തമ്മിലടിച്ച് സിപിഎം- സിപിഐ പ്രവർത്തകർ. സംഘർഷത്തിൽ മൂന്ന് പോലീസുകാർക്കും പരിക്കേറ്റു

പത്തനംതിട്ട : സിപിഎമ്മും സിപിഐയും തമ്മിൽ നടന്ന സംഘർഷത്തിൽ പോലീസുകാരുൾപ്പെടെ നിരവധിപേർക്ക് പരിക്ക്. അങ്ങാടിക്കൽ തെക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.

പത്തോളം പാർട്ടി പ്രവർത്തകർക്കും മൂന്ന് പോലീസുകാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ അടുർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവർത്തകർ തമ്മിലെറിഞ്ഞ സോഡ കുപ്പി തലയിൽ കൊണ്ട ഇൻസ്പെക്ടർ മഹേഷ് കുമാറിന് ഗുരുതരമായ പരിക്കേറ്റു. സംഘർഷത്തിന് പിന്നാലെ ഒരു എഐവൈഎഫ് നേതാവിന്‍റെ വീടും അക്രമികൾ തകർത്തു. ഡിവൈഎഫ്ഐയാണ് അക്രമത്തിന് പിന്നിലെന്നാണ് ഇവരുടെ ആരോപണം.

എഐവൈഎഫ് കൊടുമൺ മേഖല സെക്രട്ടറി ജിതിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിൻ്റെ ജനൽചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു.

സിപിഎമ്മും സിപിഐയും തമ്മിൽ നടന്ന സഹകരണ ബാങ്കിലേക്കുള്ള മത്സരമാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ ഇരുകൂട്ടരും തമ്മിൽ സംസാരം തുടങ്ങിയിരുന്നു. ഒടുവിൽ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

Top