ഒരുമിച്ചുള്ള യാത്ര; സമാന്തയുടെ കാമുകനെ കണ്ടെത്തി; ആരാണാ സുന്ദരന്‍

1323341227631891

സമാന്തയുടെ കാമുകനെ തിരഞ്ഞുള്ള യാത്രയ്ക്ക് വിരാമമായി. തെന്നിന്ത്യന്‍ ഹോട്ട് സ്റ്റാറിന്റെ കാമുകനെ അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയായിരുന്നു. ഒരു സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ തന്നെയാണ് നമ്മുടെ സുന്ദരിക്കുട്ടിയുടെ കാമുകന്‍. സമാന്ത പ്രണയത്തിലാണെന്ന വാര്‍ത്ത കുറച്ചു ദിവസമായി കേള്‍ക്കുന്നുണ്ട്. തെലുങ്കില്‍ നിന്നാണ് ഇങ്ങനെയൊരു വാര്‍ത്ത വന്നത്.

സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകനും യുവനടനുമായ നാഗചൈതന്യയാണു ആ കാമുകനെന്ന് പറയുന്നു. ഇരുവരും അടുത്തിടെ ചില സ്വകാര്യ ചടങ്ങുകള്‍ക്ക് പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂ ടേണ്‍ എന്ന കന്നടച്ചിത്രം കാണുന്നതിനായി ഇരുവരും ഒരുമിച്ചു യാത്രചെയ്യ്തിരുന്നതായും മാധ്യമങ്ങള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടയ്ക്കു നടന്ന ഒരു അഭിമുഖത്തിലാണു എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കുന്ന ഒരു സുഹൃത്ത് തനിക്കുണ്ടെന്നു സമാന്ത പറഞ്ഞത്. എന്നാല്‍ ആരാണ് ആ സുഹൃത്ത് എന്ന ചോദ്യത്തിന് വെളിപ്പെടുത്താന്‍ സമയമായിട്ടില്ലന്നു താരം പറഞ്ഞു.

Top