തിരുവനന്തപുരം: കോൺഗ്രസിൽ പൊട്ടിത്തെറി .സുധാകരന്റെ നിയമനവും പുതിയ വർക്കിങ് പ്രസിഡന്റ് മാരുടെ നിയമനവും കേരളത്തിലെ പാർട്ടിയെ പൂർണ്ണമായി തകർക്കുന്ന തീരുമാനം ആയിരിക്കയാണ് .കെ സി വേണുഗോപാൽ സ്വന്തം ഗ്രുപ്പ് ഉണ്ടാകുന്ന നീക്കത്തിൽ കേരളത്തിലെ കോൺഗ്രസും തകർന്നിരിക്കുകയാണ് .അതിനിടെ വേണുവിനെതിരെ സരിതയുടെ പീഡനം ആളിക്കത്തിക്കാൻ നീക്കം സജീവമായി .തന്നെ അതിക്രൂരമായി പീഡിപ്പിച്ചു അഞ്ചു ദിവസം എണീക്കാൻ വായാതെ കിടപ്പിലായി എന്ന സരിതയുടെ മൊഴികൾ കുത്തിപ്പൊക്കി വേണുവിനെ അടിക്കാനുള്ള നീക്കത്തിലാണ് മറ്റു കോൺഗ്രസ് ഗ്രുപ്പുകൾ .
സോളാർ കേസിൽ സരിതയുടെ മൊഴി ഇങ്ങനെയായിരുന്നു ”വേണുഗോപാലും അനില്‍കുമാറും നസറുള്ളയും റോസ് ഹൗസില്‍ വച്ചും ലേ മെറിഡിയനില്‍ വച്ചും വദനസുരതം ചെയ്തു. പിന്നീടും പലതവണ റോസ് ഹൗസില്‍ വിളിച്ചു വരുത്തി ലൈംഗികമായി ചൂഷണം ചെയ്തു.ടീം സോളാറിന്റെ ബ്രാഞ്ച് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വേണുഗോപാലിനെ അദ്ദേഹത്തിന്റെ ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ വച്ച് കണ്ടിരുന്നു. വീട്ടില്‍ വച്ച് കണ്ടതിന് ശേഷം നന്ദി പറഞ്ഞ് മടങ്ങുമ്ബോള്‍ വേണുഗോപാല്‍ സരിതയുടെ നിതംബത്തില്‍ കൈകൊണ്ട് അമര്‍ത്തി.
സരിത ഫയല്‍ കൊണ്ട് തടഞ്ഞതിന് ശേഷം ശരീരത്ത് തൊടരുതെന്ന് വിലക്കി. അതിന് തന്റെ ജനറല്‍ മാനേജര്‍ സാക്ഷിയാണെന്നും സരിത പറയുന്നു.പിന്നീട് സരിതയുടെ ഫോണിലേക്ക് വേണുഗോപാലിന്റെ സന്ദേശമെത്തി. ‘വളരെ മൃദുലം’ എന്നായിരുന്നു ആ സന്ദേശം.തുടര്‍ന്ന് സരിത വേണുഗോപാലിനെ വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍, ഇപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും സരിത മുൻപ് എഴുതിയ കത്തില്‍ പറയുന്നു. വേണുഗോപാലിനെതിരെയുള്ള കേസ് വീണ്ടും സജീവമാക്കാൻ ഗ്‌കോൺഗ്രസിലെ ഗ്രുപ്പുകൾ ശ്രമിക്കുന്നു എന്നാണു സൂചനകൾ .
ബിജെപി ഹര്‍ത്താല്‍ ദിവം നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനാണെന്നായിരുന്നു പറഞ്ഞത്. അത് വിശ്വസിച്ച് റോസ് ഹൗസില്‍ ചെ്ന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം ഉണ്ടായിരുന്നു. അവര്‍ ബന്ധപ്പെട്ടപ്പോള്‍ മന്ത്രി വരുന്നു. അദ്ദേഹം ഹാളില്‍ ഉണ്ട്. അവര്‍ അവിടേക്ക് പോയി. അവിടെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തപ്പോള്‍ കതകടയ്ക്കപ്പെട്ടു. കെസി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മദ്യപിച്ചിരുന്നു. അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീ്ത്തപേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു. 5 ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി എന്നായിരുന്നു സരിതയുടെ മുൻ ആരോപണവും പരാതിയും .
ഗ്രൂപ്പ് സമവാക്യങ്ങൾ തന്നെ തള്ളി പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചത് മുതൽ ആരംഭിച്ച സംഘർഷം കോൺഗ്രസിൽ ഇപ്പോൾ കൂടുതൽ വഷളായിരിക്കുകയാണ് . പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണമെന്ന ആവശ്യമാണ് എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് മുന്നിൽ വെച്ചത്. എന്നാൽ യുവ ജനപ്രതിനിധികളുടെയടക്കം അഭിപ്രായം മാനിച്ച് തലമുറ മാറ്റം മുൻനിർത്തി ഹൈക്കമാൻഡ് വി.ഡി സതീശനെ പ്രതിപക്ഷ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു.
ഇതിലുള്ള അതൃപ്തി നേതാക്കൾ പരസ്യമായും കേന്ദ്ര നേതൃത്വത്തെ നേരിട്ടും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ നേതാക്കൾ സ്വീകരിച്ച മൗനം. കെപിസിസി അധ്യക്ഷൻ ആരാകണമെന്ന ഹൈക്കമാൻഡ് ചോദ്യത്തിന് താൽപര്യം അനുസരിച്ച് നിയമിക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുടെ മറുപടി. എന്നാൽ വർക്കിങ് പ്രസിഡന്റുമാരെയും അങ്ങനെ നിയമിച്ചതിലാണ് ഇപ്പോൾ പ്രശ്നം എത്തി നിൽക്കുന്നത്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ വരണമെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ധാരണയായതായാണ് ഗ്രൂപ്പുകൾ പറയുന്നത്. അതുകൊണ്ട് തന്നെ മറ്റ് പേരുകൾ പറയുന്നതിൽ കാര്യമുണ്ടാകില്ലെന്നും ഇവർ നിലപാടെടുത്തു. മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ അപഹാസ്യരാകാൻ തങ്ങളിലെന്നും അവർ വ്യക്തമാക്കി.
ഇത് അവസരമായി കണ്ടായിരുന്നു വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിലും ഹൈക്കമാൻഡ് തീരുമാനം. കൊടിക്കുന്നിൽ സുരേഷിനെ വർക്കിങ് പ്രസിഡന്റായി നിലനിർത്തിയ ഹൈക്കമാൻഡ് കെ.വി തോമസിനെ മാറ്റി പകരം പി.ടി തോമസ്, ടി സിദ്ധിഖ് എന്നിവരെ തൽസ്ഥാനത്തേക്ക് കൊണ്ടുവന്നു. കെ സുധാകരനും നേരത്തെ വർക്കിങ് പ്രസിഡന്റായിരുന്നു.
കൊടിക്കുന്നിൽ സുരേഷും പി.ടി തോമസും നേരത്തെ എ ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകന്നുള്ള പ്രവർത്തനമാണ് ഇരുവരുടെയും. അതുകൊണ്ട് തന്നെ ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തുമ്പോൾ തന്നെ ഇരുവരുടെയും പേരുകൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരെ ഉയർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണെങ്കിലും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഗ്രൂപ്പ് തീരുമാനത്തിന് വിപരീതമായി സതീശനെയാണ് സിദ്ധിഖ് പിന്തുണച്ചത്.
ഗ്രൂപ്പുകൾക്കതീതമെന്ന വിശേഷണം നൽകി പുതിയ ഗ്രൂപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പക്ഷം. ജംബോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തോട് എതിർപ്പില്ല. എന്നാൽ, അതാണ് കാഴ്ചപ്പാടെങ്കിൽ വർക്കിങ് പ്രസിഡന്റുമാർ മൂന്ന് എന്തിനാണെന്നും ഗ്രൂപ്പുകൾ ചോദിക്കുന്നു.
ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വം അവഗണിക്കുന്നുവെന്നും പരാതിയുണ്ട്. വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തിലും കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും അടങ്ങുന്ന അച്ചുതണ്ടാണ് കാര്യങ്ങൾ നിയന്ത്രിച്ചതെന്നാണ് ഗ്രൂപ്പുകൾ കരുതുന്നത്. കേന്ദ്ര നേതൃത്വവുമായി ഏറെ അടുപ്പമുള്ളയാളാണ് കെ.സി വേണുഗോപാൽ. വി.ഡി സതീശനും കെ സുധാകരനും പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമിടയിൽ സ്വീകര്യതയുള്ള നേതാക്കന്മാരും. ഇത് ഉപയോഗിച്ച് സംസ്ഥാനത്തെ കോൺഗ്രസിൽ സമ്പൂർണ അഴിച്ചുപണിയാണ് ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നത്.