പെണ്‍വാണിഭ സംഘങ്ങളെ കുറിച്ചും ഓണ്‍ലൈന്‍ വാണിഭക്കാരെയും കുറിച്ച് കേട്ടറിവുളള മലയാളികള്‍ക്ക് ബ്രിട്ടനിലെ ഈ വാണിഭത്തെ കുറിച്ച് കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും. ട്യൂഷന്‍ ഫീസ് കൊടുക്കാനും അത്യാവശ്യ ചില്ലറ നേടാനും സ്വന്തം ശരീരം വില്‍ക്കുന്ന കോളേജ് കുമാരിമാരെ കുറിച്ചാണ് ബ്രിട്ടനില്‍ നിന്നുള്ള വാര്‍ത്തകള്‍.
ബ്രിട്ടണിലെ വലിയ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് കഥയിലെ താരങ്ങള്‍. യൂണിവേഴ്‌സിറ്റി ഫീസ് എന്നയാളാണ് കഥയിലെ വില്ലന്‍. ഫീസടയ്ക്കാന്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥിനികള്‍ സ്വന്തം ശരീരവും സൗന്ദര്യവും വില്‍ക്കുകയാണ്. അതിസമ്പന്നരായ വയോധികര്‍ക്കൊപ്പം ഉലകം ചുറ്റുക, അവരുടെ പരിമിതങ്ങളായ ആഗ്രഹങ്ങള്‍ക്കായി വഴങ്ങിക്കൊടുക്കുക. ഇതാണ് ഇവരുടെ പരിപാടി. ഈ പെണ്‍കുട്ടികള്‍ ഇങ്ങനെ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്.
താമസ സ്ഥലത്തിന്റെ വാടക, ട്യൂഷന്‍ ഫീസ്, പുസ്തകങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ് ഇവര്‍ പണി ചെയ്യുന്നത്. ചില അതിസുന്ദരികളുടെ വീട്ടുവാടകയും ട്യൂഷന്‍ ഫീസും സ്ഥിരമായി കൊടുക്കുന്നവര്‍ പോലുമുണ്ടത്രേ! അവര്‍ക്ക് ഈ സുന്ദരികളുടെ സാന്നിധ്യവും ചില്ലറ വിട്ടുവീഴ്ചകളും മാത്രം.
മേല്‍ പറഞ്ഞതൊക്കെ പ്രാഥമിക ആവശ്യങ്ങളാണ്. പ്രതിഫലമായി വജ്രങ്ങളും മുതലത്തോലില്‍ തീര്‍ത്ത ലക്ഷ്വറി ബാഗുകളും വിലകൂടിയ മോഡല്‍ വസ്ത്രങ്ങളും ചോദിച്ച് വാങ്ങുന്നവരുമുണ്ട്. ആയിരക്കണക്കിന് ചിലപ്പോള്‍ പതിനായിരക്കണക്കിനാണ് ഇവരുടെ ഒരു രാത്രിക്ക് വേണ്ടി ഓരോരുത്തരും ചെലവാക്കുന്നത്. ട്യൂഷന്‍ ഫീസും മറ്റും കൊടുക്കാന്‍ വേണ്ടി ഡേറ്റിങ്ങ് സൈറ്റില്‍ പേരും രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഇവര്‍ പിന്നീട് ഒഴുകിവരുന്ന പണത്തിന്റെ പിന്നില്‍ നെട്ടോട്ടത്തിലാണ്.
രണ്ടുപേര്‍്ക്കും ഗുണകരമാകുന്ന ബന്ധമെന്നാണ് ഇവര്‍ ഇതിനിട്ടിരിക്കുന്ന ഓമനപ്പേര്. പുരുഷന്മാര്‍ക്ക് ശരീരസുഖവും എന്തിനും ഏതിനും വഴങ്ങിക്കൊടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് ധാരാളം പണവും.
മാസം ഇത്ര പൗണ്ട് എന്ന തോതില്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന പെണ്‍കുട്ടികളുമുണ്ട്. ഇവര്‍ സിനിമയ്ക്ക് പോകാനും ജിം ട്രിപ്പിന് പോകാനും ഹോളിഡേ ആഘോഷിക്കാന്‍ പോകാനും വരും. മാസത്തിലെ തങ്ങളുടെ ചെലവ് നോക്കിയാല്‍ മാത്രം മതി. മാസവാടക എന്നൊക്കെ പറയാവുന്ന ഒരു തുകയും പിന്നെ ഇഷ്ടപ്പെടുന്ന സാധനങ്ങളും വാങ്ങി നല്‍കണം. ഇതാണ് സാധാരണ രീതി. സീക്കിങ്ങ് അറേഞ്ച്‌മെന്റ് എന്ന വെബ്‌സൈറ്റിലാണ് അലി മുഹമ്മദ് എന്ന 22കാരി രജിസ്റ്റര്‍ ചെയ്തത് ട്യൂഷന്‍ ഫീസ് അടയ്ക്കാനും മറ്റുമായിട്ടാണ്. വളരെ പെട്ടെന്നാണ് അവസരങ്ങള്‍ തന്നെ തേടി വന്നതെന്ന് ഇവരുടെ സാക്ഷ്യം.