ന്യുഡൽഹി :നേതാക്കളും അണികളുമില്ലാതെ കോൺഗ്രസ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി .പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ പോലും ത്രാണിയില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ് .പുതിയ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലുള്ള കാലതാമസം കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നൽകി കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്കു തുടരുകയാണ് . പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഇടക്കാല പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. ഈ ആഴ്ച പുതിയ ഇടക്കാല പ്രസിഡന്റിനെ പ്രഖ്യാപിക്കും. പ്രിയങ്കാ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും രാഹുല്‍ ഗാന്ധി അതിനു എതിരാണ് .
അതേസമയം, ഇടക്കാല പ്രസിഡന്റ് പദവിയിലേക്ക് അഞ്ച് പേരുകള്‍ പരിഗണിക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കെസി വേണുഗോപാല്‍ എന്നിവരെയാണ് ഇടക്കാല പ്രസിഡന്റുമാരായി പരിഗണിക്കുന്നത്. പേര്് ഈ ആഴ്ച പ്രഖ്യാപിക്കും.
ദേശീയ അധ്യക്ഷന്‍ ഇല്ലാത്ത കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളും എംപിമാരും എംഎല്‍മാരും ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്തു. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് തകരുമെന്നാണ് ഉന്നത പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടത്. അമേഠിയില്‍ സംഭവിച്ചത് അമേഠിയിലെ രാജകുടുംബാഗവും രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തുമായിരുന്ന രാജ്യസഭാംഗം രാജ്യസഭാംഗം സഞ്ജയ് സിങും ഭാര്യ അമിത സിങും കോണ്‍ഗ്രസില്‍ നിന്ന രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത് ചൊവ്വാഴ്ചയാണ്. ഇതോടെ അമേഠിയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയാത്ത വിധമുള്ള തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മുതിര്‍ന്ന നേതാക്കളയാ കരണ്‍ സിങ്, ശശി തരൂര്‍ എംപി എന്നിവരെല്ലാം ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ വൈകുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. ചില അഭിപ്രായ പ്രകടനങ്ങള്‍ വിവാദമാകുകയും ചെയ്തു. ഇതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ പേരുകളാണ് പ്രധാനമായും അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്. കൂടുതല്‍ പേര്‍ പ്രിയങ്ക അധ്യക്ഷയാകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ ഇനിയും പദവിയിലെത്താന്‍ സാധ്യതയില്ല. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ അധ്യക്ഷപദവിയില്‍ എത്തിയാല്‍ കോണ്‍ഗ്രസ് പിളരുമെന്നാണ് മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍ സിങ് അഭിപ്രായപ്പെട്ടത്.
അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി ശ്രീനിവാസ് ബി വിയെ നിയമിച്ചു. കര്‍ണാടകത്തിലെ ഷിമോഗയിലുള്ള ബദ്രാവതി സ്വദേശിയായ ഇദ്ദേഹത്തെ ഇടക്കാല പ്രസിഡന്റായിട്ടാണ് നിയമിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കേശവ് ചന്ദ് യാദവ് രാജിവെച്ചതിനെ തുടര്‍ന്നാണ് ശ്രീനിവാസിന്റെ നിയമനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് യാദവ് രാജിവെച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് മെയ് 25ന് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. അന്ന് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ രാജി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ രാജി പ്രവര്‍ത്തക സമിതി സ്വീകരിച്ചിട്ടില്ല. എന്നാല്‍ രാജിയില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.