സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി കറുത്ത കാറിൽ കയറി; ഇനി പിണറായി വിജയൻ സഞ്ചരിക്കുക കറുത്ത ഇന്നോവ ക്രിസ്റ്റാ കാറിൽ

തിരുവനന്തപുരം : മു​​ഖ്യ​​മ​​ന്ത്രി​ പി​ണ​റാ​യി വി​ജ​യ​ന്‍റെ യാ​ത്ര ക​​റു​​ത്ത ഇ​​ന്നോ​​വ കാ​​റി​ലേ​ക്ക്​ മാ​റ്റി. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പു​തി​യ കാ​റി​ലാ​യി​രു​ന്നു അ​വി​ടെ നി​ന്ന്​ യാ​ത്ര ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക​മ്പടി വാ​ഹ​ന​ങ്ങ​ളു​ടെ നി​റ​ത്തി​ല്‍ മാ​റ്റം വ​ന്നി​ട്ടി​ല്ല.

പു​തി​യ കാ​റി​ല്‍ മു​ഖ്യ​മ​ന്ത്രി എ.​കെ.​ജി സെ​ന്‍റ​റി​ലും എ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്രാ​മ​ധ്യേ അ​ഞ്ച്​ മി​നി​റ്റാ​ണ്​ അ​ദ്ദേ​ഹം അ​വി​ടെ ​െച​ല​വ​ഴി​ച്ച​ത്. ​വെ​​ള്ള നി​​റ​​ത്തി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളാ​​ണ്​ മു​​ഖ്യ​​മ​​ന്ത്രി​​യും പ​​രി​​വാ​​ര​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ച്‌​ വ​ന്ന​ത്. അ​തി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ്​ മു​ന്‍ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ച്ച​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നാ​ല്​ ഇ​ന്നോ​വ കാ​റു​ക​ള്‍ വാ​ങ്ങി​യ​ത്. ക​റു​പ്പ് നി​റ​ത്തി​ലു​ള്ള മൂ​ന്ന് ഇ​ന്നോ​വ ക്രി​സ്റ്റ കാ​റു​ക​ളും ടാ​റ്റ ഹാ​രി​യ​റു​മാ​ണ് വാ​ങ്ങു​ന്ന​ത് എ​ന്നാ​യി​രു​ന്നു നേ​ര​ത്തെയു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു.

പ്ര​ധാ​ന​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ വി.​വി.​ഐ.​പി​ക​ള്‍ ക​റു​ത്ത കാ​റു​ക​ളി​ലാ​ണ്​ യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ലെ വി.​വി.​ഐ.​പി​യാ​യ മു​ഖ്യ​മ​ന്ത്രി​ക്ക്​ അ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​നം വേ​ണ​മെ​ന്നു​മു​ള്ള ശി​പാ​ര്‍​ശ​യാ​ണ്​ മു​ന്‍ ഡി.​ജി.​പി ന​ല്‍​കി​യി​രു​ന്ന​ത്. അ​താ​ണ്​ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച്‌​ ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ന്ന​ത്. കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്. നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്.

രാത്രി സുരക്ഷക്ക്​ മികച്ചത്​ കറുപ്പ്​ നിറമാണ്​ എന്ന വിലയിരുത്തലിലാണ്​ മുഖ്യമന്ത്രിക്ക്​​ കറുത്ത കാര്‍ ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്​. രാത്രി ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കറുത്ത വാഹനങ്ങള്‍ സഹായിക്കും എന്ന വിലയിരുത്തലില്‍ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് തവണയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍ പെട്ടത്.

കാസര്‍കോട്ടെ സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പയ്യന്നൂര്‍ പെരുമ്പയില്‍ വെച്ച്‌ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായി. മൂന്നുവാഹനങ്ങളും പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പുറകിലായുണ്ടായിരുന്ന മറ്റൊരു പൊലീസ് എസ്‌കോര്‍ട്ട് വാഹനം എന്നിവയാണ് അപകടത്തില്‍ പെട്ടത്.

Top