കള്ളപ്പണം ഇല്ലാതാക്കാൻ നോട്ട് നിരോധിച്ച പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് എത്തിയത് കുഴൽപ്പണമായി: പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്; അപകടമുണ്ടാക്കി പണം തട്ടിയെടുത്തത് പാർട്ടിയിലെ ഒരു സംഘം തന്നെ; നോട്ട് നിരോധിച്ച് നാട്ടുകാരെ ക്യൂ നിർത്തിയ പാർട്ടിയുടെ തട്ടിപ്പുകൾ തുടരുന്നു

കൊച്ചി: അന്നൊരു നവംബർ എട്ടിന് നോട്ടു നിരോധിച്ച് നാട്ടുകാരെ മുഴുവൻ വട്ടം കറക്കിയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് എത്തിയത് കള്ളപ്പണമായി. അവസാന ഘട്ട തിരഞ്ഞെടുപ്പിനായി 3.5 കോടി രൂപ കുഴൽപ്പണമായി എത്തിച്ചതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ആസൂത്രിതമായി അപകടമുണ്ടാക്കി പണം തട്ടിയെടുത്തതിനു പിന്നിൽ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾ തന്നെയാണെന്നാണ് ഇപ്പോൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

ഏപ്രിൽ മൂന്നിനു പുലർച്ചെയായിരുന്നു സംഭവം. ദേശീയ പാതയിൽ കൊടകരയിൽ അപകടം സൃഷ്ടിച്ച ശേഷം അപ്രതീക്ഷിതമായി വാഹനത്തിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു. ഭൂമി ഇടപാടിനായി എറണാകുളത്തേയ്ക്കു കാറിൽ കൊണ്ടു പോകുകയായിരുന്ന 25 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ ധർമ്മരാജൻ കൊടകര പൊലീസിൽ പരാതി നൽകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ തട്ടിപ്പു നടന്നതായി കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ 3.5 കോടി രൂപയാണ് ഇത്തരത്തിൽ കേരളത്തിലേയ്ക്ക് എത്തിച്ചതെന്നു വ്യക്തമായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ദേശീയ പാർട്ടിയുടെ സംസ്ഥാനത്തെ നേതാവ് തന്നെയാണ് തട്ടിപ്പിനു പിന്നിലെന്നു കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് വൻ തുക ഒന്നിച്ച് എത്തിച്ച ശേഷം സംസ്ഥാനത്തെ വിവിധ ജില്ലകളിലേയ്ക്കു കൈമാറുകയായിരുന്നു. ഇതിനിടെയാണ് പണം സംഘം തട്ടിയെടുത്തത്. കവർച്ചയുടെ ആസൂത്രണം നടന്നത് തൃശൂരിലാണ് എന്നു വ്യക്തമായിട്ടുണ്ട്. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിൽ എത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ചില നേതാക്കളാണ് രാത്രിയിൽ യാത്ര ചെയ്യേണ്ടെന്നു നിർദേശിച്ച് സംഘത്തിന് എം.ജി റോഡിലെ ഹോട്ടലിൽ മുറിയെടുത്തു നൽകിയത്.

ഇവരുടെ നിർദേശാനുസരണമാണ് വാഹനത്തിലെത്തിയ സംഘത്തിന്റെ യാത്ര പുലർച്ചെ സമയത്തേയ്ക്കു ക്രമീകരിച്ചത്. ഇത് തട്ടിക്കൊണ്ടു പോകുന്നതിനുള്ള സമയം ഏകീകരിക്കുന്നതിനു വേണ്ടിയാണ് എന്നാണ് ലഭിക്കുന്ന സൂചന. മോഷണം നടന്നത് 15 മിനിറ്റിനകം തന്നെ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിലെ പ്രമുഖൻ സ്ഥലത്ത് എത്തിയിരുന്നു. തുടർന്നു നടത്തിയ ചർച്ചയിൽ 3.5 കോടി രൂപയുടെ 25 ശതമാനം തന്നാൽ പണം വിട്ടു നൽകാമെന്നു ധാരണ വച്ചെങ്കിലും പാർട്ടിയിൽ ഇതു സംബന്ധിച്ചു ധാരണയായില്ല. ഈ സാഹചര്യത്തിലാണ് പരാതി പൊലീസിലേയ്ക്ക് അടക്കം നീങ്ങിയത്.

എന്നാൽ, പാർട്ടി തലത്തിൽ നടത്തിയ ഗൂഡാലോചനയുടെ പങ്ക് പൊലീസിനു ഇനിയും രേഖകളിലാക്കാൻ സാധിച്ചിട്ടില്ല. കേസിൽ ഏഴു പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്‌തെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത ലഭിക്കൂ.

Top