അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു

chattisgarh

ജഷ്പൂര്‍: ചില അധ്യാപകര്‍ കുട്ടികളോട് കാണിക്കുന്ന ക്രൂരത അതി കഠിനമാണ്. അടിമകളോട് കാണിക്കുന്ന രീതിയിലാണ് പെരുമാറ്റം. ഇത്തവണ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ മസാജ് ചെയ്തു. ശരീര വേദന മാറ്റാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് സ്റ്റാഫ് റൂമില്‍വെച്ച് മസാജ് ചെയ്തത്.

ജഷ്പൂര്‍ ജില്ലയിലെ തുംല ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകന്‍ മസാജ് ചെയ്യിച്ചത്. അധ്യാപകന്‍ പുറംതിരിഞ്ഞ് സ്റ്റാഫ് റൂമിലെ നിലത്ത് കിടക്കുകയും മൂന്ന് വിദ്യാര്‍ത്ഥികള്‍ മസാജ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പ്രചരിച്ചതോടെ അധ്യാപകനേയും തിരിച്ചറിഞ്ഞു. അനൂപ് മിന്‍ജ് എന്നയാളാണ് കഴിഞ്ഞ ആഗസ്റ്റ് 31ന് വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിച്ചത്. എന്നാല്‍ തനിക്ക് ശരീരവേദനയും അസുഖവും കാരണമാണ് വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിച്ചതെന്ന് അനൂപ് പറഞ്ഞു. മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ഇഷ്ടപ്രകാരമാണ് മസാജ് ചെയ്തതെന്നും നിര്‍ബന്ധപൂര്‍വ്വം ചെയ്യിച്ചതല്ലെന്നും ഇയാള്‍ വ്യക്തമാക്കി. തനിക്ക് ശരീര വേദനയാണെന്നും മസാജ് ചെയ്ത് തരണമെന്നും സഹപ്രവര്‍ത്തകനായ മാതൂര്‍ എന്ന അധ്യാപകനോടാണ് അനൂപ് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മാതൂറാണ് മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ മസാജ് ചെയ്യാന്‍ സ്റ്റാഫ് റൂമിലേക്ക് അയച്ചതെന്നും അനൂപ് വ്യക്തമാക്കി. സ്റ്റാഫ് റൂമിലുള്ള മറ്റ് അധ്യാപകര്‍ അനൂപിനെ പരിഹസിച്ച് സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു അധ്യാപിക താന്‍ ഈ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് അനൂപിനെ കളിയാക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. നല്ല കാര്യങ്ങള്‍ പ്രചരിക്കാതെ ഇത്തരം ചെറിയ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്നാണ് മാതൂര്‍ ഇതിനോട് പ്രതികരിച്ചത്.

Top