും രോഗവിമുക്തരാണെന്ന് ഉറപ്പുവരുത്താതെയും ഗള്‍ഫ് രാജ്യങ്ങള്‍ വഴി സൗദിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.സൗദി പൗരന്മാരും ഗള്‍ഫ് പൗരന്മാരും തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും സൗദിയില്‍ പ്രവേശിക്കുന്നതിനും താല്‍ക്കാലികമായി വിലക്കി. കോവിഡ് പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരാണോയെന്ന് പാസ്‌പോര്‍ട്ടുകള്‍ പരിശോധിച്ച് എളുപ്പത്തില്‍ കണ്ടെത്തുന്നതിനാണ് ഇത്.
കോവിഡ്-19 ദുരന്തത്തെത്തുടര്‍ന്ന് ആഗോള വിമാനക്കമ്പനികള്‍ വന്‍ പ്രതിസന്ധിയിലേക്ക്. െവെറസ് ബാധ ഉടന്‍ നിയന്ത്രവിധേയമായില്ലെങ്കില്‍ നഷ്ടം 11,300 കോടി ഡോളര്‍ കടക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ മുന്നറിയിപ്പ്. രോഗം ഉടന്‍ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ നഷ്ടം 6300 കോടി ഡോളറില്‍ ഒതുങ്ങും.
ഏറ്റവും കൂടുതല്‍ നഷ്ടം ഏഷ്യന്‍, യൂറോപ്യന്‍ കമ്പനികള്‍ക്കായിരിക്കും. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തുണ്ടായ നഷ്ടത്തിനു തുല്യമായാണു വ്യോമയാന വ്യവസായ മേഖല ഇതിനെ കാണുന്നത്. അതിനിടെ, ബ്രിട്ടനിലെ ഫ്‌െളെബീ എയര്‍െലെന്‍സ് പ്രവര്‍ത്തനം നിര്‍ത്തി. നേരത്തേതന്നെ പ്രതിസന്ധിയിലായിരുന്ന ഫ്‌െളെബീ, കൊറോണയുടെ ആഘാതത്തെത്തുടര്‍ന്ന് യാത്രക്കാര്‍ ഒഴിഞ്ഞതോടെ തകരുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതോടെ തകര്‍ച്ച പൂര്‍ണമായി.
ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വിമാനക്കമ്പനികള്‍ക്ക് 19 ശതമാനം ബിസിനസ് നഷ്ടപ്പെടുമെന്നാണു കണക്ക്. 3,000 കോടി ഡോളറിന്റെ നഷ്ടമെന്നാണു രണ്ടാഴ്ച മുമ്പ് വ്യോമയാനവ്യവസായ രംഗത്തെ സമിതിയായ അയാട്ട വിലയിരുത്തിയിരുന്നത്. ഇതുവരെയില്ലാത്ത പ്രതിസന്ധിയാണു നേരിടുന്നതെന്നും ഇത് എങ്ങോട്ടു നീങ്ങുമെന്ന് യാതൊരു ധാരണയുമില്ലെന്നും അയാട്ട സി.ഇ.ഒ അലക്‌സാണ്ടര്‍ ഡി ജുനിക് പറഞ്ഞു. യാത്രാനിയന്ത്രണവും യാത്രക്കാരില്ലാത്തതുംമൂലം പ്രമുഖ എയര്‍െലെന്‍സുകള്‍ െചെനയിലേക്കും പുറത്തേക്കുമുള്ള നിരവധി ഫ്‌െളെറ്റുകള്‍ റദ്ദാക്കിയിരുന്നു.