സരിത തെളിവ് നല്‍കുമോ?എല്ലാ കണ്ണുകളും സോളാര്‍ കമ്മീഷനിലേക്ക്.

കൊച്ചി:സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിതയുടെ ക്രോസ് വിസ്താരംഅടുത്ത ദിവസവും
തുടരും.നിയമസഭ ചേരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ സരിത പുറത്തു വിടുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്സ് .സോളാര്‍ കമ്മീഷനിലെ മൊഴി നല്‍കുന്ന വേളയില്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമെതിരായ അവര്‍ കഴിഞ്ഞ ദിവസം വിസ്താരത്തിനിടെ പ്രധാനമായും ബെന്നി ബെഹന്നാന്റേയൂം പിസി വിഷ്ണുനാഥിന്റേയും പേരുകളാണ് കമ്മീഷന് മുന്‍പില്‍ വെളിപ്പെടുത്തിയത്.സാമ്പത്തിക ആരോപണങ്ങള്‍ ബെന്നിക്കും വിഷ്ണുവിനുമെതിരെ ഉന്നയിച്ചെങ്കിലും കാര്യമായ തെളിവുകല്‍ ഒന്നും ഹാജരാക്കന്‍ സരിത ഇത് വരെ തയ്യാറായിട്ടില്ല.ചില തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.ഈ തെളിവുകളോ ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകളോ സരിത കമ്മീഷന് കൈമാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.ലൈംഗിക ആരോപണങ്ങള്‍ വെളിപ്പെടുത്താതെ സാമ്പത്തിക കുറ്റകൃത്യമായി സോളാറിനെ നിലനിര്‍ത്തി തന്റെ ഇമേജ് മാറ്റുക എന്ന തന്ത്രമാണ് അവരിപ്പോള്‍ നടപ്പാക്കുന്നത്.ശ്രീധരന്‍ നായരും മുഖ്യമന്ത്രിയും താനും ഒരുമിച്ച് കണ്ടതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സരിത തുടക്കം മുതല്‍ തനെ ആവര്‍ത്തിക്കുന്നതാണ്.ഇത്  കമ്മീഷന് മുന്‍പില്‍ ഹാജരാക്കിയേക്കുമെന്നും സൂചനകള്‍ ഉണ്ട്.ശ്രീധരന്‍ നായരെ താന്‍ കണ്ടത് ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് ഒപ്പമാണെന്നാണ് മുഖ്യമന്ത്രി കേസില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ ആവര്‍ത്തിക്കുന്നത്.ഇത് സോളാര്‍ കമ്മീഷനിലും നിയമസഭയിലും അദ്ധേഹം ആവര്‍ത്തിച്ചു.എന്നാല്‍ താനുമായി ശ്രീധരന്‍ നായരെ കണ്ട തെളിവ് സരിത കമ്മീഷന് നല്‍കിയാല്‍ അത് മുഖ്യമന്ത്രിയുടെ ഭാവി തന്നെ ചോദ്യം ചെയ്യും.ഈ തേളിവ് അവര്‍ നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.രാവിലെ പതിനൊന്ന് മണിയോടെ തന്നെ സരിതയുടെ വിസ്താരം ആരഭിക്കും.സര്‍ക്കാര്‍ അഭിഭാഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് സരിതയെ വിസ്തരിച്ചേക്കും.ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനും അടുത്ത ദിവസം അവരെ വിസ്തരിക്കാന്‍ സാധ്യതയുണ്ട്.ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇന്ന് നടക്കേണ്ട സരിതയുടെ വിസ്റ്റാരം കമ്മീഷന്‍ മാറ്റി വെച്ചത്.

Top