തിരുവനന്തപുരം : രാഷ്ട്രീയകാര്യ സമിതി രൂപീകരണത്തില്‍ കോണ്‍ഗ്രസില തമ്മിലറ്റുി രൂക്ഷം .ഗ്രൂപ്പുകള്‍ പ്രതിക്ഷെധവുമായി എത്തി സമിതിയിലെ ആളെണ്ണം കൂട്ടിയിട്ടും നാമമാത്ര പരിഗണന മാത്രമേ തങ്ങള്‍ക്ക് ലഭിച്ചിട്ടുളളുവെന്നാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്ന വിമര്‍ശനം. പാര്‍ട്ടി വേദിയില്‍ ഒട്ടും സജീവമല്ലാത്തവരെ പോലും രാഷ്ട്രീയകാര്യ സമിതിയിലേക്ക് ചേര്‍ത്തുവെന്നും ഗ്രൂപ്പുകള്‍ വിമര്‍ശിക്കുന്നു.
എംപിമാരെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് തെരഞ്ഞെടുത്ത മാനദണ്ഡം ശരിയല്ലെന്നും നിര്‍ണ്ണായക ചര്‍ച്ച നടക്കേണ്ട കമ്മിറ്റിയില്‍ ആളെ കുത്തി നിറച്ചെന്നും വ്യാപക വിമര്‍ശനമുയരുന്നുണ്ട്.
അംഗങ്ങളുടെ എണ്ണം 36 ലേക്ക് ഉയര്‍ത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതിയെ ജംബോകമ്മിറ്റിയാക്കിയത്. 19 പേരാണ് പുതുമുഖങ്ങള്‍. ശശി തരൂര്‍ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉള്‍പ്പെടുത്തി. ഇതോടെ കെ സി വേണുഗോപാല്‍ പക്ഷത്തിനാണ് രാഷ്ട്രീയകാര്യ സമിതിയില്‍ മുന്‍തൂക്കം.
അഞ്ച് ഒഴിവുകളായിരുന്നു രാഷ്ട്രീയകാര്യ സമിതിയില്‍ നികത്തേണ്ടിയിരുന്നത്. പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എം കെ രാഘവന്‍, ആന്‍റോ ആന്‍റണി. ഹൈബി ഈഡന്‍ എന്നീ എംപിമാര്‍ സമിതിയിലേക്കെത്തി. എ പി അനില്‍കുമാര്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, ഷാഫി പറമ്പില്‍ എന്നിവരാണ് പുതിയതായെത്തിയ എംഎല്‍എമാര്‍. ജോസഫ് വാഴക്കന്‍, എന്‍ സുബ്രഹ്മണ്യന്‍, അജയ് തറയില്‍, വിഎസ് ശിവകുമാര്‍, ശൂരനാട് രാജശേഖരന്‍, ജോണ്‍സണ്‍ എബ്രഹാം എന്നിവര്‍ക്ക് പുറമെ ചെറിയാന്‍ ഫിലിപ്പും സമിതിയിലുണ്ട്.
വനിതകളുടെ പ്രാതിനിധ്യം ഒന്നില്‍ നിന്ന് നാലായി. ഷാനിമോള്‍ ഉസ്മാനെ നിലനിര്‍ത്തിയപ്പോള്‍ പത്മജാ വേണുഗോപാലിനെയും ബിന്ദു കൃഷ്ണയെയും പി. കെ ജയല്കഷ്മിയെയും പുതുതായി ചേര്‍ത്തു. നേരത്തെ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ച മുന്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീരനെ വീണ്ടും ഉള്‍പ്പെടുത്തി. പാര്‍ട്ടി യോഗങ്ങളില്‍ സജീവമല്ലാത്ത മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സമിതിയിലുണ്ട്. ഇതെല്ലാമാണ് വിമര്‍ശനത്തിന് കാരണമായത്.