ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക്

ന്യൂഡല്‍ഹി: ഈ മാസം ഏഴിന് അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക്.കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ആഗസ്റ്റ് ആറിന് അർധരാത്രി മുതൽ ഏഴിന് അർധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്സി, ചരക്കുകടത്തു വാഹനങ്ങൾ, സ്വകാര്യ ബസ്, ദേശസാത്കൃത ട്രാൻസ്പോർട്ട് വാഹനങ്ങൾ തുടങ്ങി പൊതുഗതാഗത-ചരക്കുകടത്തു വാഹനങ്ങൾ ഒന്നാകെ പണിമുടക്കും. അതോടൊപ്പം ഓട്ടോമൊബൈൽ വർക്ക്ഷോപ്, സ്പെയർ പാർട്സ് വിപണന ശാലകൾ, ൈഡ്രവിങ് സ്കൂളുകൾ, വാഹന ഷോറൂമുകൾ, യൂസ്ഡ് വെഹിക്കൾ ഷോറൂമുകൾ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴിൽ ഉടമകളും പണിമുടക്കിൽ പങ്കുചേരും.

Top