കോട്ടയം:75കാരിക്ക് 60കാരനായ കാമുകനുമായി വഴിവിട്ട ജീവിതമെന്നും മക്കളെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു എന്നും പരാത്ജി.ഈ 75കാരിയുടെ അവിഹിത ബന്ധം എതിര്‍ത്തതിന് വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി മകളുടെയും ഭര്‍ത്താവിന്റെയും പരാതിയും ഉണ്ടായി . കഴിഞ്ഞ ദിവസം വനിത കമ്മീഷന്‍ കോട്ടയത്ത് സംഘടിപ്പിച്ച സിറ്റിംഗിലാണ് 50കാരിയായ മകളും, 75കാരിയുടെ ഭര്‍ത്താവായ 80കാരനും പരാതിയുമായെത്തിയത്. അമ്മയുടെ കാമുകനുമായുള്ള ബന്ധത്തെ എതിര്‍ത്തതിനാണ് തങ്ങളെ പീഡിപ്പിക്കുന്നതെന്നാണ് മകളും ഭര്‍ത്താവും പരാതിപ്പെട്ടിരിക്കുന്നത്. ഇതേ പരാതിയുമായി 75കാരിയുടെ ഭര്‍ത്താവും ഭിന്നശേഷിക്കാരിയായ മകളും കോടതിയിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പിതാവിനും മകള്‍ക്കും അമ്മയ്‌ക്കൊപ്പം തുല്യഅവകാശത്തോടെ ജീവിക്കാമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ കോടതി വിധി അമ്മ മാനിക്കുന്നില്ലെന്നാണ് മകള്‍ വനിത കമ്മീഷനോട് പരാതിപ്പെട്ടിരിക്കുന്നത്.
കോട്ടയത്ത് താമസിക്കുന്ന 75കാരിക്കും 80കാരനായ ഭര്‍ത്താവിനും മൂന്ന് പെണ്‍മക്കളാണുള്ളത്. ഇതില്‍ മൂത്ത രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചു. ഭിന്നശേഷിക്കാരിയായ ഇളയ മകള്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസം. ആദ്യം പരാതി 2013ല്‍ 2013 ലാണ് അമ്മയ്‌ക്കെതിരെ മകളും പിതാവും ആദ്യം പരാതി നല്‍കിയത്. വഴിവിട്ട ജീവിതം നയിക്കുന്ന അമ്മ തന്നെയും പിതാവിനെയും വീട്ടില്‍ പീഡിപ്പിക്കുന്നതായും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി.
75കാരിയുടെ ആദ്യ കാമുകനായ 65കാരന്‍ അടുത്തിടെയാണ് മരണപ്പെട്ടത്. അന്നും കാമുകനുമായി വീട്ടിലെത്തുന്ന അമ്മ ഇയാളെ വീട്ടില്‍ താമസിപ്പിച്ചിരുന്നതായും മകള്‍ പരാതി നല്‍കിയിരുന്നു. മുന്‍ കാമുകന്റെ മരണശേഷം, 60കാരനാണ് അമ്മയുടെ പുതിയ കാമുകനെന്നും, ഇയാളുമായി വീട്ടിലെത്തുന്നതിനെ എതിര്‍ത്തതിനാണ് അമ്മ തങ്ങളെ പീഡിപ്പിക്കുന്നതെന്നുമാണ് മകളുടെ പരാതി.
ആഹാരം നല്‍കില്ല,വീട്ടില്‍ പൂട്ടിയിടും… അമ്മ പുറത്തുപോകുമ്പോള്‍ തന്നെയും പിതാവിനെയും വീട്ടില്‍ പൂട്ടിയിടുമെന്നും, ആഹാരം നല്‍കില്ലെന്നുമാണ് മകള്‍ പറഞ്ഞത്. പ്രായമായ അച്ഛനെ വീഴിക്കാന് നിലത്ത് സോപ്പുവെള്ളം ഒഴിച്ച സംഭവമുണ്ടായി. ഒരു കൈയ്ക്ക് ശേഷിയില്ലാത്ത താന്‍ ഒരു കൈ കൊണ്ടാണ് വെള്ളം കോരുന്നത്. പല്ല് കൊണ്ട് കടിച്ചുപിടിച്ച് വെള്ളം കോരുന്നതിനാല്‍ പല്ലുകള്‍ കൊഴിഞ്ഞ് പോയെന്നും പരാതിയിലുണ്ട്. ഇപ്പോള്‍ വീട്ടില്‍ താമസിക്കാനും അനുവദിക്കുന്നില്ല…
കാമുകനുമായി വഴിവിട്ട ജീവിതം നയിക്കുന്ന അമ്മ തന്നെയും പിതാവിനെയും ഇപ്പോള്‍ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്നാണ് മകളുടെ പരാതി. നേരത്തെ, മകള്‍ക്കും ഭര്‍ത്താവിനും സ്വത്തില്‍ തുല്യ അവകാശമുണ്ടെന്നും, വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടതി വിധി അനുസരിക്കുന്നില്ലെന്നും മകള്‍ പരാതിയിലുന്നയിച്ചിട്ടുണ്ട്.
കാമുകനുമായുള്ള ബന്ധം എതിര്‍ക്കുന്നില്ല… അമ്മയുടെ കാമുകനുമായുള്ള ബന്ധം ഇനി എതിര്‍ക്കുന്നില്ലെന്നും, കാമുകനുമായി വീട്ടില്‍ താമസിക്കുമ്പോഴും, തങ്ങള്‍ക്കും താമസിക്കാനുള്ള സൗകര്യം അനുവദിക്കണമെന്നുമാണ് മകള്‍ വനിതാ കമ്മീഷനോട് പരാതിപ്പെട്ടത്.
വനിത കമ്മീഷന്‍ ഉത്തരവ്… മകളുടെ പരാതിയെ തുടര്‍ന്ന് കോടതി വിധി പാലിക്കണമെന്നും, അച്ഛനും മകള്‍ക്കും വീടിന്റെ ഒരു താക്കോല്‍ നല്‍കാനും വനിത കമ്മീഷന്‍ ഉത്തരവിട്ടു. ഭര്‍ത്താവിനെയും മകളെയും ശല്യം ചെയ്യരുതെന്നും, ഉപദ്രവിക്കരുതെന്നും അമ്മയ്ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മകളുടെയും പിതാവിന്റെയും പരാതി കേട്ട വനിത കമ്മീഷന്‍ അംഗങ്ങള്‍ ആദ്യം ഞെട്ടിത്തരിച്ചുപോയി. അമ്മയെന്ന സങ്കല്‍പ്പത്തിന് പോലും മാറ്റം വന്നിരിക്കുന്നുവെന്നാണ് പരാതി കേട്ട വനിത കമ്മീഷന്‍ അംഗം ജെ പ്രമീളദേവി അഭിപ്രായപ്പെട്ടത്.