”ഉമ്മന്‍ചാണ്ടിക്കില്ലാത്ത ഇമേജ് തനിക്കും വേണ്ട”,ബാബു രാജി പിന്‍വലിച്ചു.

തിരുവനന്തപുരം:മന്ത്രിസ്ഥാനം രാജി വെച്ച കെ ബാബു തന്റെ നിലപാട് മാറ്റി.രാജി പിന്‍വലിക്കുകയാണെന്ന് ബാബു മാധ്യമങ്ങളെ അറിയിച്ചു.മുഖ്യമന്ത്രിക്കില്ലാത്ത ഇമേജ് തനിക്ക് വേണ്ടെന്ന് ബാബു പറഞ്ഞു.പാര്‍ട്ടിയുടേയും മുന്നണിയുടേയുംതീരുമാനപ്രകാരമാണ് നിലപാട് തിരുത്തിയത്.തീരുമാനം പൂര്‍ണ്ണമായും അംഗീകരിക്കുന്നു.വ്യക്തിപരമായി തനിക്ക് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹമില്ലെന്നും ബാബു പറഞ്ഞു.

രാജികത്ത് ബാബു മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചെങ്കിലും അത് ഗവര്‍ണ്ണറെ ഏല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല.വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ വന്നോടെ ബാബുവിന്റെ മടങ്ങിവരവും ഏതാണ്ട് ഉറപ്പായിരുന്നു.എ ഗ്രൂപ്പ് തീരുമാനപ്രകാരമാണ് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനായി ബാബു ഇപ്പോള്‍ മന്ത്രിസഭയിലെക്ക് മടങ്ങുന്നത്.എന്തയാലും ബാബുവിനെതിരെ കൂടുതല്‍ പ്രതിഷേധത്തിന് തന്നെയാണ് പ്രതിപക്ഷ തീരുമാനം.

Top