സൗദിയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു; 35 വര്‍ഷത്തെ സിനിമ വിലക്ക് റദ്ദാക്കി ഭരണകൂടം

റിയാദ്: പുതിയ ചരിത്രമെഴുതി സൗദി അറേബ്യ. ഇസ്ലാമിക രാജ്യമായ സൗദി വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സിനിമാ വിലക്ക് റദ്ദാക്കിയാണ് സൗദി മാറ്റത്തിന്റെ ചുവട് വച്ചിരിക്കുന്നത്. നിര്‍ണായക തീരുമാനങ്ങളെടുത്ത് സൗദി രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് തീരുമാനത്തിന് പിന്നില്‍.

സിനിമാ തിയേറ്ററുകള്‍ക്ക് ഉടന്‍ തന്നെ ലൈസന്‍സ് അനുവദിക്കുമെന്നും രാജ്യത്തെ ആദ്യ തിയേറ്റര്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് യുഗങ്ങളായി നിലനിന്ന സിനിമാ വിലക്കിന് റദ്ദാക്കിയതോടെയാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗദി അറേബ്യയില്‍ 35 വര്‍ഷമായി നിലനിന്ന സിനിമാ വിലക്കാണ് ഇന്ന് നീക്കിയതെന്ന് സാംസ്‌ക്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.രാജ്യത്തിന്റെ സാംസ്‌ക്കാരിക സമ്പത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Top