ഫ്രാങ്കോയെ കടത്തി വെട്ടി, മൈസൂര്‍ ബിഷപ്പ് വില്യമിന് ഭാര്യയും മക്കളും,അനേക യുവതികളും

ചെന്നെ: കത്തോലിക്ക സഭയിൽ പുരോഹിതരുടേയും ബിഷപ്പുമാരുടേയും ലൈംഗിക പീഡന കേസുകൾ ദിവസേന വർദ്ധിക്കുന്നു .ഫ്രാങ്കോ ബിഷപ്പ് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസ് വിചാരണ അടുത്തു വരുന്നതിനിടെ മൈസൂർ  ബിഷപ് കെ.എ വില്യമിനെതിരെ 37 ഇടവക വൈദികര്‍ രംഗത്ത് എത്തിയിരിക്കയാണ് . ബിഷപിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തയച്ചു.

ബിഷപ് വിവാഹിതനാണെന്നും കുട്ടികളുടെ പിതാവ് ആണെന്നും മറ്റു സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ടെന്നും പറയുന്ന വൈദികര്‍ ബിഷപിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും ഭൂമി കുംഭകോണവും ആരോപിക്കുന്നു. സഭയില്‍ വിമത പ്രവര്‍ത്തനത്തിനും ബിഷപ് ഒത്താശ ചെയ്യുന്നുവെന്നും ഇവര്‍ പറയുന്നു. വിഷയത്തില്‍ പോപ്പിന്റെ അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്ന് ജൂലൈ 20ന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൈസൂരുവിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരിയായ ഒരു യുവതിയെ ബിഷപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് വൈദികര്‍ പരാതിയില്‍ പറയുന്നു. മൂന്‍പ് മറ്റൊരു വിവാഹം കഴിച്ച ഈ യുവതിക്ക് ആ ബന്ധത്തില്‍ ഒരു മകളുണ്ട്. ബിഷപുമായുള്ള ബന്ധത്തില്‍ ഒരു മകനും ഇവര്‍ക്കുണ്ട്. ബിഷപുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് ഇവരെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചത്. യുവതി ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും ബിഷപ് ഇടയ്ക്കിടെ ഇവരെ സന്ദര്‍ശിക്കുന്നുണ്ടെന്നും കുടുംബത്തിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നുണ്ടെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.ബിഷപ് ഹൗസില്‍ ജോലി ചെയ്യുന്ന കാലത്തും ബിഷപ് ഹൗസിലെ കിടപ്പുമുറിയില്‍ നിന്നും ഒരു യുവതിക്കൊപ്പം വില്യമിനെ കയ്യോടെ പിടികൂടിയിരുന്നു. ബിഷപ് ഹൗസിലെ അക്കൗണ്ട് സെക്ഷനിലെ ക്ലാര്‍ക്കായ യുവതിയായിരുന്നു വില്യമിനൊപ്പമുണ്ടായിരുന്നത്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ എല്ലാം ബിഷപ് വില്യം ലൈംഗികമായി ചൂഷണം ചെയ്യുക പതിവാണ്. പകരമായി അവര്‍ക്ക് ബഹുനില വീടുകള്‍ ഉള്‍പ്പെടെ എല്ലാവിധ ആഡംബര സൗകര്യങ്ങളും ബിഷപ് വില്യം നല്‍കും. രൂപതയുടെ സ്ഥാപനങ്ങളില്‍ ജോലിയും നല്‍കും. -വൈദികര്‍ കത്തില്‍ പറയുന്നു.

മാത്രവുമല്ല അരമനയില്‍ വരുന്ന് തൂപ്പുകാരികളായ ജോലിക്കാരെ പോലും ബിഷപ്പ് ബലാല്‍സ,ംഗം ചെയ്തതായും പറയുന്നു. ആഗ്രഹിക്കുന്ന പെണ്‍കുട്ടികളേ വിശ്വാസത്തിന്റെ മറവില്‍ ഇയാള്‍ ചൂഷണം ചെയ്തിരുന്നുത്രേ. വൈദികനായിരിക്കുമ്പോള്‍ തന്നെ ബിഷപ് കെ.എ വില്യമിന് നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അഴിമതികള്‍ നടത്തിയിരുന്നുവെന്നും നിരവധി സംഭവങ്ങള്‍ വൈദികര്‍ പോപ്പിന് അയച്ച കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്ന് ‘ഗോവക്രോണിക്കിള്‍.കോം’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിങ്കല്‍ ഇടവക വികാരിയായിരിക്കേ അവിടെയുണ്ടായിരുന്ന ഒരു ആഗ്ലോ- ഇന്ത്യന്‍ യുവതിയുമായി ബിഷപ് വില്യമിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ ഗര്‍ഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

അതോടെ യുവതിയേയും കുഞ്ഞിനേയും വിദേശത്തേക്കു കടത്തിയെന്നും വൈദികര്‍ പറയുന്നു.കൂടാതെ ബിഷപിനെതിരെ ഐപിസി സെക്ഷന്‍ 406, 420, 504, 506, 323 എന്നിവ പ്രകാരം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രൂപതയുടെ ഭൂമി അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ ഇടപാടുകള്‍ ഇപ്പോള്‍ കേസില്‍പെട്ട് കിടക്കുകയാണെന്നും വൈദികര്‍ പോപ്പിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.മൈസൂരു രൂപതയുടെ ഏഴാമത്തെ ബിഷപ് ആയി 2017 ജനുവരി 25നാണ് കെ.എ വില്യമിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്.ഇതോടെ ഇന്ത്യയില്‍ കടുത്ത അപവാദം നേരുടുന്ന ബിഷപ്പ് മാരുടെ എണ്ണം കൂടി വരികയാണ്. ലൈഗ്മീക അപവാദ കേസുകളില്‍ പ്രതിയാകുന്ന വൈദീകരുടെ എണ്ണവും കൂടുകയാണ്. എന്നാല്‍ ഏറ്റവും പ്രധാനം ഇന്ത്യയില്‍ വത്തിക്കാന്‍ അണ്ടപടി എടുക്കാന്‍ ഭയപ്പെടുന്നു. ഇന്ത്യയില്‍ ബിഷപ്പുമാര്‍ക്കെതിരെ നടപടി എടുത്താല്‍ മാര്‍പ്പാപ്പയെ പോലും ധിക്കരിച്ച് സഭ പിളരുമോ എന്നുപോലും വത്തിക്കാന്‍ ഭയക്കുകയാണ്. അതേ സമയം പാശ്ചാത്യ നാട്ടില്‍ ലൈംഗീക അപവാദം നേരിടുന്നവരെ വത്തിക്കാ ചെവിക്ക് പിടിച്ച് പുറത്തെറിയുകയാണ് പതിവ് .ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ ആരംഭിക്കാനിരിക്കേയാണ് സഭയിലെ മറ്റൊരു ബിഷപിനെതിരെ കൂടി ആരോപണം ഉയരുന്നത്.

 

Top