കണ്ണൂര്‍ :രാഷ്ട്രീയ പ്രേരിതമായി സ്വന്തം നാട്ടിലെ രണ്ടു ദളിത് പെണ്‍കുട്ടികളെ കൈക്കുഞ്ഞുമായി ജയിലില്‍ അടച്ച ശേഷം ഒന്നും അറിയാത്തതുപോലെ നടിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു നാണക്കേടാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് പറഞ്ഞു.
എല്ലാവരെയും ഒരുപോലെ കാണുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അല്‍പ്പം എങ്കിലും മര്യാദയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പു പറയണം. പിണറായി വിജയന് സി.പി.എം.കാരുടെ മാത്രം മുഖ്യമന്ത്രിയായി ചെറുതാകരുത്. ഈ അവസ്ഥ തുടര്ന്നാല്കണ്ണൂരിലെ സമാധാനം തകരുമെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു. ദളിത് പെണ്‍കുട്ടികളോടും കുടുംബത്തോടും സി.പി.എം. പ്രവര്‍ത്തകര്‍ നടത്തിയ നിരന്തരമായ പീഡനത്തെക്കുറിച്ച് പ്രത്യേക പോലീസ് ടീമിനെ വച്ച് അന്വേഷിക്കണം. കള്ളക്കേസില്‍ കുടുക്കി കുട്ടികളെ ജയിലില്‍ അടച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കണമെന്നും സജീവ് ജോസഫ് ആവശ്യപ്പെട്ടു.