മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു, ഇനി ഒരു മാസം ഭരണം ഓൺലൈൻ വഴി

തുടർ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 4.40 നാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തിന്റെ ഒപ്പമുണ്ട്‌.

നേരത്തെ 2018 സെപ്റ്റംബറിലും അമേരിക്കയിൽ പോയി മുഖ്യമന്ത്രി ചികിത്സ നടത്തിയിരുന്നു. മന്ത്രിസഭയിലെ മറ്റാർക്കും അദ്ദേഹം അന്നും ചുമതല കൈമാറിയിരുന്നില്ല. ഇ -ഫയലിംഗ് വഴിയാണ് ഭരണകാര്യങ്ങളിൽ അദ്ദേഹം അന്ന് ഇടപെട്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയിലെ മയോ ക്ലിനിക്കിൽ ഈ മാസം 29 വരെയാണ് ചികിത്സ. ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.

അതേസമയം യാത്ര പുറപ്പെടുന്നതിന് മുൻപ് മുഖ്യമന്ത്രി ഗവർണറെ കണ്ടില്ല. പകരം യാത്ര പോകുന്ന വിവരം മുഖ്യമന്ത്രി ഗവർണറെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. സർക്കാർ ചെലവിലാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര.

നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ 2018 ലെ വിദേശയാത്രയെ കളിയാക്കി രംഗത്ത് വന്നിരുന്നത്. സ്വന്തം നാട്ടിൽ നല്ല ചികിത്സ ഇല്ലേ എന്ന് തുടങ്ങി നിരവധി വിമർശനങ്ങൾ അദ്ദേഹം ആ സമയത്ത് കേട്ടിരുന്നു. ഇത്തവണത്തെ യാത്രയെ ചൊല്ലിയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ഗൗനിക്കാതെയാണ് മുഖ്യമന്ത്രിയുടെ യാത്ര.

Top