മുദ്രാവാക്യം തിരിഞ്ഞ് കുത്തി: സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അധിക്ഷേപം; വിദ്യാര്‍ത്ഥിനികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: കോളേജ് മാനേജ്മെന്റിന്റെ അനാസ്ഥയ്ക്കും പ്രിന്‍സിപ്പാളിന്റെ മോശം പരാമര്‍ശങ്ങള്‍ക്കും എതിരെ പ്രതിഷേധമായി വിദ്യാര്‍ത്ഥിനികള്‍ വിളിച്ച മുദ്രാവാക്യം പണിയായി. മുദ്രാവാക്യത്തിന്റെ പേരില്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ അധിക്ഷേപിക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

പാറശാല ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. വീഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയിട്ടുളളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ പ്രശ്നങ്ങള്‍ ആയിരുന്നു എല്ലാത്തിന്റേയും തുടക്കം. വൃത്തിയുള്ള ഭക്ഷണമോ ശുദ്ധമായ കുടിവെള്ളമോ ഈ കുട്ടികള്‍ക്ക് കിട്ടിയിരുന്നില്ല. വിദ്യാര്‍ത്ഥിനികള്‍ ഭക്ഷ്യ സുരക്ഷ അഥോറിറ്റിക്ക് പരാതി നല്‍കുകയും അവര്‍ പരിശോധന നടത്തുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പാള്‍ ഉന്നയിച്ച വൃത്തികെട്ട ലൈംഗീക ആരോപണങ്ങളെ ചെറുക്കാനായിട്ടായിരുന്നു മുദ്രാവാക്യം മുഴക്കിയത്. എന്നാല്‍ ഇത് തിരിഞ്ഞ് കുത്തുകയായിരുന്നു. കാര്യം അറിയാത്തവര്‍ മുദ്രാവാക്യത്തിലെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുത്തു. വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗ്ഗരതിക്കാരും ഹോസ്റ്റലില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നവരുമാണെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ‘റേഞ്ചില്ലാത്തൊരു പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം’ എന്ന മുദ്രാവാക്യം കുട്ടികള്‍ ഉയര്‍ത്തിയത്.

108 പെണ്‍കുട്ടികള്‍ ആണ് ഹോസ്റ്റലിലുള്ളത്. നവീകരണത്തിനായി ഹോസ്റ്റല്‍ അടക്കുകയാണെന്ന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എന്ന് തുറക്കും എന്നത് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സിന്‍ഡിക്കേറ്റ് അംഗം പ്രതിന്‍ സാജ് കൃഷ്ണയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം ഒത്തുതീര്‍പ്പായി. ഇതിന് ശേഷം ആയിരുന്നു ചില മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ രീതിയില്‍ വാര്‍ത്തയും പ്രസിദ്ധീകരിക്കപ്പെട്ടത്.

Top