അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​നാകുന്നില്ല , ശബ്ദം മാത്രം!സരിത എസ്. നായരുടെ ഹർജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി; ആവശ്യം രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി.

ന്യൂ​ഡ​ൽ​ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. സ​രി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ വാ​ദം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് കേ​സ് നീ​ട്ടി​വ​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്. വാ​ദം തു​ട​ങ്ങി​യ​പ്പോ​ള്‍ സ​രി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ ദൃ​ശ്യം ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ന്‍റെ ശ​ബ്ദം മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​തോ​ടെ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് കേ​സ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ സ​രി​ത ന​ൽ​കി​യ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക വ​ര​ണാ​ധി​കാ​രി ത​ള്ളി​യി​രു​ന്നു. സോ​ളാ​ർ കേ​സി​ൽ സ​രി​ത​യെ കോ​ട​തി ശി​ക്ഷി​ച്ച സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​ത്രി​ക ത​ള്ളി​യ​ത്. അ​തേസ​മ​യം രാ​ഹു​ലി​നെ​തി​രെ മ​ത്സ​രി​ക്കാ​ൻ അ​മേ​ഠി മ​ണ്ഡ​ല​ത്തി‌​ൽ ന​ൽ​കി​യ പ​ത്രി​ക വ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ​യ​നാ​ട്ടി​ലെ പ​ത്രി​ക ത​ള്ളി​യ ന​ട​പ​ടി​യി​ൽ വ​ര​ണാ​ധി​കാ​രി​യു​ടെ ഭാ​ഗ​ത്ത് പി​ഴ​വു​ണ്ടാ​യെ​ന്നും അ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. സ​രി​ത​യു​ടെ ഹ​ര്‍​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. 4,31,770 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ വി​ജ​യി​ച്ച​ത്.ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നുവെന്നും അതിനാല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചകാര്യവും സരിത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.വയനാട് ലോക്‌സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്.

തന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിരിക്കുന്നതിനാല്‍ അയോഗ്യയെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സരിത വ്യക്തമാക്കുന്നു. ശിക്ഷ ഹൈക്കോടതിയും എറണാകുളം സെഷന്‍സ് കോടതിയും സ്‌റ്റേ ചെയ്തിരുന്നു. അതിനാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം മത്സരിക്കാനാവില്ല എന്ന ന്യായം ശരിയല്ലെന്ന് സരിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അതേസമയം അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിക്കപ്പെട്ടിരുന്നു. ഇക്കാര്യവും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സരിത ചൂണ്ടിക്കാട്ടുന്നുണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് തോറ്റിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിത എസ് നായര്‍ക്ക് 443 വോട്ടുകളാണ് ലഭിച്ചത്.

വയനാട്ടിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന സരിതയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുതുതായി തിരഞ്ഞെടുപ്പ് നടത്തണം രാഹുല്‍ ഗാന്ധിയുടെ വിജയം റദ്ദ് ചെയ്ത് മണ്ഡലത്തില്‍ പുതുതായി തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് സരിതയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ സരിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. തുടര്‍ന്നാണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പില്‍ ജയിച്ച് ലോക്‌സഭയിലേക്ക് പോകാനല്ല താന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് മറിച്ച് പ്രതിഷേധ സൂചകമായിട്ടാണ് എന്ന് സരിത അന്ന് വിശദീകരിച്ചിരുന്നു. പന്ത്രണ്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷത്തോളം മെയിലുകളും ഫാക്‌സുകളും അയച്ചിരുന്നു. എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സരിത കോൺഗ്രസിനെതിരെ മത്സരിക്കാനിറങ്ങിയത്.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെ ആണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നും അന്ന് സരിത എസ് നായര്‍ ചോദിച്ചിരുന്നു. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ വര്‍ഷങ്ങളായി താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും സരിത എസ് നായര്‍ പറയുകയുണ്ടായി. സരിത നായർ ഉൾപ്പെട്ട കേസിൽ ഹൈബി ഈഡൻ അടക്കമുളള കോൺഗ്രസ് നേതാക്കൾ ആരോപണ വിധേയരാണ്.

സോളാർ കേസിൽ കോൺഗ്രസ് നേതാക്കളെ കുരുക്കാൻ വീണ്ടും സരിതയുടെ നീക്കം കഴിഞ്ഞ വര്ഷം നടന്നിരുന്നു . ഇതിന്റെ ഭാഗമായി ഉമ്മൻ ചാണ്ടിക്കെതിരെയും കെ.സി വേണുഗോപാലിനുമെതിരെയും കേസെടുക്കാൻ സരിത വീണ്ടും പരാതി നൽകിയിരുന്നു . നേരത്തെ കൊടുത്ത പരാതിയിൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് പുതിയ പരാതി നൽകാൻ സരിത നൽകിയത് . ബലാത്സംഗം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണ സംഘത്തലവനായ എ.ഡി.ജി.പി അനിൽ കാന്തിനാണ് സരിത പരാതി നൽകിയിരുന്നത് .

അഞ്ചു ദിവസം എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം കോൺഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പീഡിപ്പിച്ചു എന്നാണു സരിതയുടെ മൊഴിയും സോളാർ കമ്മീഷൻ റിപ്പോർട്ടും .ഈ വിവരം രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു എന്നും സരിത പാർലമെന്റ് ഇലക്ഷൻ സമയം വെളിപ്പെടുത്തിയിരുന്നു .
അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി. സോളാര്‍ കേസില്‍ മുന്‍ മന്ത്രി കെ സി വേണുഗോപാലിനെതിരേ സരിതാ എസ് നായരുടെ മൊഴിയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത് . അവരുടെ കയ്യില്‍ അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .

അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച്‌ റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. അത് വിശ്വസിച്ച്‌ റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ബന്ധപ്പെട്ട ശേഷം മന്ത്രി വരുന്നെന്ന് പറഞ്ഞു. അദ്ദേഹം ഹാളില്‍ ഉണ്ടെന്ന് പറഞ്ഞത് അനുസരിച്ച്. അവര്‍ അവിടേക്ക് പോയി. എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കതകടയ്ക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്നത് കെസിയായിരുന്നു. മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്ത പേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു.

കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായ കെസി വേണുഗോപാലിനെതിരെ ലൈംഗിക ആരോപണവുമായിട്ട് ബിജെപി രംഗത്തെത്തിയിരുന്നു . ബലാത്സംഗ കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ് കെസിയെന്നാണ് ബിജെപി ഉയർത്തിയ വിമർശനം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കസേര സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബലാംത്സംഗ കേസിൽ ആരോപണ വിധേയനായ കെസിയെ രാജസ്ഥാനിൽ നിന്ന് മത്സരിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ ആരോപിച്ചിരുന്നു .

എന്നാൽ ബിജെപി ആരോപണങ്ങളെ പാടെ തള്ളി ഉപമുഖ്യനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ സച്ചിൻ പൈലറ്റ് രംഗത്തെത്തിയിരുന്നു . യുഡിഎഫ് സര്‍ക്കാരിനെ പുറത്താക്കുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവർ ഉൾപ്പെടെയുള്ള 22 നേതാക്കൾക്കെതിരെ ലൈംഗികാരോപണത്തിൽ കേസെടുത്തതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു .

2011 ലാണ് ആരോപണം ഉയർന്നത്. എന്നാൽ 2018 ൽ മാത്രമാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സത്യസന്ധമായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ ഇത് വരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.ഈ ആരോപണങ്ങളൊക്കെ തള്ളിയാണ് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം കൂറ്റൻ ഭൂരിപക്ഷത്തിൽ ജയിച്ചത്. ഇത് കെസി വേണുഗോപാലിനോടുള്ള ആ പ്രദേശത്തെ ജനങ്ങളുടെ അഗാധമായ വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും സച്ചിൻ പറഞ്ഞു.

എന്തായാലും ഇപ്പോഴത്തെ സരിതയുടെ നീക്കത്തിൽ രാഹുൽ ഗാന്ധിയും വേണുഗോപാലിനെയും ലക്‌ഷ്യം വെച്ചായിരിക്കും.കൂടെ ഹൈബി അടക്കമുള്ള ഒരുപാട് നേതാക്കളും ആരോപണത്തിൽ സജീവമാകും .

 

Top