എയും ഐയും ഒന്നിച്ചു;സുധീരനും മിണ്ടാട്ടമില്ല,സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളെ വെട്ടി ഗ്രൂപ്പ് മാനേജര്‍മാരുടെ പട്ടിക,കോണ്‍ഗ്രസ്സില്‍ വിമതരുടെ കാലം വരുന്നു.

കൊച്ചി:എയും ഐയും ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ മുഴുവന്‍ ഗ്രൂപ്പുകളൂം ഒന്നിച്ചു.തിരഞ്ഞെടുപ്പില്‍ സ്വന്തം അടുപ്പക്കാരെ തിരികെ കയറ്റാന്‍ വേണ്ടിയാണ് ഗ്രൂപ്പ് ഭേതമന്യേ നേതാക്കള്‍ ഒന്നിച്ചതോടെ സീറ്റ് മോഹിച്ചിരിക്കുന്ന കോണ്‍ഗ്രസ്സിലെ പുതുമുഖങ്ങള്‍ ഇത്തവണയും നിരാശപ്പെടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.സിറ്റിങ്ങ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ അവരെ തന്നെ മത്സരിപ്പിക്കാനാണ് ഇപ്പോള്‍ ധാരണയായത്.തോറ്റ സീറ്റുകളില്‍ നേതാക്കളുടെ ഇഷ്ടക്കാരെ പരിഗണിക്കാനും ഏകദേശം ധാരണയായിട്ടുണ്ട്.എന്നാല്‍ താഴെതട്ടിലെ പ്രവര്‍ത്തകരുടെ അമര്‍ഷം തിരഞ്ഞെടുപ്പ് വരെ ശമിപ്പിക്കാനായി ജംബോ ലിസ്റ്റ് തയ്യാറാക്കിയെന്ന വിവരമാണ് നേതാക്കള്‍ ഇപ്പോള്‍ പുറതു വിടുന്നത്.എന്നാല്‍ മൂന്ന് തവണ മത്സരിച്ച് പരാജയപ്പെട്ടവരുടെ പേര്പോലും ലിസ്റ്റില്‍ ഇടം കണ്ടിട്ടുണ്ടെന്നാണ് വിവരം.

20ലേറെ മണ്ഡലങ്ങളില്‍ നേതൃത്വം മറ്റ് ജില്ലകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുമെന്നാണ് സ്ഥിരീകരിക്കാവുന്ന റിപ്പൊര്‍ട്ട്.നേരത്തെ വര്‍ഷങ്ങളായി ഒരു മണ്ഡലത്തില്‍ നിന്ന് ജയിക്കുന്നവരെ പരിഗണിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.ഇതിന് സുധീരന്‍ അനുകൂല നിലപാടെടുത്തെങ്കിലും എ ഗ്രൂപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ധേഹവും അയയുകയായിരുന്നു.അങ്ങിനെ വന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി സുധീരനേയും നേതൃത്വത്തേയും അറിയിച്ചതായാണ് വിവരം.ഇതോടെ അദ്ധേഹവും നിലപാട് മാറ്റി.നിലവിലെ സ്റ്ററ്റസ്‌കോ തുടരുന്നതിനോടൊപ്പം കെപിസിസി അധ്യക്ഷനെ അനുകൂലിക്കുന്ന വിഭാഗത്തിലെ പ്രമുഖര്‍ക്കും സീറ്റ് അനുവദിക്കാനും ഏകദേശ ധാരണയായി.
എന്നാല്‍ ലിസ്റ്റ് പൂര്‍ണ്ണമായില്ലെന്നാണ് സ്ഥാനാര്‍ത്ഥി മോഹികളോട് നേതൃത്വം പറഞ്ഞിരിക്കുന്നത്.ജംബോ പട്ടിക എഐസിസിക്ക് കൈമാറിയ ശേഷം മറ്റൊരു പട്ടിക കൂടി നേതൃത്വത്തിന് രഹസ്യമായി നല്‍കാനാണ് തീരുമാനമെന്നറിയുന്നു.കോണ്‍ഗ്രസ്സിന്റെ പട്ടികയില്‍ ഒരു സീറ്റിലേക്ക് മാത്രം നാലും അഞ്ചും പേരുടെ ലിസ്റ്റാണ് ഡിസിസികള്‍ നല്‍കിയിരിക്കുന്നത്.ഇതിലെല്ലാം വലിയ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട്‌സിറ്റിങ്ങ് എംഎല്‍എമാരുടെ കാര്യത്തില്‍ കെ സുധാകരന്റെ കാര്യത്തില്‍ മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.അബ്ദുള്ളകുട്ടിക്ക് പകരം കണ്ണൂരില്‍ സുധാകരന്‍ മത്സരിക്കുമെന്നാണ് അറിയുന്നത്.അങ്ങിനെ വന്നാല്‍ ഇരിക്കൂറില്‍ കെസി ജോസഫിനെ സുധാകരനും പിന്തുണക്കും.എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടാകിയ ധാരണ ഇതാണ്.എന്നാല്‍ അബ്ദുള്ളക്കുട്ടിക്ക് ജില്ലയില്‍ തന്നെ ഒരു സീറ്റ് നല്‍കണമെന്ന് വാദിക്കന്നവരും പാര്‍ട്ടിയില്‍ ഉണ്ട്.സുധാകരന്‍ കാസര്‍കോഡ് ജില്ലയിലെ ഏതെങ്കിലും സീറ്റിലേക്ക് മാറാനും സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പരമാവധി വൈകിക്കാനുള്ള നേതൃത്വത്തിന്റെ നീക്കം ഹൈക്കമാന്റ് അംഗീകരിച്ചിട്ടില്ല.തിരഞ്ഞെടുപ്പിനോടടുത്ത് സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിക്കന്‍ അനുവധിക്കില്ലെന്ന് കേരളത്തിലെത്തിയ മുകുള്‍ വാസ്‌നിക്‌സുധീരനെ അറിയിക്കുകയായിരുന്നു.എന്തായാലും പട്ടിക കൈമാറിയാല്‍ പാര്‍ട്ടിയില്‍ വിമതശബ്ദവും ഉയരുമെന്നാണ് അറിയുന്നത്.സ്ഥാനാര്‍ത്ഥി മോഹികളെ അടക്കിയിരുത്താന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ വെള്ളം കുടിക്കേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.

Top