മേയര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍! ‘സൗന്ദര്യം ഉണ്ടെന്ന് പറയുന്നതില്‍ അശ്ലീലമില്ല.മുരളീധരന്റേത് സ്ത്രീവിരുദ്ധ, ലെെംഗിക ചുവയുള്ള പരാമർശം’; പരാതിയുമായി മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി. തനിക്കെതിരെ പൊതുവേദിയില്‍ ഉയർത്തിയ അധിക്ഷേപ പരാമർശത്തിലാണ് പരാതി. തിരുവനന്തപുരം മ്യൂസിയം പൊലീസിന് പരാതി കെെമാറി. അതേസമയം, നിയമോപദേശം സ്വീകരിച്ച ശേഷമായിരിക്കും കേസ് എടുക്കുന്നത് സംബന്ധിച്ച് പൊലീസ് തീരുമാനമെടുക്കുക. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.

അതേസമയം മേയര്‍ ആര്യാ രാജേന്ദ്രനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. തന്റെ പരാമര്‍ശം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അതില്‍ ദുരഭിമാനം വിചാരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. സൗന്ദര്യം ഉണ്ടെന്നത് അശ്ലീല ചുവയാണെന്ന് ഞാന്‍ ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു. കെ മുരളീധരന്റെ പ്രതികരണം- ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരകളാണ്. അത് പ്രത്യേകിച്ച് എടുത്തു പറഞ്ഞു. സിനിമാ സംവിധായകരായിരുന്നു പി സുബ്രഹ്മണ്യം, എംപി പത്മനാഭന്‍ ഉള്‍പ്പെടെ ഇരുന്ന കസേരയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നുവെന്ന് യുഡിഎഫിന്റെ കൗണ്‍സിലര്‍മാര്‍ പലപ്പോഴും പരാതി പറഞ്ഞിട്ടുണ്ട്. നിരാഹാരം ഇരിക്കുന്ന കൗണ്‍സിലര്‍മാരെ ചാടികടന്നുകൊണ്ട് മേയര്‍മാര്‍ പോകുന്നു. ഇതൊരു പക്വതയില്ലാത്ത തീരുമാനമാണ്. ഈ പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. എന്നാല്‍ എന്റെ പ്രസ്താവനയില്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്റെ പ്രസ്താവനകൊണ്ട് സ്ത്രീകള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടാവാന്‍ പാടില്ലായെന്നത് എന്റെ നിര്‍ബന്ധമാണ്. എന്തിരുന്നാലും തെറ്റുകള്‍ തെറ്റുകള്‍ തന്നെയാണ്. ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഖേദം പ്രകടിപ്പിക്കുന്നതില്‍ ഒരു ദുരഭിമാനവും വിചാരിക്കുന്നില്ല.

സൗന്ദര്യം ഉണ്ടെന്നത് അശ്ലീല ചുവയാണെന്ന് ഞാന്‍ ഇതുവരെ കണക്കാക്കിയിട്ടില്ല. അത്തരം ഒരു ദുരുദേശം എനിക്ക് ഇല്ല. കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ കൂട്ടുനിന്ന ആനാവൂര്‍ നാഗപ്പന്‍ കെ മുരളീധരന് സര്‍ട്ടിഫിക്കറ്റ് തരാന്‍ ആനാവൂര്‍ നാഗപ്പന്‍ ആയിട്ടില്ല. എന്റെ പ്രസ്താവന മേയറെ വിഷമിപ്പിച്ചുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.

ആര്യാ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം. കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ… പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തില്‍ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി കനക സിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.’ മുരളീധരന്‍ പറഞ്ഞു. കോര്‍പ്പറേഷനെതിരായ നികുതി വെട്ടിപ്പ് ആരോപണത്തിലെ കോണ്‍ഗ്രസ് സമര വേദിയിലായിരുന്നു മുരളീധരന്റെ വാക്കുകള്‍.

Top