കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറയ്ക്കലിനെതിരെ ഗുരുതര ആരോപണങ്ങള്‍. ബിഷപ്പ് 26 ഏക്കര്‍ വരുന്ന തന്റെ ഭൂമി തട്ടി എടുക്കാന്‍ നോക്കുന്നു എന്നും തന്റെ ഭൂമിയില്‍ അനധികൃതമായി തുടരുന്ന അണക്കര ധ്യാനകേന്ദ്രം തല്‍സ്ഥാനത്തു മാറ്റണമെന്നും കാണിച്ച് വൈദികന്‍ നോട്ടീസ് അയച്ചു.
വൈദികനായ ജോസഫ് തൂങ്കുഴിയാണ് ഇത് സംബന്ധിച്ച് ബിഷപ്പിനെതിരെ പരാതി നല്‍കിയത്. വൈദികന് 87 വയസുള്ളതിനാല്‍ എത്രയും പെട്ടെന്ന് കേസ് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവുമായിട്ടുണ്ട്. അതേസമയം ബിഷപ്പിനെതിരെ മറ്റുള്ളവരും ആരോപണം ഉയര്‍ത്തുന്നുണ്ട്. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാന്‍ ബിഷപ്പ് ഏതു വൃത്തികെട്ട കളിയും കളിക്കുമെന്നാണ് വിധവയായ മോണിക്ക പറയുന്നത്.
ബിഷപ്പിന്റെ പിതാവിന്റെ ജ്യേഷ്ടന്റെ മരിച്ചുപോയ മകന്റെ ഭാര്യയായ മോണിക്ക കാഞ്ഞിരപ്പള്ളി രൂപത തങ്ങളുടെ ഭൂമി തട്ടി എടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തി. അവരും കോടതിയില്‍ കേസു കൊടുത്തിരിക്കുകയാണ്. ഇതിനിടെയാണ് ധ്യാനകേന്ദ്രം ഒഴിയണമെന്ന ആവശ്യവുമായി ഫാ. ജോസഫ് തൂങ്കുഴിയും രംഗത്തെത്തിയത്. വരുമാനത്തിന്റെ 40 ശതമാനം അഗതികള്‍ക്ക് കൊടുക്കാമെന്ന ഉറപ്പിലാണ് തന്റെ സ്വന്തം ഭൂമിയില്‍ ധ്യാനകേന്ദ്രം തുടങ്ങാന്‍ അനുവദിച്ചത് എന്നും എന്നാല്‍ വരുമാനം കുമിഞ്ഞു കൂടിയപ്പോള്‍ തന്നെ കണക്കുകള്‍ കാണിക്കാതായെന്നും ദരിദ്രരെ പാടെ അവഗണിച്ചു എന്നുമാണ് ജോസഫച്ചന്റെ പരാതി.
ധ്യാനകേന്ദ്രത്തില്‍ അടിമുടി തട്ടിപ്പാണെന്നും അതിനാല്‍ തന്നെ ധ്യാനകേന്ദ്രം ഒഴിഞ്ഞു പോകണമെന്നും അച്ചന്‍ ഇ മെയിലിലൂടെ ആവശ്യപ്പെട്ടു. പിതാവിന്റെ ആള്‍ക്കാരെ പേടിച്ച് പലരും ഇപ്പോഴും മൗനം പാലിക്കുകയാണ്. ബിഷപ്പിനെതിരെ സംസാരിച്ചിട്ടുള്ള പലരും അപകടപ്പെട്ടിട്ടുണ്ട് എന്നാണ് പൊതുവെ സംസാരം. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് കത്തോലിക്കാ സഭക്ക് നാണക്കേട് ഉണ്ടാക്കുന്നുവെന്നും അതിനാല്‍ ഉടന്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നുമാണ് വിശ്വാസി സമൂഹം ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.