ന്യുഡൽഹി:ഇനി മോദി തരംഗം ഇല്ല എന്ന ബിജെപി നേതാവിന്റെ വിലയിരുത്തൽ പോലെ തന്നെ കോണ്‍ഗ്രസിന്റെ അനലിറ്റക്കല്‍ സര്‍വേയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍.കോൺഗ്രസ് ബഹുദൂരം മുന്നിൽ എത്തിയിരിക്കയാണ് .മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ പ്രതിരോധ ഇടപാടുകള്‍ പോലും അഴിമതി ഉള്ളതാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിക്കുന്നു.ബിജെപിയെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ച്ചപ്പാട് തന്നെ മാറിയിരിക്കുകയാണ്.2019 ലെ തിരെഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം ആണ് റിപ്പോർട്ട് പ്രവചിക്കുന്നത് .റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെയും രാഹുലിനെയും ഒരേപോലെ ഞെട്ടിക്കുന്നതാണ്.കോണ്‍ഗ്രസിനുള്ള പിന്തുണ നിരന്തരം ഇടപെടലിലൂടെ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധി രൂപപ്പെടുത്തിയ ടെക്‌നിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നു.
കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ 85 ശതമാനം പേരും അഭിപ്രായപ്പെട്ടത് റാഫേൽ ഇടപാടിൽ അഴിമതിയുണ്ടെന്നാണ്. കേട്ടവരെല്ലാം ഒരേ അഭിപ്രായമാണ് പറയുന്നത്. ഗ്രാമീണ മേഖലയില്‍ പോലും റാഫേൽ അഴിമതി വിഷയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ടെക്‌നിക്കല്‍ ടീം റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചത് ഈ കണ്ടെത്തലാണ്. അതിനാൽ തന്നെ രാഹുല്‍ ഗാന്ധി ഈ വിഷയം ഇനി എല്ലാ വേദിയിലും ഉന്നയിക്കും. അത്രയ്ക്ക് ജനങ്ങളുടെ പിന്തുണ ഇതിനുണ്ട്. ഡാറ്റ അനലിറ്റിക്‌സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്. ഓഗസ്റ്റ്-ഒക്ടോബര്‍ മാസത്തിലായിരുന്നു സര്‍വേ. രാജ്യത്തെ രണ്ട് ലക്ഷം ബൂത്തുകളില്‍ സര്‍വേ നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഈ വിഷയവും ബിജെപിയെ ബാധിക്കുമെന്ന് തന്നെയാണ് സര്‍വേ പറയുന്നത്.
ബിജെപിക്ക് അവരുടെ കോട്ടകളില്‍ വീണ് തുടങ്ങിയെന്നാണ് സര്‍വേ വ്യക്തമാകുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇത് നേരത്തെ തന്നെ ഡാറ്റ അനലിറ്റിക്‌സ് ടീം പ്രവചിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന് അനുസരിച്ചാണ് രാഹുല്‍ നീക്കങ്ങള്‍ നടത്തുന്നത്. അതേസമയം ബിജെപി വീഴാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. വികസനം മുന്‍നിര്‍ത്തിയുള്ള പ്രചാരണം ബിജെപിയില്‍ നിന്ന് നഷ്ടമായെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.
മൂന്ന് വിഭാഗങ്ങള്‍ മൂന്ന് വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും സര്‍വേ നടത്തിയത്. വോട്ടര്‍മാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കോണ്‍ഗ്രസിനെ സ്വാധീനിക്കുന്നവര്‍ എന്നിങ്ങനെയാണ് പട്ടികയാണ്. ഓരോ വീട്ടിലും വരെ സര്‍വേ നടത്തിയിട്ടുണ്ട്. റാഫേല്‍ അഴിമതിയെ കുറിച്ച് 50 ശതമാനം പേര്‍ക്ക് നന്നായി അറിയാം. ഇവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത് കോണ്‍ഗ്രസ് റാഫേല്‍ വിഷയത്തില്‍ ആക്രമണം ശക്തിപ്പെടുത്തണമെന്നാണ്. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്രമണം കടുപ്പിച്ചത്. പാര്‍ലമെന്റിലെ പ്രസംഗം ഇതിനെ തുടര്‍ന്നാണ്. ഏതൊക്കെ വിഷയങ്ങള്‍ ഗ്രാമീണ നഗര വോട്ടര്‍മാര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും റാഫേല്‍ വിഷയം അറിയുന്നുണ്ട്. ഇത് കൂടുതല്‍ പേരില്‍ എത്തിക്കാനാണ് രാഹുലിന്റെ അടുത്ത നീക്കം. റാഫേല്‍ മറ്റൊരു ബൊഫോഴ്‌സ് കേസായി ഉയര്‍ത്തി കൊണ്ടുവരാനാണ് നീക്കം. കൂടുതല്‍ പേരിലേക്ക് എത്തിച്ചാല്‍ അത് ദേശീയ വിഷയമായി മാറുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളും പലരും ഉന്നയിച്ചിട്ടുണ്ട്. പക്ഷേ റാഫേല്‍ ഇത്ര വലിയ വിഷയമായത് കോണ്‍ഗ്രസിനെ അദ്ഭുതപ്പെടുത്തുന്നുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി രാഹുലിന്റെ സ്‌പെഷ്യല്‍ കമ്മിറ്റിക്ക് ടെക്‌നിക്കല്‍ ടീം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എകെ ആന്റണി, അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, പി ചിദംബരം എന്നിവരാണ് കമ്മിറ്റിയിലുള്ളത്. ഇവര്‍ ഈ വിഷയം പഠിച്ച് തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കും. അതേസമയം സുപ്രീം കോടതി വിധിക്ക് ശേഷം റാഫേലില്‍ ജനങ്ങളുടെ നിലപാട് എന്താണെന്ന് അറിയാനും കോണ്‍ഗ്രസ് സര്‍വേ നടത്തുന്നുണ്ട്. ഈ വിഷയം തിരഞ്ഞെടുപ്പ് വരെ കത്തിച്ച് നിര്‍ത്തുമെന്ന് തന്നെയാണ് ഇതോടെ വ്യക്തമാകുന്നത്.
ആറംഗ ടാസ്‌ക് ഫോഴ്‌സിനെ രാഹുല്‍ റാഫേല്‍ വിഷയം കത്തിച്ച് നിര്‍ത്താന്‍ നിയമിച്ചിട്ടുണ്ട്. ജെയ്പാല്‍ റെഡ്ഡി, ശക്തി സിംഗ് ഗോയല്‍, അര്‍ജുന്‍ മൊദ്വാഡിയ, പവന്‍ ഖേര, പ്രിയങ്ക ചതുര്‍വേദി, ജയവീര്‍ ഷെര്‍ഖില്‍ എന്നിവര്‍ ബിജെപിക്കെതിരെ ഈ വിഷയങ്ങള്‍ ഉന്നയിക്കും. ഇവര്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കും. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം എന്ന ആവശ്യം ശക്തമാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബിജെപി കടുത്ത സമ്മര്‍ദത്തിലാവുമെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.