മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ ദിഗ്‌വിജയ്‌ സിങും അമൃത റായിയും വിവാഹിതരായതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ദിഗ്‌വിജയ്‌ സിങും അമൃത റായിയും തമ്മിലുള്ള വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്‌.കഴിഞ്ഞ മാസം ചെന്നൈയില്‍ ഇവരുടെ വിവാഹം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു പ്രമുഖ ദേശീയ ദിനപത്രമാണ് ദിഗ്‌വിജയ്-അമൃത വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.digvijayasing

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ്‌ സിങും ടെലിവിഷന്‍ അവതാരക അമൃത റായിയും അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ട്‌ നേരത്തെ പുറത്ത്‌ വന്നിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മുന്‍ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ്‌ സിങ്‌ അമൃതയുമായി അടുപ്പത്തിലാണെന്ന കാര്യം സമ്മതിച്ചിരുന്നു. 44 കാരിയായ അമൃത വിവാഹ മോചിതയാണ്‌. ദിഗ്‌വിജയ്‌ സിങിന്റെ ഭാര്യ 2013ല്‍ മരിച്ചിരുന്നു. ഇദേഹത്തിന്‌ നാലു പെണ്‍മക്കളും ഒരു മകനും ഉണ്ട്‌. 68 കാരനായ ദിഗ്‌വിജയ്‌ സിങ്‌ ഇപ്പോള്‍ യു എസിലാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top