തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് മകന്‍ ചാണ്ടി ഉമ്മന്റെ പിആര്‍ കമ്പനിയോ?.ഇന്നലെ മുഖ്യമന്ത്രി ഇറക്കിയ പത്രക്കുറിപ്പിലാണ് ചാണ്ടി ഉമ്മന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.സരിത കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനില്‍ ചാണ്ടി ഉമ്മനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.ഇതിനെതിരെ നിയമ നടപടി മുഖ്യമന്ത്രിയുടെ മകന്‍ കൈക്കൊള്ളുമെന്നാണ് പത്രകുറിപ്പില്‍ പറയുന്നത്.
പത്രക്കുറിപ്പ് തുടങ്ങുന്നത് ചാണ്ടി ഉമ്മന്റെ വിശദീകരണവുമായാണ്‍’.ഇതിന് താഴെ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ധിച്ച നടപടിയെ അപലപിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ കുറിപ്പുമാണ് ഉള്ളത്.സര്‍ക്കാര്‍ കാര്യങ്ങളും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യങ്ങളും വിശദീകരിക്കാന്‍ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ധേഹത്തിന്റെ മകന്റെ നിലപാട് വിശദീകരിച്ച് പത്രകുറിപ്പിറക്കിയത് ഇതിനകം തന്നെ വിവാദമായി കഴിഞ്ഞു.സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍
സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജൻ കമ്മിഷൻ മുമ്പാകെ മുഖ്യപ്രതി സരിത എസ് നായർ മൂന്നാം ദിവസമായ വെള്ളിയാഴ്ച ചാണ്ടി ഉമ്മനും മുഖ്യമന്ത്രിക്കും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണ നും എതിരെ ഗുരുതര പ്രത്യാഘാതം ഉളവാക്കുന്ന പുതിയ വെളിപ്പെടുത്തൽ നടത്തി.
മകൻ ചാണ്ടി ഉമ്മനുമായി ചേർന്ന് സോളാർ കമ്പനി രൂപീകരിക്കാൻ മുഖ്യമന്ത്രി നിർബന്ധിച്ചു എന്നാണ് സരിതയുടെ വെളിപ്പെടുത്തൽ. സോളാർ കേസുമായി ബന്ധപ്പെട്ട മറ്റൊരു സ്ത്രീയുമായി ചാണ്ടി ഉമ്മന് അവിഹിത ബന്ധം. കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനാ വേളയിൽ ഇതിന്റെ സിഡി ഉപയോഗിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി. മന്ത്രി ആര്യാടൻ മുഹമ്മദ് സഹായിച്ചു. സരിതയുടെ ഇന്നലത്തെ വെളിപ്പെടുത്തലിലെ പ്രധാനകാര്യങ്ങൾ ഇവയാണ്.
ചാണ്ടി ഉമ്മനും മറ്റ് ചില ബന്ധുക്കളെയും ഡയറക്ടർമാരാക്കി കേരള റിന്യൂവബിൾ എനർജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന പേരിൽ പാരമ്പര്യേതര ഊർജ്ജ പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനം രൂപീകരിക്കാൻ പദ്ധതിയിട്ടിരുന്നതായും ഇതിനുള്ള കരട് തയ്യാറാക്കാൻ തന്നെ ഏൽപ്പിച്ചിരുന്നതായും സരിത മൊഴി നൽകി. കമ്പനിക്കാര്യം ചർച്ച ചെയ്യാൻ രണ്ട് തവണ ചാണ്ടി ഉമ്മനെ കണ്ടു. നിരവധി തവണ ഫോണിൽ വിളിച്ചുവെന്നും സരിത പറഞ്ഞു.
സ്ഥാപനത്തിന് ആവശ്യമായ സോളാർ പാനലുകൾ ചാണ്ടി ഉമ്മന് പങ്കാളിത്തമുള്ള അമേരിക്കയിലെ സ്റ്റാർ ഫ്ലേക്സ് ഇൻ കോർപറേറ്റ് എന്ന കമ്പനിയിൽ നിന്നും ഇറക്കുമതി ചെയ്യാമെന്ന്് ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. വിവിധതരം തടികളും ഫർണിച്ചറുകളും കയറ്റുമതിയും ഇറക്കുമതിയും നടത്തിയിരുന്ന കമ്പനിയാണ് സ്റ്റാർ ഫ്ലേക്സ്. രണ്ടുതവണ ക്ലിഫ് ഹൗസിൽ വെച്ച് ചാണ്ടി ഉമ്മനുമായി ബിസിനസ് കാര്യങ്ങൾ സംസാരിച്ചു. ചാണ്ടി ഉമ്മൻ ഡൽഹിയിലുള്ളപ്പോൾ തോമസ്കുരുവിളയുടെ ഫോണിൽ നിന്നാണ് തന്നോട് സംസാരിച്ചിരുന്നത്. തോമസ് കുരുവിളയ്ക്ക് താൻ 80ലക്ഷം രൂപ കൈമാറിയപ്പോൾ കുരുവിളയുടെ ഫോണിൽ നിന്നു വിളിച്ചു ചാണ്ടി ഉമ്മൻ തന്നോട് സംസാരിച്ചിരുന്നു. പണം കൈമാറിയെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. ചാണ്ടി ഉമ്മനുമായി തനിക്ക് ബിസിനസ് ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്.
ചാണ്ടി ഉമ്മനുമായി തനിക്ക് അവിഹിത ബന്ധമുള്ളതായി ചില ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആ കഥയിലെ നായിക താനല്ലെന്നും അത് സോളാർ കേസിലെ പ്രതിയായ മറ്റൊരു സ്ത്രീയാണെന്നും സരിത വ്യക്തമാക്കി. പേര് പറയുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലും ഇക്കാര്യം നേരിട്ട് ബോധ്യപ്പെടുത്താൻ തന്റെ പക്കൽ തെളിവുകൾ ഇല്ലാത്തതിനാലും ആ സ്ത്രീയുടെ പേര് പറയുന്നില്ലെന്നും സരിത കമ്മിഷനെ അറിയിച്ചു.
അവർ ഒന്നിച്ചു നടത്തിയ ദുബായ് യാത്രയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ചങ്ങനാശേരിയിലെ കോൺഗ്രസ് പ്രവർത്തകനായ നൗഷാദ് മുഖാന്തിരം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചതായി തനിക്കറിയാം. മന്ത്രിസഭാ പുനഃസംഘടനയെ ഭയന്ന് ഇങ്ങനെ ഒരു തെളിവുള്ളതായി തിരുവഞ്ചൂർ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തു. അതിൽ ഉൾപ്പെട്ട സ്ത്രീയുടെ പേര് അദ്ദേഹം പരാമർശിക്കാത്തതിനാൽ ആ ആരോപണം തന്റെ മേൽ കെട്ടിവയ്ക്കപ്പെടുകയായിരുന്നുവെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രിയും ആര്യാടനും സോളാർ കമ്പനിക്ക് ഒരു സഹായവും നൽകിയില്ലെന്ന വാദവും സരിത നിഷേധിച്ചു. സുരാന വെഞ്ചേഴ്സുമായി ബന്ധപ്പെട്ട ഇടപാടിൽ ആര്യാടനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. അനർട്ടിൽ നിന്ന് കുടിശ്ശിക വാങ്ങിക്കാൻ ഇരുവരുടെയും ഇടപെടലുകൾ സഹായിച്ചു. ടീം സോളാർ കമ്പനിക്ക് അംഗീകാരം ലഭിക്കുന്നതുവരെ മാതൃസ്ഥാപനമായ സെക്കന്തരാബാദിലെ സുരാനാ വെഞ്ചേഴ്സ്് ലിമിറ്റഡ് ആൺ് അനർട്ട് മുഖാന്തരം നടത്തിയ സർക്കാർ പദ്ധതികളുടെ ടെൻഡറുകളിൽ ടീംസോളാറിന് പകരം പങ്കെടുത്തിരുന്നത്.
നേരിടേണ്ടി വരുന്നത്.