രാജസ്ഥാനിലും കോൺഗ്രസ് തകരുന്നു !കോണ്‍ഗ്രസിനെ ഞെട്ടിച്ച് അജയ് മാക്കൻ രാജിവെച്ചു.എല്ലാം നശിപ്പിക്കാൻ വേണുഗോപാൽ

ന്യൂഡല്‍ഹി: ഭരണമുള്ള രണ്ട് സംസ്ഥാനങ്ങളിൽ പ്രധാനമായ രാജസ്ഥാൻ കോൺഗ്രസും തകരുന്നു പാർട്ടിയിലെ അധികാരം നിലനിർത്താൻ വേണ്ടി കെസി വേണുഗോപാലിന്റെ നിലവാരം വിട്ട രാഷ്ട്രീയ നീക്കങ്ങളാണ് രാജസ്ഥാനിലും കോൺഗ്രസ് തകർക്കുന്നതിന് കാരണമാകുന്നത് . ദേശീയയ കോൺഗ്രസിൽ തന്റെ സ്ഥാനം ഉറപ്പിച്ച് നിർത്തുന്നതിനു വേണ്ടി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണക്കുന്നത് വേണുഗോപാൽ ആണ് .ഇതിൽ പ്രതിഷേധിച്ചാണ് മാക്കന്റെ രാജി എന്നാണ് സൂചന .

അജയ് മാക്കന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതല രാജിവച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിലുണ്ടായ അതൃപ്തിയാണ് രാജിക്ക് കാരണം എന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിച്ച ചില നിലപാടുകള്‍ വിവാദമായിരുന്നു. അശോക് ഗെഹ്ലോട്ടിനെതിരെയോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കെതിരെയോ ഇതുവരെ അച്ചടക്ക നടപടിയുണ്ടായിട്ടില്ല. ഇതാണ് അജയ് മാക്കന്റെ രാജിക്ക് കാരണമായി പറയുന്നത്. അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് പക്ഷങ്ങളാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പദവിയും ദേശീയ അധ്യക്ഷ പദവിയും ഒരേ സമയം വഹിക്കാനുള്ള തന്ത്രമാണ് ഗെഹ്ലോട്ട് പയറ്റിയതത്രെ. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. മാത്രമല്ല, എംഎല്‍എമാര്‍ സമ്മര്‍ദ്ദ ശക്തികളെ പോലെ പെരുമാറുകയായിരുന്നു.

അശോക് ഗെഹ്ലോട്ടിന് പകരം ആരാകണം മുഖ്യമന്ത്രി എന്ന് ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് നേതൃത്വം യോഗം വിളിച്ചത്. ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന 90 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പകരം ഇവര്‍ സ്പീക്കറെ കാണുകയായിരുന്നു. ഗെഹ്ലോട്ടിനെ മാറ്റിയാല്‍ രാജി പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എമാര്‍ക്കെതിരെ നേതൃത്വം നടപടിയെടുക്കുമെന്നാണ് അജയ് മാക്കന്‍ കരുതിയത്. അതുണ്ടായില്ല. ഇങ്ങനെയാണെങ്കില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ തുടരേണ്ടതില്ല എന്ന് അജയ് മാക്കന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് രാജി പ്രഖ്യാപനത്തിന് കാരണമായി പറയപ്പെടുന്നത്.

സെപ്തംബറിലെ വിവാദ സംഭവത്തിന് ശേഷം മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് അജയ് മാക്കന്‍ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ്, ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. ഇവര്‍ ഗെഹ്ലോട്ടിന് അനുകലമായി പ്രത്യേക യോഗം വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി ഗെഹ്ലോട്ട് മാത്രം മതിയെന്നും ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസ് ഭരണത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. ഗെഹ്ലോട്ട്-പൈലറ്റ് ഗ്രൂപ്പുകളുടെ പോരാണ് ഇവിടെ കോണ്‍ഗ്രസിന് തലവേദന. രാജസ്ഥാനിലെ വിവാദങ്ങളില്‍ പരിഹാരം കാണുക എന്ന ദൗത്യം കൂടിയുണ്ടായിരുന്നു അജയ് മാക്കന്. പക്ഷേ, അദ്ദേഹം ഇപ്പോള്‍ രാജസ്ഥാന്റെ ചുമതല രാജിവച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ച നിലപാടില്‍ അതൃപ്തനാണ് അജയ് മാക്കന്‍. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വേളയില്‍ നെഹ്രു കുടുംബത്തിന് താല്‍പ്പര്യം ഗെഹ്ലോട്ട് മല്‍സരിക്കണം എന്നായിരുന്നു. അദ്ദേഹം ആദ്യം വിസമ്മതിക്കുകയും രാഹുല്‍ ഗാന്ധി തന്നെ പ്രസിഡന്റാകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു…

ഒരാള്‍ രണ്ടു പദവി വഹിക്കരുത് എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതുപ്രകാരം ദേശീയ അധ്യക്ഷ പദവിയിലേക്ക് മല്‍സരിക്കുന്ന വ്യക്തി രാജസ്ഥാന്‍ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം അശോക് ഗെഹ്ലോട്ട് വിസമ്മതിക്കുകയായിരുന്നു. ഇതാണ് അജയ് മാക്കനെ അമ്പരപ്പിച്ചത്.

 

Top