ദിലീപ് അമ്മയിലേക്ക്‌ ഇല്ല; താരസംഘടനയെ നയിക്കാൻ മോഹൻലാലും പൃഥ്വിയും .. നവംബര്‍ രണ്ടാം വാരത്തില്‍ ചേരുന്ന അമ്മയുടെ അടുത്ത യോഗം നിര്‍ണായകം

കൊച്ചി:ദിലീപ് അമ്മയിൽ നിന്നും പുറത്ത് തന്നെ . അമ്മയിലേക്ക് ഉടനൊന്നും ദിലീപ് മടങ്ങിയെത്തില്ലെന്നു തന്നെയാണ് സൂചന. ദിലീപിനെ പുറത്താക്കിയ തീരുമാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. പൃഥിരാജിനു വേണ്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന വിമര്‍ശനം ഗണേഷ് കുമാര്‍ ഉയര്‍ത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിനൊപ്പമാണ്. ദിലീപ് അനുകൂലികളും മറുവിഭാഗവും തമ്മിലുള്ള പോര് തുടരുകയാണ്.കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം മാത്രം അമ്മയില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന നിലപാടിലാണ് ദിലീപ്. കോടതി നടപടികളെപ്പോലും ബാധിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടുപോകരുതെന്ന് ദിലീപ് തന്നെ അനുകൂലിക്കുന്നവരോടു പറഞ്ഞിട്ടുണ്ട്.

ദിലീപിനെ പുറത്താക്കിയ വിഷയത്തില്‍ മമ്മൂട്ടിയ്‌ക്കെതിരേ കരുക്കള്‍ നീക്കാനാണ് ഗണേഷിന്റെ ശ്രമം. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പൃഥിരാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അമ്മയുമായി സഹകരിക്കണോ എന്ന സംശയം അവര്‍ പുലര്‍ത്തുന്നു. എന്നാല്‍ ദിലീപ് യോഗത്തിനെത്താത്ത സ്ഥിതിക്ക് പൃഥ്വി എത്തുമെന്നാണ് സൂചന. ദിലീപെത്തില്ലെന്നും അമ്മയുമായി സഹകരിക്കണമെന്നും പൃഥ്വിയോട് മുതിര്‍ന്ന നടന്മാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം രണ്ടാം വാരം അമ്മയുടെ യോഗം ചേരും. ദിലീപ് മോചിതനായപ്പോള്‍ തന്നെ ഇന്നസെന്റ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചതാണ്. എന്നാല്‍ മോഹന്‍ലാലിന്റെ സൗകര്യം പരിഗണിച്ച് അടുത്തമാസം യോഗം വിളിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ് ഇല്ലാത്ത സാഹചര്യത്തില്‍ ആ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കാനിടയില്ല. ഇരുവിഭാഗവുമായി മോഹന്‍ലാല്‍ ആശയവിനിമയം നടത്തുന്നുണ്ട്. ശ്രീകുമാര്‍ മേനോന്റെ ഒടിയന്റെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ചിത്രീകരിക്കുന്നത്. മഞ്ജു വാര്യരും ലാലിനൊപ്പമുണ്ട്. മഞ്ജുവിനെയും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെയും ലാല്‍ അനുനയിപ്പിച്ചെന്നും സംസാരമുണ്ട്. പൃഥിയുമായും ലാല്‍ സംസാരിക്കും. എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതിനു ശേഷമായിരിക്കും യോഗം. ദിലീപിനെ പുറത്താക്കിയ സംഭവത്തില്‍ മമ്മൂട്ടിയ്‌ക്കെതിരേ ഗണേഷ് വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് അമ്മ പിളരാതെ നോക്കാനുള്ള ദൗത്യം മോഹന്‍ലാല്‍ ഏറ്റെടുത്തത്.prithviRemya-1440x1024_c

ദിലീപിന്റെ സ്ഥാനത്ത താനാണെങ്കില്‍ പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്; ഗണേശ് കുമാര്‍ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പിന് മോഹന്‍ലാല്‍ രംഗത്തിറങ്ങിയത്. ദിലീപുമായും മഞ്ജുവുമായും ഗണേശുമായും അടുത്ത ബന്ധം മോഹന്‍ലാലിനുണ്ട്. പൃഥ്വിരാജുമായി അടുപ്പമുണ്ട്. ഇതെല്ലാം ഉപയോഗിച്ച് യുവതാരങ്ങളെ വിശ്വാസത്തിലെടുത്തൊരു ഫോര്‍മുലയ്ക്കാണ് മോഹന്‍ലാല്‍ തയ്യാറെടുക്കുന്നത്.

അതേസമയം മമ്മൂട്ടിക്കെതിരെയുള്ള പടയൊരുക്കം പുതിയ തലങ്ങളിലേയ്ക്ക്. മമ്മൂട്ടിയും ഇന്നസെന്റും ഉള്‍പ്പെടുന്ന ഇടത് അനുകൂല നേതൃത്വത്തിനെതിരെ ദിലീപിനെ അനുകൂലിക്കുന്നവര്‍ ഗണേഷ് കുമാറിന്റെ് നേതൃത്വത്തില്‍ ശക്തമായ നീക്കങ്ങളിലേക്ക്. മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന വിമണ്‍ ഇന്‍ കളക്ടീവിന് മോഹന്‍ലാല്‍ നല്‍കുന്ന പരോക്ഷ പിന്തുണയും ഗണേഷ് വിഭാഗത്തെ ചൊടിപ്പിക്കുന്നു ഇനി അമ്മയിലേക്കില്ല എന്ന വാശിയിലാണ് ദിലീപ്. പ്രിഥ്വിരാജ്, ആസിഫ് അലി എന്നിവരുള്‍പ്പെടുന്ന മിഡ്ജെൻ വിഭാഗം ദിലീപിനെതിരെ തങ്ങളെടുത്ത നിലപാടില്‍ ഉറച്ചും നില്‍ക്കുന്നു, സൂപ്പര്‍ താരങ്ങളുടെയും മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരുടെയും മക്കളുള്‍പ്പെടുന്ന ന്യൂജെന്‍ വിഭാഗം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു.

സിനിമാ നടന്മാരുടെയും നടിമാരുടെയും കിടപ്പറക്കഥകള്‍ വരെ അങ്ങാടിയില്‍ പാട്ടാക്കി ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നു. പ്രതിസന്ധിയില്‍ ദിലീപിനൊപ്പം നില്‍ക്കാത്ത അമ്മയെ പിച്ചിച്ചീന്താന്‍ തയ്യാറെടുക്കുകയാണ് ഒരു വിഭാഗം. അടിയന്തിരമായി അമ്മ യോഗം വിളിക്കണമെന്ന ആവശ്യത്തിനു മൂര്‍ച്ചയേറുന്നു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് ദിലീപിനെ അമ്മ പ്രസിഡന്റാക്കാന്‍ രഹസ്യ ധാരണയുണ്ടാക്കിയ സമയത്തായിരുന്നു നടിയെ ആക്രമിച്ച കേസുമായി ദിലീപിനെ ചോദ്യം ചെയ്തതും പിന്നീട് പ്രതിയാക്കപ്പെട്ടതും. അതോടെ ആ പദ്ധതി പൊളിഞ്ഞു. വുമണ്‍ ഇന്‍ കളക്ടീവും യുവതാരങ്ങളും ഒരുമിച്ചു നിന്നാല്‍ ദിലീപ് അനുകൂല നീക്കം പൊളിയും. ഇതു മുന്നില്‍ക്കണ്ടാണ് ഗണേഷിന്റെ നേതൃത്വത്തില്‍ പ്രിഥ്വിരാജിനെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ ഇതുവരെ അമ്മയുടെ അമരക്കാരായിരുന്ന മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്റ്, ഗണേഷ്, മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ ആശയപരമായി പിരിഞ്ഞ് രണ്ടു ചേരിയിലായി.

ഗണേഷിനു കൂട്ടായി സിദ്ദിഖ്, മുകേഷ്, സലിംകുമാര്‍ മറ്റു മിമിക്രിക്കാര്‍ ഒക്കെയുണ്ട്. ദിലീപിനെ സംരക്ഷിച്ചില്ലെന്ന പഴി മമ്മൂട്ടിയ്ക്കാണ് ഏറ്റവുമധികം നേരിടേണ്ടി വരുന്നത്. പിണറായി വിജയന്റെ ആത്മസുഹൃത്തായ മമ്മൂട്ടി കേസിലിടപെടാത്തത് ദിലീപ് അനുകൂലികളെ ഏറെ ചൊടിപ്പിച്ചിരിക്കുന്നു. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍ മഞ്ജുവാര്യരുടെയും ശ്രീകുമാര്‍മോനോന്റെയും ഉറ്റമിത്രമാണ്. ആന്റണി പെരുമ്പാവൂരിനെ വച്ചുള്ള ചെപ്പടി വിദ്യകളൊന്നും വേണ്ടത്ര ഫലിക്കുന്നുമില്ല, മോഹന്‍ലാലിനോട് ദിലീപിനുള്ളത് കടുത്ത ശത്രുത തന്നെ.ഔദ്യോഗിക ഭാരവാഹികള്‍ മുഴുവന്‍ ഒഴിഞ്ഞ് അമ്മയെ ഉടച്ചു വാര്‍ക്കണം എന്ന പ്രിഥ്വി വിഭാഗത്തിന്റെ ആവശ്യം വ്യത്യസ്ത ചേരികളില്‍ നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും സ്വീകാര്യവുമല്ല. ഈ പ്രശ്‌നങ്ങള്‍ മോഹന്‍ലാല്‍ പരിഹരിക്കട്ടെ എന്നാണ് മമ്മൂട്ടിയുടെയും ഇന്നസെന്റിന്റേയും നിലപാട്. എന്തായാലും അടുത്ത അമ്മ യോഗം ജില്ലാ പഞ്ചായത്ത് യോഗം പോലെ കൂക്കുവിളികളിലെത്താനാണ് സാധ്യത. മലയാള സിനിമയുടെ കാര്യസ്ഥന്‍ വേഷം ഇനി ദിലീപ് കെട്ടേണ്ട എന്നാണ് ഭൂരിപക്ഷ വികാരം . എന്നാല്‍ സിദ്ദിഖും, മുകേഷുമൊക്കെയുള്‍പ്പെടുന്ന മെഗാ മാനിപുലേറ്റേഴ്‌സ് ഇപ്പോഴും സ്വന്തം സംഘടനയായി കൈവെള്ളയില്‍ വയ്ക്കുന്ന അമ്മ യുവതാരങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുകയാണ്. നട്ടെല്ലില്ലാത്ത സൂപ്പര്‍ താരവേഷങ്ങളും സംഘടനയ്ക്ക് ഭാരമാണ്. ഈ പൊട്ടിത്തെറിയില്‍ നന്മ പുലരുമോ എന്നാണ് മലയാള സിനിമാ ലോകം ഉറ്റു നോക്കുന്നത്.

Top