ഹൈക്കമാന്റില്‍ ആന്റണിയുടെ ‘പിടി’പോയോ?.കേരള പ്രശ്‌നങ്ങളില്‍ പോലും തീരുമാനമെടുക്കുന്നത് എകെ ആന്റണിയെ അറിയിക്കാതെ.മുന്‍പ്രതിരോധ മന്ത്രിക്കെതിരെ കോണ്‍ഗ്രസ്സില്‍ പടയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ മുന്നില്‍ നിന്ന് നയികുന്ന നേതാവാണ് എകെ ആന്റണി.കോണ്‍ഗ്രസ്സിലെ കേരള വിഷയങ്ങളില്‍ അവസാന വാക്ക് എകെ ആന്റണിയെന്ന് പാര്‍ട്ടിയിലെ മൂന്നാമന്റേതാണെന്നാണ് പൊതുവില്‍ പറഞ്ഞ് വെയ്ക്കുന്നത്.രാഹുല്‍ ഗാന്ധിയും,സോണിയ ഗാന്ധിയുമൊക്കെ രാഷ്ട്രീയ ഉപദേശങ്ങള്‍ തേടുന്നത് പോലും എകെ ആന്റണിയില്‍ നിന്നുമാണെന്ന് ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.പക്ഷേ ഈയിടെയായി ആന്റണിയുടെ വാക്കുകള്‍ക്ക് ഹൈക്കമാന്റ്(സോണിയയും,രാഹുലും)വേണ്ട പരിഗണന കൊടുക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്.

 

കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ വേണ്ടവിധത്തില്‍ ഇടപെടാന്‍ കഴിയാത്തതില്‍ എകെ ആന്റണി അതൃപ്തനാണെന്നും സൂചനയുണ്ട്.ആന്റണിയുടെ നോമിനികളാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍ വഷളാകാന്‍ വളമിട്ടതെന്നാണ് ഹൈക്കമാന്റിന്റെ ഇപ്പോഴത്തെ നിലപാട്.

കേരളത്തിലെ ഗ്രൂപ്പ് വിഷയങ്ങളില്‍ അനാവശ്യ ഇടപെടല്‍ ആന്റണി നടത്തുന്നു എന്ന ആരോപണത്തെ ശരി വെയ്ക്കുന്നതാണ് ഹൈക്കമാന്റ് കൈക്കൊണ്ട നിലപാട്.വിഷയത്തില്‍ താന്‍ നേരിട്ട് ഇടപെടുന്നുവെന്ന സൂചനയാണ് രാഹുല്‍ കേരളത്തില്‍ എത്തിയപ്പോള്‍ നല്‍കിയത്.ആന്റണി സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കടുത്ത പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആരോപണം ഐ ഗ്രൂപ്പ് ഉയര്‍ത്തി കഴിഞ്ഞു.

 

മുന്‍പ് എകെ ആന്റണിക്കെതിരായി കാര്യാമയ എതിര്‍ശബ്ദങ്ങള്‍ ഒന്നും ഉയര്‍ത്താന്‍ കേരളത്തിലേയോ കേന്ദ്രത്തിലേയോ കോണ്‍ഗ്രസ്സ് നേതാക്കള്‍ മുതിര്‍ന്നിരുന്നില്ല.ak -elizabath
എന്നാല്‍ രാജ്യത്താകമാനം കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ വിമര്‍ശനം ആന്റണിക്ക് നെരെയും ഉയരുകയാണ്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്ത ആന്റണി തോല്‍വിക്ക് പ്രധാന ഉത്തരവാദി തന്നെയാണെന്നാണ് ഒരു വിഭാഗം പറയുന്നത്.ഈ വിമര്‍ശനവും ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.ഇതാണ് സോണിയയുടെ വിശ്വസ്തനായ ഗുലാം നബി ആസാദിനെ കേരളത്തിലേക്ക് പ്രശ്‌നങ്ങള്‍ പഠിക്കാനായി അയക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതും.

ഇതിലൊന്നും ആന്റ്ണിയുടെ അഭിപ്രായം തേടിയില്ലെന്നാണ് കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.തന്റെ വിശ്വസ്തരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ എകെ ആന്റണി നല്ലവണ്ണം പരിശ്രമിക്കുന്നുണ്ട്.ഇത് നടക്കാതിരിക്കാന്‍ കേരളത്തിലെ ഇരുഗ്രൂപ്പുകളുംകൈമെയ് മറന്ന് ഒന്നിക്കാനുള്ള സാധ്യതയും ഇതോട് കൂടി തെളിഞ്ഞിട്ടുണ്ട്.എന്തായാലും ആന്റണിയുടെ ഹൈക്കമാന്റിലെ പിടി അയയുന്നുവെന്ന് തന്നെയാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്ന സൂചന.

Top