ദിലീപിനെ അറസ്റ്റ് ചെയ്തത് സിബിഐ അന്വേഷണം വരുമെന്ന ഭീതിയില്‍; മുഖ്യമന്ത്രി മാപ്പു പറയണമെന്നും പി ടി തോമസ് എംഎല്‍എ,മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തലയും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കേരളത്തോട് മാപ്പുപറയണമെന്ന് പിടി തോമസ് എംഎല്‍എ. ഈ കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പലവട്ടം പറഞ്ഞിരുന്ന പിണറായി സിബിഐ അന്വേഷണം വരുമെന്ന ഘട്ടത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. സിബിഐ അന്വഷണം വരുമെന്ന ഭീതി പൊലീസിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പിന്നെ സെന്‍കുമാറിന്റെ അന്വേഷണ സംഘത്തലവന്‍ ഇല്ലാതെ ചോദ്യം ചെയ്ത് ശരിയായില്ല എന്ന നിര്‍ദ്ദേശം എല്ലാം കേസ് നേരെ പോകുന്നതിലുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മാപ്പുപറയണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.ഇന്ന് അതീവ രഹസ്യമായാണ് ദിലീപിനെ വിളിച്ചുവരുത്തിയത്. മാധ്യമങ്ങളോ മറ്റാരെങ്കിലുമോ ദിലീപിനെ വിളിച്ചുവരുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യലിനിടെ അതീവനാടകീയമായി രംഗം അറസ്റ്റിലേക്ക് നീങ്ങി.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷയേയും പൊലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നെങ്കിലും നൂലിഴ വ്യത്യാസത്തില്‍ ദിലീപ് അറസ്റ്റില്‍നിന്ന് ഒഴിവായിരുന്നു.എന്നാല്‍ പിന്നീട് പൊലീസ് ചെയ്തത് ദിലീപിന് ആശ്വസിക്കാന്‍ സമയം കൊടുക്കുക എന്നതായിരുന്നു. ആദ്യ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ദിലീപ് ശ്രമിക്കുകയും എന്നാല്‍ പിന്നീട് അറസ്റ്റ് ഉണ്ടാവില്ല എന്ന ധാരണയാല്‍ ദിലീപ് മുന്‍കൂര്‍ ജാമ്യശ്രമം ഉപേക്ഷിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന രീതിയില്‍ അതി വിദഗ്ധമായി പൊലീസ് നീങ്ങി.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേസില്‍ പൊലീസ് അന്വേഷണം തുടങ്ങുമ്ബോഴായിരുന്നു കേസില്‍ ഗൂഢാലോചനയില്ലെന്നും അന്ന് അറസ്റ്റിലായ പ്രതിയുടെ സങ്കല്‍പമനുസരിച്ച്‌ മാത്രമുണ്ടായ കുറ്റകൃത്യമാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചത്.അതോടെ അന്വേഷണത്തിന്റെ ഗതി തന്നെ മാറിപ്പോയി. മുഖ്യമന്ത്രിയുടെ നിലപാടനുസരിച്ച്‌ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം പോലും സമര്‍പ്പിച്ച കേസാണിത്. അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോടെയാണ് കേസിന്റെ പുനരന്വേഷണത്തിന് വഴി തെളിഞ്ഞതും മൂടിവച്ചിരുന്ന വിവരങ്ങള്‍ പുറത്ത് വന്നതും. ഇതില്‍ സര്‍ക്കാരിനും പൊലീസിനും അഭിമാനിക്കാന്‍ അധികമൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top