ഹലാലിന്റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണ് ! ബിജെപി ചേരിതിരിവ് സൃഷ്ടിക്കുന്നു:ഹലാൽ വിവാദങ്ങള്‍ക്ക് പിന്നില്‍ വർഗീയ ചേരിതിരിവിനുള്ള അജണ്ടയെന്നും മുഖ്യമന്ത്രി

കണ്ണൂർ : സംസ്ഥാനത്തെ ഹലാൽ വിവാദത്തിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഹലാലിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി.ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്നത് എന്നുമാത്രം. ഹലാൽ കൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അതിനോടൊപ്പം ചേർത്ത് ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ സംഘപരിവാർ അജണ്ടയാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹലാൽ മോശമാണെന്ന ആരോപണമുയർത്തി ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുകയാണെന്നും പാർലമെന്റ് ക്യാന്റനിൽ പോലും ഹലാൽ എന്ന് എഴുതിയ ഭക്ഷണമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജോൺബ്രിട്ടാസ് എഴുതിയ ലേഖനം ദേശാഭിമാനിയിൽ ഉണ്ടെന്നും അതിൽ അദ്ദേഹം പറയുന്നത് പാർലമെന്റിൽ കൊടുക്കുന്ന ഭക്ഷണത്തിൽ ഹലാൽ എന്ന് എഴുതിയിട്ടുണ്ടെന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അതായത് ഇത് കഴിക്കാൻ പറ്റുന്നതാണ് വേറെ ദോഷമൊന്നുമില്ല എന്നാണ് അത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാലിന്റെ പൊള്ളത്തരം വിവാദം ഉയർത്തിയവർക്ക് തന്നെ പിന്നീട് മനസ്സിലായെന്നും എന്നാൽ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ഉള്ള ഒരു പാട് ആരോപണങ്ങൾ ഉയർത്തി വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് രാജ്യവ്യാപകമാണ് നമ്മുടെ കേരളത്തിലും അത്തരം നടപടികൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രം സംസ്ഥാനങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്നു’ കേന്ദ്രം ഭരിക്കുന്നത് തീവ്രഹിന്ദുത്വ നിലപാടുള്ളവരാണെന്നും ജനജീവിതത്തെ ഇത് സാരമായി ബാധിക്കുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭരണഘടന മൂല്യങ്ങളെ കേന്ദ്രസർക്കാർ തകർക്കുന്നുവെന്നും കോർപറേറ്റ് താല്പര്യത്തിനു അനുസരിച്ചാണ് ഭരണമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനങ്ങളെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും ആക്ഷേപിച്ചു. ലക്ഷദീപിന് മുകളിൽ സംഘപരിവാർ ബുൾഡോസർ ഉരുളാൻ തുടങ്ങിയിരിക്കുകയാണ്. ആധുനിക ജനാധിപത്യത്തിൽ നിന്നു വ്യതിചലിച്ച് ഹിന്ദുത്വ രാഷ്ട്രീയം ഉയർത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. ഫെഡറലിസത്തിന്റെ കടയ്ക്കൽ അവർ കത്തിവെക്കുകയാണ്. സംസ്ഥാനങ്ങൾ നികുതി ചുമത്തുന്നത് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചില പ്രത്യേക സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ചില മേഖലകളിൽ കടന്നു കയറ്റം നടത്തുകയും ചെയ്യുകയാണ്. സംസ്ഥാനങ്ങളുടെ അധികാരമുള്ള വിഷയങ്ങളിൽ പോലും നിയമനിർമ്മാണം നടത്തുന്നു – മുഖ്യമന്ത്രി വിമർശിച്ചു. സഹകരണമേഖലയെ തകർക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തീവ്ര ഹിന്ദുത്വ നിലപാട് ഒരു നയമായി നടപാക്കപ്പെടുകയാണ്. വിശ്വാസ കേന്ദ്രങ്ങളെ ഹിന്ദുത്വ പാഠശാലകളാക്കി മാറ്റുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ അക്രമിക്കപ്പെടുന്നു. ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്നു. കോര്‍പ്പറേറ്റുകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര ഭരണം നടത്തുന്നു. ഇതെല്ലാം ജനജീവിതത്തെ സാരമായി ബാധിക്കുകയാണ്.സാമുദായ – വര്‍ഗീയ ശക്തികളുടെ വളര്‍ച്ച സ്ത്രീകള്‍ക്കിടയിലെ നവോത്ഥാന കാലത്തെ മുന്നേറ്റങ്ങളെ പോലും തടയുന്നവിധത്തില്‍ വളര്‍ന്നു കഴിഞ്ഞു. സ്ത്രീകളെ ജാതി സമുദായങ്ങളുടെ കാലഹരണപ്പെട്ട ആചാരങ്ങളുടേയും ഉത്തരവാദിത്തങ്ങളുടേയും നടുവില്‍ കുരുക്കി രണ്ടാംകിട പൗരന്‍മാരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top