അമേരിക്കക്ക് തിരിച്ചടി ?സുലൈമാനിയെ വധിച്ച കമാന്‍ഡര്‍ കൊല്ലപ്പെട്ടു!!സ്ഥിരീകരിച്ച് റഷ്യ!!

തെഹറാന്‍: ഖാസിം സുലൈമാനിയെ വധിച്ചവര്‍ കൊല്ലപ്പെട്ടെന്ന് റഷ്യന്‍ ഇന്റലിജന്‍സ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ തകര്‍ന്ന വീണ യുഎസ് വിമാനത്തില്‍ ഈ സൈനിക സംഘം ഉണ്ടായിരുന്നു. താലിബാന്റെ ആക്രമണത്തിലാണ് യുഎസ് വിമാനം തകര്‍ന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വിമാനം എങ്ങനെ തകര്‍ന്നു എന്നത് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആക്രമണം ഉണ്ടായതിന്റെ ലക്ഷണങ്ങളില്ലെന്ന് യുഎസ് സൈനിക വക്താവ് കേണല്‍ സോണി ലെഗെറ്റ് പറഞ്ഞു. അതേസമയം എത്രപേര്‍ കൊല്ലപ്പെട്ടെന്ന കാര്യവും അമേരിക്ക പരസ്യമാക്കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വിമാനം തകര്‍ന്ന് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, ഇതും സത്യമാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖാസിം സുലൈമാനിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയും, അത് നടപ്പാക്കുകയും ചെയ്ത യുഎസ് ഇന്റലിജന്‍സ് ഓപ്പറേഷന്‍ തലവന്‍ മൈക്കിള്‍ ഡി ആന്‍ഡ്രിയയാണ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടത്. യുഎസ്സിന് ഏറ്റവും വലിയ തിരിച്ചടിയാണിത്. റഷ്യന്‍ ഇന്റലിജന്‍സ് ഡി ആന്‍ഡ്രിയ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആന്‍ഡ്രിയ ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ യുഎസ് ഓപ്പറേഷനുകളെ നിയന്ത്രിച്ചിരുന്നു.

തകര്‍ന്ന വിമാനം അമേരിക്കയുടെ അത്യാധുനിക ചാര ശൃംഖലയും മൊബൈല്‍ കമാന്‍ഡ് സെന്ററുമായിരുന്നു. ഏതൊക്കെ സ്ഥലത്ത് ആക്രമണം നടത്തണമെന്ന കാര്യമടങ്ങുന്ന വിവരങ്ങള്‍ ഇതോടെ താലിബാന്റെ കൈവശമായിരിക്കുകയാണ്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന അത്യാധുനിക ഉപകരണങ്ങളും താലിബാന്‍ യുഎസ്സില്‍ നിന്ന് തട്ടിയെടുത്തു. നിരവധി ഓഫീസര്‍മാര്‍ ഡി ആന്‍ഡ്രിയക്കൊപ്പം കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയത്തുള്ള മൈക്ക് എന്നും ഡി ആന്‍ഡ്രിയ അറിയപ്പെടുന്നുണ്ട്.

പശ്ചിമേഷ്യയിലെ ചാരശൃംഖല ഡി ആന്‍ഡ്രിയയുടെ മരണത്തോടെ ദുര്‍ബലമാകും. സിഐഎ ഇന്റലിജന്‍സിലെ പ്രമുഖ കമാന്‍ഡറാണ് അദ്ദേഹം. 2017 മുതല്‍ യുഎസ്സിന് ഭീഷണി ഉയര്‍ത്തുന്നവരെ വധിക്കുന്ന മിഷനെ നിയന്ത്രിക്കുന്നത് ആന്‍ഡ്രിയയാണ്. ഇതിനായി പല ഇന്റലിജന്‍സ് വൃത്തങ്ങളെയും അദ്ദേഹം ഉപയോഗിച്ചിരുന്നു. ഇറാഖിലെ 300ഓളം പ്രതിഷേധക്കാരെ വധിച്ചതിലും ആന്‍ഡ്രിയക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം താലിബാന്റ വാദങ്ങള്‍ പൂര്‍ണമായും വിശ്വാസ യോഗ്യമല്ല. യുഎസ്സിന്റെ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ന്നത് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ.

ഇറാന്റെ സൈന്യത്തെ വെല്ലുവിളിച്ചാല്‍ ഇസ്രയേലിനെയും അമേരിക്കയെയും വെറുതെ വിടില്ലെന്ന് റെവലൂഷണറി ഗാര്‍ഡ്‌സ് ചീഫ് ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. പശ്ചിമേഷ്യയില്‍ നിന്ന് യുഎസ് പോകുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ തിരിച്ചടി ഉറപ്പാണെന്നും സലാമി വ്യക്തമാക്കി. അതേസമയം മുമ്പുള്ളത് പോലെ എല്ലാം ക്ഷമിച്ച് നില്‍ക്കാന്‍ ഇറാന് സാധിക്കില്ലെന്നും സലാമി പറഞ്ഞു. നേരത്ത ഇറാന്‍ ജുഡീഷ്യറി തലവന്‍ ഇബ്രാഹിം റായിസി സുലൈമാനിയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

യുഎസ് ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. പുതിയ മൂന്ന് സൈനിക ബേസുകള്‍ ഇറാഖില്‍ നിര്‍മിക്കാനൊരുങ്ങുകയാണ് അമേരിക്ക. ഇത് ഇറാന്‍ അതിര്‍ത്തിയുമായി വളരെ അടുത്താണ്. പശ്ചിമ ഇറാഖിലാണ് പുതിയ ബേസുകള്‍ ഒരുങ്ങുന്നത്. സുലൈമാനിയ നഗരത്തിനടുത്താണ് ഒരു ബേസ് വരുന്നത്. മറ്റൊന്ന് ഹലബ്ജ് നഗരത്തിനടുത്ത്. ഇവിടെ നിന്ന് 14 കിലോ മീറ്റര്‍ മാത്രമാണ് ഇറാനിയന്‍ അതിര്‍ത്തിയിലേക്കുള്ളത്. മൂന്നാമത്തെ ബേസ് എര്‍ബിലിലാണ് നിര്‍മിക്കുന്നത്.

മനുഷ്യ സാന്നിധ്യമുള്ള പേടകങ്ങള്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍. സഫര്‍ സാറ്റലൈറ്റ് എന്നാണ പേര്. ഇതിന് പുറകേ അഞ്ച് പേടകങ്ങള്‍ കൂടി വിക്ഷേപിക്കും. അതേസമയം ഇറാന്‍ ബഹിരാകാശ പദ്ധതിയെ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കുന്നതിനുള്ള മറയായി ഉപയോഗിക്കുന്നുവെന്ന് അമേരിക്ക ആരോപിക്കുന്നു. ഇറാന്‍ ഉപയോഗിക്കുന്ന റോക്കറ്റുകളില്‍ അംഗീകരിക്കാനാവാത്ത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നും, ബാലിസ്റ്റിക് മിസൈലുകളുമായി സമാനതകളുണ്ടെന്നും യുഎസ് ആരോപിക്കുന്നു.

Top