മൃദുഹിന്ദുത്വത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ്സ്,ഉമ്മന്‍ ചാണ്ടിയുടെ സംഘപരിവാര്‍ അനുകൂല നിലപാടിന് സോണിയയുടെ പച്ചക്കൊടി,സുധീരന്‍ ഇനി നാവടക്കും.

കൊച്ചി:സംഘപരിവാറിനെ പിണക്കാതെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനൊരുങ്ങി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം.ഉമ്മന്‍ ചാണ്ടി മുന്നോട്ട് വച്ച നിര്‍ദ്ദേശം കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായാണ് സൂചന.കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ സോണിയയുമായി ഉമ്മന്‍ ചാണ്ടിയും ,വിഎം സുധീരനും,രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ ചര്‍ച്ചയിലാണ് ഉമ്മന്‍ ചാണ്ടി തന്റെ തിരഞ്ഞെടുപ്പ് തന്ത്രം അവതരിപ്പിച്ചത്.അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 65 മുതല്‍ 68 വരെ സീറ്റുകള്‍ നേടുമ്പോള്‍ ഏതാണ്ട് 25 ഓളം സീറ്റുകള്‍ ബിജെപി വെള്ളാപ്പള്ളി സഖ്യം കരസ്ഥമാക്കുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിലയിരുത്തല്‍.ബാക്കി വരുന്ന സീറ്റുകളില്‍ മാത്രമേ ഇടതുപക്ഷ വിജയം ഉണ്ടാകൂ എന്നും മുഖ്യന്‍ വിലയിരുത്തുന്നു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടത്തിയ വിലയിരുത്തലാണിത്.മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്ക് ഉടന്‍ തന്നെ ഹൈക്കമാന്റിന് കൈമാറുമെന്നും ഉമ്മന്‍ ചാണ്ടി സോണിയയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ട്.കാര്യമായ സംഘപരിവാര്‍ വിരുദ്ദ പരാമര്‍ശമൊന്നും ഇനി വേണ്ടെന്നാണ് സോണിയ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.ഇതോടെ വിഎം സുധീരന്‍ നടത്തുന്ന കേരള രക്ഷാ മാര്‍ച്ചിലും ആര്‍എസ്എസിനെതിരായി പരാമര്‍ശങ്ങള്‍ പേരിന് മാത്രമാക്കി സിപിഎമ്മിനെതിരായ കുറ്റപത്രം സമര്‍പ്പിക്കലായിരിക്കും നടക്കുകയെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
വിരുദ്ദാഭിപ്രായമുണ്ടെങ്കിലും സോണിയയുടെ നിര്‍ദ്ദേശം സുധീരനും അംഗീകരിച്ചേക്കും.വെള്ളാപ്പള്ളിയും കൂട്ടരും പിടികുന്ന വോട്ട് സിപിഎമ്മിന്റേതാകുമെന്നാണ് മുഖ്യന്‍ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാര്‍ട്ടിയിലെ അനൈക്യമാണെന്നും വെള്ളാപ്പള്ളി ഇഫക്റ്റ് അല്ലെന്നും ഉമ്മന്‍ ചാണ്ടി വിലയിരുത്തുന്നു.അതുകൊണ്ട് പാര്‍ട്ടിയില്‍ കൂടുതല്‍ ഐക്യം വേണമെന്നും മുഖ്യന്‍ സോണിയയോട് ആവശ്യപ്പെട്ടു.ഇത് കണക്കിലെടുത്താണ് നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചത്.ഇതും സോണിയയുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗം തന്നെയായിരുന്നു.എന്തായാലും തന്റെ തീരുമാനത്തിന് ഹൈക്കമാന്റിന്റെ അംഗീകാരം ലഭിച്ചതോടെ അടുത്ത തിരഞ്ഞെടുപ്പിലും മുന്നണിയെ നയിക്കാമെന്ന കണക്കുകൂട്ടലിലാണ് ഉമ്മന്‍ ചാണ്ടി.ഇതിനെ രമേശും സുധീരനും എങ്ങിനെ പ്രതിരോധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Top