കോൺഗ്രസിന്റെ തീവ്ര ഹിന്ദുത്വ നിലപാടിന് വീണ്ടും തിരിച്ചടി!പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

പാലക്കാട്: ശബരിമല വിഷയത്തിൽ തീവ്ര ഹിന്ദുത്വ നിലപാടുമായി മുന്നോട്ടു പോകുന്ന കോൺഗ്രസിന് തിരിച്ചടികൾ കൂടുന്നു .പാലക്കാട് നഗരസഭയില്‍ രാജിവെച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. കല്‍പ്പാത്തി വാര്‍ഡിലെ കൗണ്‍സിലര്‍ ആയ ശരവണനാണ് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ പരാജയപ്പെടുത്തി ഞെട്ടിച്ച് ഒടുവില്‍ ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. കല്‍പ്പാത്തി വാര്‍ഡിലെ കൗണ്‍സിലര്‍ ആയ ശരവണന്റെ രാജിയായിരുനനു യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്തിയത്. നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവെച്ച ശേഷം കാണാതായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശരവണനാണ് ഇന്ന് വൈകിട്ടോടെ ബിജെപി നേതാക്കള്‍ക്കൊപ്പം ബിജെപി ഓഫീസില്‍ എത്തുകയായിരുന്നു.

ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി. ശരവണന്‍ രാജിവെച്ചതോടെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടുകൂടുന്നതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ശരവണന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ശരവണനെ കാണാനില്ലെന്ന് ഡിജിജി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും താന്‍ കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നും ശരവണന്‍ വ്യക്തമാക്കി. ഡിസിസി പ്രസിഡന്റിനെതിരെ പോലീസില്‍ പരാതിയും നല്‍കിയതിനു ശേഷമാണ് കൗണ്‍സിലര്‍ ശരവണന്‍ ബിജെപി ഓഫീസില്‍ എത്തിയത്.

Latest
Widgets Magazine