തിരുവനന്തപുരം: ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുരുളി സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം സെന്‍സര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികരണം. ചിത്രത്തിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു.
സെന്‍സര്‍ ചെയ്ത പതിപ്പാണ് ഐഎഫ്എഫ്‌കെ അടക്കമുള്ള ചലച്ചിത്ര മേളകളില്‍ കാണിച്ചത്. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ റിലീസായ ചിത്രത്തില്‍ തെറി സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തിരുന്നില്ല. അതേസമയം, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ എ സര്‍ട്ടിഫിക്കറ്റും അഡള്‍ട്ട് വാണിങ്ങും നല്‍കിയാണ് സിനിമ ആരംഭിക്കുന്നത്.