രാഹുല്‍ ഗാന്ധി എത്തിയില്ലെങ്കില്‍ കേരളമാകെ കോണ്‍ഗ്രസിനെ ബാധിക്കും:ഐ.സി ബാലകൃഷ്ണന്‍

കണ്ണൂർ : എ.ഐ.സി.സി അധ്യക്ഷന്‍രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ല എന്ന സൂചനകൾ വീണ്ടും പുറത്ത് വരുന്നതോടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആട്മാവിസ്വാസത്തെ കെടുത്തുന്ന തറ ഗ്രൂപ്പ് കളിയുടെ തനിനിറം പുറത്ത് വരുകയാണ് . രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയില്ലെങ്കില്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനെയാകെ ബാധിക്കുമെന്ന് വയനാട് ഡി.സി.സി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ട്. രാഹുലിന്റെ പ്രഖ്യാപനം മറിച്ചാണെങ്കില്‍ വയനാട്ടില്‍ മാത്രമല്ല കേരളമാകെയുള്ള കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കും. ഇക്കാര്യം നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ടി.സിദ്ദിഖ് പറഞ്ഞു. രാഹുലിന്റെ വരവിന് പശ്ചാത്തലമൊരുക്കുക എന്ന നിലയിലാണ് കണ്‍വെന്‍ഷനുകള്‍ നടത്തുന്നതെന്നും സിദ്ദിഖ് പറഞ്ഞു.അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ കേരളത്തില്‍ നിന്നും മത്സരിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പുതിയ പ്രസ്താവന.

തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും അദ്ദേഹം അവിടെ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അദ്ദേഹം കേരളത്തില്‍ വന്ന് മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം.

മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സൂചന നല്‍കാന്‍ രാഹുലിന് മാത്രമേ സാധിക്കൂവെന്നും മത്സരിക്കുമെന്ന സൂചന ഒരു ഘട്ടത്തിലും രാഹുല്‍ജി നല്‍കിയിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top