പീഡന വീരന്മാരെ സംരക്ഷിച്ച ഫാദര്‍ തേരകം ഔദ്യോഗിക പദവി ഉപയോഗിച്ച് ആദിവാസികളെ പീഡിപ്പിച്ച ക്രൂരന്‍; ആദിവാസികള്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ പോക്‌സോ കേസ്സുകളും അന്വേഷിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍

കല്‍പറ്റ: കൊട്ടിയൂരിലെ പീഡന ഫാദര്‍ റോബിനെ രക്ഷിക്കാന്‍ ശ്രമിച്ച വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം ആദിവാസികളെ പീഡിപ്പിക്കുന്നതില്‍ മുമ്പനായാരുന്നെന്ന് റിപ്പോര്‍ട്ട്. സ്വന്തം ഭാര്യമാര്‍ക്കൊപ്പം കഴിഞ്ഞതിന്റെ പേരില്‍ ആദിവാസികളെ തേടിപ്പിടിച്ച് പോക്സോ നിയമപ്രകാരം കേസെടുത്ത് അകത്താക്കിയ ക്രൂരനാണ് തേരകം.
പ്രണയിച്ച് സ്വന്തം ഇഷ്ടമനുസരിച്ച് വിവാഹം കഴിക്കുന്നത് ആചാരമായി നിലനില്‍ക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിന്നാണ് തേരകം ഇരകളെ കണ്ടെത്തിയിരുന്നത്. തേരകത്തിന് എതിരെ കേസ് വരുന്നതോടെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) നിയമപ്രകാരം എടുത്ത മുഴുവന്‍ കേസുകളും പുനരന്വേഷിക്കണമെന്ന ആവശ്യാവുമായി സാമൂഹിക പ്രവര്‍ത്തകരും രംഗത്തത്തെി.

നരാധമാനായ ഫാദര്‍ റോബിനെ സംരക്ഷിക്കാനും വിവരം മറച്ചുവെക്കാനും കാട്ടിയ താല്‍പ്പര്യമൊന്നും പാവം ആദിവാസികളുടെ കാര്യത്തില്‍ ഉണ്ടായില്ല. പിരിച്ചുവിടപ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം പ്രത്യേക താല്‍പര്യമെടുത്താണ് പല കേസുകളിലും ആദിവാസി യുവാക്കള്‍ക്കെതിരെ, പോക്സോ ചുമത്തിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു പുറമെ മിക്ക കേസുകളിലും ഇന്ത്യന്‍ ശിക്ഷാനിയമം 376ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിനും കേസെടുത്തിരുന്നു. സ്വന്തം ഭാര്യമാര്‍ക്കൊപ്പം കഴിയുകയായിരുന്ന ഊ യുവാക്കളില്‍ മിക്കവര്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ പോക്സോയിലെ കഠിനവകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുമെന്ന് ഒരുവിധ ബോധവത്കരണവും നടത്താതെയാണ് പാവപ്പെട്ട ആദിവാസി യുവാക്കളെ ജയിലിലടച്ചിരുന്നതെന്ന് ആദിവാസി വിവാഹങ്ങളില്‍ പോക്സോ ചാര്‍ത്തുന്നതിനെതിരായ സമരസമിതിയുടെ കണ്‍വീനര്‍ ഡോ. പി.ജി. ഹരി ചൂണ്ടിക്കാട്ടി.

വൈരാഗ്യബുദ്ധിയോടെയാണ് ഊ വിഷയത്തില്‍ അന്ന് സി.ഡബ്ള്യു.സി ഇടപെട്ടിരുന്നത്. ബോധവത്കരണം നടത്താതെ ഊ രീതിയില്‍ യുവാക്കളെ ജയിലില്‍ തള്ളുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ജയിലില്‍ കഴിയുന്നതും ഒരുതരം ബോധവത്കരണമാണ്’ എന്നായിരുന്നു മുന്‍ സി.ഡബ്ള്യു.സി ചെയര്‍മാന്റെ പരിഹാസരൂപത്തിലുള്ള മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ അതേ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആദിവാസി യുവാക്കളോട് കാട്ടിയ ഇരട്ട സമീപനം അന്വേഷിക്കണം. ഊ വിഷയത്തില്‍ സി.ഡബ്ള്യു.സി നടത്തിയ മുഴുവന്‍ ഇടപെടലുകളും അന്വേഷിക്കണമെന്നും ഡോ. ഹരി ആവശ്യപ്പെട്ടു.

ആദിവാസി ഗോത്രവിവാഹങ്ങളില്‍ യുവാക്കളെ പോക്സോപോലുള്ള നിയമങ്ങള്‍ ചേര്‍ത്ത് ജയിലില്‍ അടക്കാന്‍ സി.ഡബ്ള്യു.സി ചെയര്‍മാനായിരുന്ന ഫാ. തോമസ് ജോസഫ് തേരകം കാട്ടിയ ഉത്സാഹം കൊട്ടിയൂര്‍ പീഡനക്കേസില്‍ എന്തുകൊണ്ടാണ് ഇല്ലാതിരുന്നതെന്നതിന് മറുപടി പറയണമെന്ന് ആദിവാസി യുവാക്കളുടെ കൂട്ടായ്മയായ ‘ഗോത്ര’യുടെ ചെയര്‍മാന്‍ ബിജു കാക്കത്തോട് ആവശ്യപ്പെട്ടു. ഇരട്ടനീതി വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യധാരാ സമൂഹത്തെ സംരക്ഷിക്കാനാണ് എക്കാലവും ഇവിടത്തെ നീതിന്യായ സംവിധാനങ്ങള്‍ ശ്രമിച്ചിട്ടുള്ളത്.

ഊ സാഹചര്യത്തില്‍ ആദിവാസി യുവാക്കളെ പോക്സോയില്‍ കുടുക്കിയ കേസുകളില്‍ പുനരന്വേഷണം അനിവാര്യമാണെന്നും ബിജു പറഞ്ഞു. ഫാ. തേരകം ചെയര്‍മാനായിരിക്കെ വയനാട് സി.ഡബ്ള്യു.സി മുന്‍കൈയെടുത്ത് ആദിവാസി വിവാഹങ്ങളില്‍ പോക്സോ ചാര്‍ത്തിയ കേസുകളില്‍ പുനരന്വേഷണം വേണമെന്ന് ലോക് ജനശക്തി ജില്ലാകമ്മിറ്റിയും ആവശ്യമുന്നയിച്ചിട്ടുണ്ട്.

അതിനിടെ കൊട്ടിയൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റിയും ഇപ്പോളും ഒളിവിലാണ്. വയനാട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.16കാരി പ്രസവിച്ച നവജാത ശിശുവിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.

Top