സുനന്ദ പുഷ്‌കറിന്റെ മരണം: ബിജെപി കോൺഗ്രസ് ഒത്തു കളി; കേസ് ഒതുക്കുന്നു

ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷമത്തിൽ ബിജെപി – കോൺഗ്രസ് ഒത്തുകളി തുടരുന്നു. കൊലപാതകമാണെന്നു വ്യക്തമായ സൂചന ലഭിച്ചിട്ടും ഇതുവരെയും പ്രശ്‌നത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താൻ നടപടിയുണ്ടാകുന്നില്ലെന്നതാണ് ഒത്തു കളി സൂചന വ്യക്തമാക്കുന്നത്.
മരണകാരണം എന്താണെന്ന് വ്യക്തമായി പറയാൻ കഴിയുന്നില്‌ളെന്ന് ചൂണ്ടിക്കാട്ടി പരിശോധന നടത്തിയ മെഡിക്കൽ ബോർഡ് ഡൽഹി പൊലീസിന് റിപ്പോർട്ട് നൽകി. സുനന്ദയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡൽഹി എയിംസ് ആശുപത്രിയിലെ ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ അടങ്ങിയതാണ് മെഡിക്കൽ ബോർഡ്.  സുനന്ദയുടെ മരണം കൊലപാതകമാണെന്ന് വിലയിരുത്തിയ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവിന്റെ അഭാവത്തിൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
2014 ജനുവരി 17നാണ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടത്തെിയത്. വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന സംശയമാണ് പൊലീസിന്. ഇതേതുടർന്നാണ് ആന്തരികാവയവങ്ങൾ വിശദപരിശോധന നടത്താൻ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തിയത്. ആന്തരികാവയവങ്ങൾ ആഭ്യന്തര അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ ലാബിൽ അയച്ച് വിശദ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടത്തൊനായില്ല.
എയിംസ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലും തുമ്പു ലഭിക്കാതായത് പൊലീസിനെ കൂടുതൽ കുഴക്കും. ശശി തരൂരിനെയൂം വീട്ടിലെ സഹായികളെയും ഉൾപ്പെടെ പൊലീസ് നിരവധി തവണ ചോദ്യംചെയ്തിരുന്നു. ഏതാനും പേരെ നുണപരിശോധനക്കും വിധേയമാക്കി. എന്നാൽ, ആരെയും പ്രതിചേർത്തിട്ടില്ല.
ശശി തരൂരും പാക് പത്രപ്രവർത്തക മെഹർ തരാറും തമ്മിലുള്ള ബന്ധത്തെ ചൊല്ലി സുനന്ദ കലഹിക്കുകയും അതുമായി ബന്ധപ്പെട്ട ട്വിറ്റർ കുറിപ്പുകൾ ചർച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് സുനന്ദയെ മരിച്ചനിലയിൽ കണ്ടത്തെിയത്. ഇതാണ് കൊലപാതകമാണെന്ന പൊലീസ് സംശയത്തിന് ആധാരം. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും ശശി തരൂരിന് അനുകൂലമായാണ് പൊലീസിൽ മൊഴി നൽകിയത്.
Top