കൊച്ചി:കേരളത്തിലെ കോൺഗ്രസ് വീണ്ടും സമ്പൂർണ്ണ തകർച്ചയിലേക്ക് .ഭരണം പിടിക്കും എന്ന് വീമ്പു പറയുന്ന കോൺഗ്രസിനു മുന്നിലുള്ള കണക്കുകൾ സാംപോർന്ന തകർച്ചയുടെ ഗ്രാഫാണ് .ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിലെ കോൺഗ്രസം യുഡിഎഫും തകർന്നടിയും .യുഡിഎഫിൽ മുസ്ലിം ലീഗ് മാത്രമായിരിക്കും വിജയത്തിൽ മുന്നേറ്റം നടത്തുക .ലീഗ് കൊട്ടകളിലും ഇത്തവണ വിള്ളൽ വീണാലും പതിനഞ്ചു സീറ്റിൽ വിജയിക്കും എന്നാണു നിലവിലെ സാഹചര്യം .ലീഗിന്റെ കൈവശം ഉള്ള അഴീക്കോട് ഇത്തവണ നിലനിർത്താൻ ആവില്ല എന്നാണു പുതിയ കണക്കുകകൾ സൂചിപ്പിക്കുന്നത് . തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് 101 മണ്ഡലങ്ങളിലാണ് എൽഡിഎഫിന് മുന്നേറാൻ കഴിഞ്ഞത്.അതായത് കഴിഞ്ഞ തവണ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളേക്കാൾ 10 സീറ്റ് അധികം സീറ്റുകൾ.അത് ചിലപ്പോൾ 110 സീറ്റിലേക്കും ഉയരും എന്നതാണ് കണക്കുകൾ കാണിക്കുന്നത്.
2016 ൽ 91 സീറ്റുകളായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ചത്. ജോസ് കെ മാണിയുടെ കൂടി പിൻബലത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ അനായാസ വിജയം നേടാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. അതേസമയം എന്തുവിലകൊടുത്തും പിണറായി സർക്കാരിനെ താഴെയിറക്കുമെന്നാണ് യുഡിഎഫും കോൺഗ്രസും അവകാശപ്പെടുന്നത്.ഇത്തവണ ഭരണം ലഭിച്ചില്ലേങ്കിൽ ഇനി കോൺഗ്രസിനും യുഡിഎഫിനും ഒരു തിരിച്ച് വരവ് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ കൊണ്ട് പിടിച്ചുള്ള പ്രചരണങ്ങളിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മലബാറിലും മധ്യ തിരുവിതാംകൂറിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കിയാലേ ഇനി ഭരണം പിടിക്കാനകൂവെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.
നിലവിൽ പതിനൊന്നു ജില്ലകളിലെ 103 മണ്ഡലങ്ങളിൽ നിന്നും നിയമസഭയിൽ ഉള്ളത് കേവലം 9 അംഗങ്ങൾ മാത്രം. ആകെയുള്ള 21 സീറ്റുകളിൽ എറണാകുളത്ത് 7, തിരുവനന്തപുരത്ത് 3 , കോട്ടയത്ത് 2 ഇങ്ങനെയാണ് 12 എണ്ണം. ഇതിൽ കോട്ടയത്ത് 3 സീറ്റിൽ മത്സരിച്ചാണ് രണ്ടെണ്ണം കിട്ടിയത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ കോഴിക്കോട്, കാസർകോട്, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല. പത്തനംതിട്ടയിൽ ഉണ്ടായിരുന്ന ഒരു സീറ്റ് ഉപ തെരഞ്ഞടുപ്പിൽ പോയി, തിരുവനന്തപുരത്ത് വട്ടിയൂർക്കാവും..
ഇക്കുറി ഭരണം ലഭിക്കണമെങ്കിൽ മലബാറിലെ ആറു ജില്ലകളിൽ നിന്നായി 35 സീറ്റ് നേടണമെന്നാണ് യുഡിഎഫിന്റെ കണക്ക്. ആകെയുള്ള 62 സീറ്റിൽ 12 മുതൽ 15 വരെ സീറ്റുകൾ കോൺഗ്രസ് നേടിയാൽ മാത്രമേ യുഡിഎഫിന് ഈ ലക്ഷ്യം കൈവരിക്കാനാകൂ. കഴിഞ്ഞ തവണ 31 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. ഇതിൽ ജയം ആറിടത്ത്. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ. സ്ട്രൈക്ക് റേറ്റ് 19 ശതമാനം. അതേ സമയം 21 സീറ്റുകളിൽ മത്സരിച്ച മുസ്‌ലിം ലീഗ് 17 ഇടത്ത് വിജയിച്ചു. സ്ട്രൈക്ക് റേറ്റ് 81 ശതമാനം.
മലബാറിലെ, നാലു സിറ്റിങ് സീറ്റുകളാണ് 2016 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടമായത്. കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി. നേരത്തേ കോൺഗ്രസിന്റെയും പിന്നീട് എൽജെഡിയുടെയും സിറ്റിങ് സീറ്റായ കൽപറ്റയും കഴിഞ്ഞ വട്ടം നഷ്ടമായി. എൽജെഡി മുന്നണി വിട്ട സാഹചര്യത്തിൽ കൽപറ്റ കോൺഗ്രസ് ഏറ്റെടുത്തേക്കും. ഈ അഞ്ചു സീറ്റുകളാണ് മലബാറിലെ കോൺഗ്രസിന്റെ ജയസാധ്യതയുടെ ഒന്നാം പട്ടികയിലുള്ളത്. നിലവിലുള്ള ആറു സീറ്റിനൊപ്പം ഈ അഞ്ചു സീറ്റു കൂടി വിജയിച്ചാൽ മലബാറിൽ 11 സീറ്റെന്ന ആശ്വാസ നമ്പറിലേക്ക് കോൺഗ്രസിന് എത്താം.
മുസ്‌ലിം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. 2016 ൽ യുഡിഎഫിന് നഷ്ടമായ സിറ്റിങ് സീറ്റുകളുടെ പട്ടികയിലാണ് തിരുവമ്പാടിയുമുള്ളത്. ലീഗ് സീറ്റ് വിട്ടുനൽകിയാൽ തിരുവമ്പാടിയിൽ ജയിച്ചുകയറാമെന്നു കോൺഗ്രസ് കരുതുന്നു. കൊച്ചി മേഖല നിലവിൽ മെച്ചമാണെങ്കിലും എറണാകുളത്ത് കെ വി തോമസ് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. തന്റെ മകൾക്ക് സീറ്റ് വേണമെന്ന് പറയാതെ പറഞ്ഞ കെ വി തോമസ് സ്വീകരിക്കുന്ന നിലപാട് കോൺഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതുന്നവരും ചെറുതല്ല.
തിരുവിതാംകൂറിൽ സീറ്റു കൂട്ടുന്നതിന് കോൺഗ്രസ് നന്നായി വിയർക്കേണ്ടി വരും എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ ജൂനിയർ പങ്കാളി സ്ഥാനത്തു നിന്നും സ്ഥാനക്കയറ്റം ഉണ്ടാകും എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിലവിൽ യുഡിഎഫിനൊപ്പം നിന്ന പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവ നിലനിർത്താൻ ചെറിയ കളിയൊന്നും പോരാ എന്നാണ് നിലവിലെ അവസ്ഥ. പൂഞ്ഞാറിലെ രാഷ്ട്രീയവും ഒപ്പം ആകുമെന്നതിന് ഇതു വരെ സൂചനയില്ല.
ആലപ്പുഴയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് കോൺഗ്രസ് ടിക്കറ്റിൽ ജയിക്കാൻ പറ്റിയത്. ഉപ തെരഞ്ഞെടുപ്പിൽ അരൂർ പിടിച്ചെടുത്തത് ആത്മവിശ്വാസം വർധിപ്പിച്ചു. കൊല്ലത്ത് നിലവിൽ സീറ്റ് ഇല്ല എന്നതും തിരുവനന്തപുരത്ത് 2016 ൽ കിട്ടിയ നാലു സീറ്റിൽ ഒന്ന് 2019 ൽ നഷ്ടപ്പെട്ടു എന്നതും കോൺഗ്രസിന് മുന്നിലെ കഠിന യാഥാർഥ്യമാണ്.