കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ജനതാദൾ; തോൽവിക്കു കാരണം മുൻമന്ത്രി കെ.പി മോഹനൻ

സ്വന്തം ലേഖകൻ

കോട്ടയം: കോൺഗ്രസിനെതിരെ വിമർശനവുമായി വീണ്ടും ജനതാദൾ (യു). നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സമ്പൂർണ തോൽവിക്ക് പ്രധാനകാരണം കോൺഗ്രസ് പ്രാദേശികനേതാക്കളും പ്രവർത്തകരും കാട്ടിയ അലസതയാണെന്ന് കോട്ടയത്ത് ചേർന്ന പാർട്ടി സംസ്ഥാനകമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കെ.പി.സി.സി നിയോഗിച്ച കമ്മറി തന്നെ കണ്ടെത്തിയിട്ടും അവർക്കെതിരെ നടപടിയെടുക്കാതെ നേതൃത്വം കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. ഇക്കാര്യത്തിൽ പൂർണ ഉത്തരവാദിത്വം
കെപി.സി.സി നേതൃത്വത്തിനാണ്.
യോഗത്തിൽ മുൻമന്ത്രി കെ.പി.മോഹനനെതിരെ വിമർശം ഉയർന്നു. കൂട്ടത്തോൽവിക്ക് പ്രധാനകാരണക്കാരിലൊരാൾ മോനഹനനാണെന്ന് അംഗങ്ങൾ വിമർശിച്ചു. മുന്നണി മാറാൻ അവസരം ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ താൽപര്യം കണക്കിലെടുത്ത് അതിനെ അട്ടിമറിച്ചു. എൽ.ഡി.എഫിലായിരുന്നെങ്കിൽ ഇത്തരത്തിലൊരു തോൽവി ഉണ്ടാകുമായിരുന്നില്ല. ഇതിനെതുടർന്ന് പാർട്ടി അദ്ധ്യക്ഷൻ എം.പി.വിരേന്ദ്രകുമാർ എം.പിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന ്മുന്നണിമാറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന ധാരണയിൽ യോഗം പിരിയുകയായിരുന്നു. വിശ്രമത്തിലായതിനാൽ എം.പി.വീരേന്ദ്രകുമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
നേരത്തെ മുതൽ അസലമായ സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്ന് അവഗണിക്കുന്ന സമീപമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. സ്വന്തം പാർട്ടിയിലെ തമ്മിലടികാരണം മറ്റു കക്ഷികളെ യു.ഡി.എഫിൽ ശക്തിപ്പെടുത്താൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. പാലക്കാട് തോൽവി നേമം തോൽവിക റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി ശക്തമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. അടുത്ത ലോക്‌സഭ തെരഞ്ഞെുടപ്പിൽ സീറ്റിന്റെ കാര്യത്തിൽ വീട്ടുവീഴ്ചക്കൊന്നും തയാറാകരുത്. വടകര, പാലക്കാട് സീറ്റുകൾ വാങ്ങിയെടുക്കണം. വടകര സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
പിന്നീട് നേമത്തെ അന്വേഷണ റിപ്പോർട്ടിൽ നടപടിയുണ്ടായില്ലെന്ന് ജെ.ഡി.യു സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു. കെ.പി.സി.സി നേതൃത്വമടക്കം അനാസ്ഥ കാണിക്കുന്നു. പാലക്കാട് റിപ്പോർട്ടിൽ നടപടിയുണ്ടായിരുന്നുവെങ്കിൽ നേമത്ത് തോൽവി ആവർത്തിക്കില്ലായിരുന്നു. അലസത കാണിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരായ നടപടി എന്ന ആവശ്യത്തിൽ നിന്ന് ജെ.ഡി.യു പിന്നോട്ടില്ലെന്നും വർഗീസ് ജോർജ്ജ് പറഞ്ഞു.
തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കുന്ന കെ.പി.സി.സി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. വിഷയം ചർച്ച ചെയ്യൻ അടിയന്തിരമായി യുഡിഎഫ് യോഗം വിളിക്കണം. പാലക്കാട്ടെ തോൽവി സംബന്ധിച്ച റിപ്പോർട്ടിന്റെ ഗതി നേമത്തെ റിപ്പോർട്ടിന് സംഭവിക്കരുതെന്നും ജെ.ഡി.യു സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച ഉപസമിതി നേമത്തെ തോൽവി സംബന്ധിച്ച് നൽകിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. നേമത്ത് കോൺഗ്രസ് നേതാക്കൾ വോട്ട് കച്ചവടം നടത്തിയതായും യു.ഡി.എഫിനെ രാഷ്ട്രീയമായി വഞ്ചിച്ചതായും റിപ്പോർട്ടിലുള്ള പരാമർശങ്ങൾ ഗൗരവമുള്ളതാണെന്ന് വർഗീസ് ജോർജ് പറഞ്ഞു. വിഷയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കെ.പി.സി.സി നേതൃത്വത്തിന് മാറിനിൽക്കാനാവില്ലെന്നും അദ്ദഹേം വ്യക്തമാക്കി.
പാലക്കാട്ടെ തോൽവിയെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ടിന്മേൽ യഥാസമയം നടപടിയെടുത്തിരുന്നെങ്കിൽ. അത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് സീറ്റ് ആവശ്യപ്പടുമെന്നും. പാർട്ടിക്ക് സ്വാധീനമില്ലാത്ത എവിടെയും ഇനി മത്സരിക്കില്ലന്നെും വർഗീസ് ജോർജ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top