സിപിഎം നേതാക്കൾ സുധാകരന് മുന്നിൽ ഞെട്ടിവിറച്ചതെങ്ങനെ ? ‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ദേഹം ചിതയിൽ വെക്കുന്നതിനു മുൻപ് രണ്ട് സി.പി.എം. ഉന്നതർക്ക് എന്റെ ഗതി വന്നിരിക്കും.

കണ്ണൂർ :സി.പി.എം.കാർ നേതാവ് ആയാലും പാർട്ടി മെമ്പർ ആയാലും ശുദ്ധഭീരുക്കൾ ആണ്. ചുറ്റും ആൾബലം ഉണ്ടെങ്കിൽ മാത്രമേ സി.പി.എം.കാർ മിണ്ടുക പോലും ചെയ്യൂ എന്ന് സോഷ്യൽ ആക്ടിവിസ്റ് കെ പി സുകുമാരൻ .കെ സുധാകരനെ സിപിഎമ്മുകാര്ക്ക് ഭയമാണ് .സുധാകരന് മുന്നിൽ സിപിഎം ഭയന്ന് വിറച്ചിരിക്കയാണ് എന്നും സുകുമാരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കെപി സുകുമാരന്റെ പോസ്റ്റ് :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുധാകരൻ പിണറായിയുടെ ആരോപണം അവഗണിക്കണം എന്ന എന്റെ മുൻ അഭിപ്രായം ഞാൻ പിൻവലിക്കുന്നു. ഒരൊറ്റ പത്രസമ്മേളനത്തോടെ സുധാകരൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ ആവേശമായിരിക്കുന്നു. സി.പി.എമ്മിനോട് അവരുടെ അതേ നാണയത്തിൽ നേരിടുന്ന ഒരു നേതാവ് ആയിരിക്കണം കേരളത്തിൽ കോൺഗ്രസ്സിന്റെ തലപ്പത്ത് എന്നത് എത്രയോ കോൺഗ്രസ്സുകാരുടെ ആഗ്രഹമായിരുന്നു. അങ്ങനെയൊരു നേതാവ് കെ.സുധാകരൻ മാത്രമാണ് എന്നതിലും ആർക്കും തർക്കവും ഉണ്ടാവില്ല. ഒടുവിൽ സുധാകരൻ എത്തിയിരിക്കുന്നു, കേരളത്തിൽ കോൺഗ്രസ്സിന്റെ രക്ഷകനായി.
സി.പി.എമ്മിനോട് എതിരിടാൻ സുധാകരന്റെ ശൈലി മാത്രമേ പറ്റൂ.

എന്നാൽ കോൺഗ്രസ്സിലെ ഉന്നതർക്ക് സുധാകരന്റെ ശൈലി അത്ര പഥ്യം അല്ലായിരുന്നു. അതൊന്നും കോൺഗ്രസ്സ് സംസ്ക്കാരത്തിനു ചേർന്നതല്ല എന്നായിരുന്നു സുധാകരനെ പറ്റി കോൺഗ്രസ്സിലെ ഉന്നതർ പറഞ്ഞിരുന്നത്. ഒരിക്കൽ കണ്ണൂർ ജില്ലയിൽ സുധാകരൻ സി.പി.എമ്മിനെ തവിട് പൊടി ആക്കിയതായിരുന്നു. ബോംബും വടിവാളും കൊണ്ട് സദാ വേട്ടയാടപ്പെടുമ്പോൾ , ഏത് നിമിഷവും കൊല്ലപ്പെടാം എന്ന അവസ്ഥയിൽ സുധാകരൻ ഒരൊറ്റ പ്രഖ്യാപനം. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ദേഹം ചിതയിൽ വെക്കുന്നതിനു മുൻപ് രണ്ട് സി.പി.എം. ഉന്നതർക്ക് എന്റെ ഗതി വന്നിരിക്കും എന്നതായിരുന്നു ആ പ്രഖ്യാപനം.

കണ്ണൂരിൽ സി.പി.എം. നേതാക്കൾ ഞെട്ടി വിറച്ചു. ഒരൊറ്റ നേതാവും അതിനെ പറ്റി പ്രതികരിച്ചില്ല. എന്താ കാരണം? സി.പി.എം.കാർ നേതാവ് ആയാലും പാർട്ടി മെമ്പർ ആയാലും ശുദ്ധഭീരുക്കൾ ആണ്. ചുറ്റും ആൾബലം ഉണ്ടെങ്കിൽ മാത്രമേ സി.പി.എം.കാർ മിണ്ടുക പോലും ചെയ്യൂ. അങ്ങോട്ട് എതിർക്കാൻ പോയാൽ വാലും ചുരുട്ടി പോകും. അത്രയും സാധുക്കളും ഭീരുക്കളും ആണ്. അത് സുധാകരനു നന്നായി അറിയാം. അതോടെ സുധാകരനു കണ്ണൂരിൽ ഒരെതിർപ്പോ ഭീഷണിയോ ഇല്ലാതായി. സുധാകരന്റേത് വെറും വീമ്പ് പറച്ചിൽ അല്ല എന്നും പറഞ്ഞാൽ ചെയ്തു കാട്ടുന്ന ധീരൻ ആണ് എന്നും സി.പി.എം.കാർക്ക് അറിയാമായിരുന്നു. കണ്ണൂർ സി.പി.എം.കാരിൽ നിന്ന് കൈവിട്ട് പോയതായിരുന്നു.

എന്നാൽ അതേ സുധാകരനെ തളർത്തിയതും കണ്ണുർ വീണ്ടും സി.പി.എമ്മിനു തിരിച്ചു കിട്ടാൻ പ്രവർത്തിച്ചതും മാർക്സിസ്റ്റ് പാർട്ടിക്കാരല്ല കോൺഗ്രസ്സുകാർ തന്നെയായിരുന്നു. മാർക്സിസ്റ്റുകാർ സുധാകരനെ ഗുണ്ട എന്ന് വിളിച്ചപ്പോൾ കോൺഗ്രസ്സുകാരും ഏറ്റുവിളിച്ചു സുധാകരൻ ഗുണ്ട എന്ന്. പിന്നീട് സുധാകരനെ കണ്ണൂരിൽ ഒതുക്കാൻ മാർക്സിസ്റ്റുകാരുടെ കുതന്ത്രങ്ങൾക്ക് കുട പിടിച്ചതും പരോക്ഷമായി സഹായിച്ചതും കോൺഗ്രസ്സിലെ ഉന്നതർ കൂടിയായിരുന്നു. അതൊന്നും ഇവിടെ വിവരിക്കുന്നില്ല. എന്നാൽ അതോടെയാണ് കൈയിൽ കിട്ടിയ കണ്ണൂർ കോൺഗ്രസ്സിൽ നിന്ന് വഴുതിപ്പോയത്.

സുധാകരൻ ഗുണ്ട അല്ലായിരുന്നു, സത്യം പറഞ്ഞാൽ മാർക്സിസ്റ്റ് ഗുണ്ടായിസത്തിന്റെ ഇരയും കണ്ണുരിലെ കോൺഗ്രസ്സുകാരുടെ ജീവൻ രക്ഷിക്കാൻ പോരാടുന്ന പോരാളിയും ആയിരുന്നു. ആ പോരാട്ടത്തെയാണ് കോൺഗ്രസ്സുകാർ പോലും സുധാകരന്റെ ഗുണ്ടായിസം എന്ന് വിശേഷിപ്പിച്ചത്. ടി.പി.ചന്ദ്രശേഖരനു മുൻപേ കണ്ണൂരിൽ മാർക്സിസ്റ്റുകാർ കൊല്ലുക രണ്ട് പേരെയായിരുന്നു. അതിൽ ഒന്നാമത്തെ ആൾ സുധാകരനും രണ്ടാമത്തെ ആൾ എം.വി.ആറും ആയിരുന്നു. എന്നാൽ ആയിരം പിണറായിമാർക്ക് ഒരു സുധാകരനോ ഒരു എം.വി.ആറോ മതിയായിരുന്നു. ആ ഒരു ധൈര്യം കൊണ്ട് മാത്രം എം.വി.ആർ. സ്വാഭാവിക മരണം വരെ ജീവിച്ചു, സുധാകരൻ കോൺഗ്രസ്സിന്റെ രക്ഷകനായി പുതിയ അവതാരത്തിൽ ജീവിയ്ക്കുന്നു.
സുധാകരൻ കെ.പി.സി.സി. പ്രസിഡണ്ടായി വന്നതേയുള്ളൂ.

സുധാകര വിലാസങ്ങൾ മാർക്സിസ്റ്റ് പാർട്ടിക്കാർ കാണാൻ പോകുന്നതേയുള്ളൂ. പാത്തും പതുങ്ങിയും സുധാകരന്റെ ചോരയ്ക്ക് വേണ്ടി ദാഹിച്ചവർ കോൺഗ്രസ്സിലും ഉണ്ടായിരുന്നു. എന്നാൽ അവരൊക്കെയും ഇപ്പോൾ സുധാകരനെ അംഗീകരിക്കാൻ കാരണം തകർന്നടിഞ്ഞ കോൺഗ്രസ്സിനെ സുധാകരനു മാത്രമേ രക്ഷിച്ചെടുക്കാൻ കഴിയൂ എന്ന തിരിച്ചറിവ് കൊണ്ടാണ്. കോൺഗ്രസ്സിൽ മാത്രമല്ല കേരള രാഷ്ട്രീയത്തിൽ തന്നെ സുധാകരനോളം പോന്ന ആൺകുട്ടി വേറെയില്ല. സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് കേരളത്തിൽ തിരിച്ചു വരിക തന്നെ ചെയ്യും.

Top