വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

കൊച്ചി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ സ്വകാര്യ യൂറോപ്പ് സന്ദര്‍ശനം വിവാദത്തിലേക്ക്. വളരെ രഹസ്യമായി അയര്‍ലണ്ടില്‍ എത്തിയ വി.ഡി സതീശനെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് -നേഴ്സിങ് റിക്രൂട്ടിങ് ഏജന്റുമാര്‍ ആണെന്നും ആരോപണം ഉയര്‍ന്നു .ഈ ആരോപണം ശരിവെക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയായില്‍ എത്തി. കേരളത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് വി.എ രാജീവനേ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ചക്കര ജോണിക്കും വി.ഡി.സതീശനെ സ്‌പോണ്‍സര്‍ ചെയ്തു ഒന്നിച്ച് വന്ന് അയര്‍ലണ്ടില്‍ സ്വീകരണം ഒരുക്കിയ ആള്‍ക്കും അങ്കമാലിയില്‍ കെട്ടിടം ഉള്ളതായും പറയുന്നു.

അയര്‍ലന്റില്‍ നേഴ്സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്ന ലാലു പോള്‍ എന്നയാളും വിടി.സതീശനും ഒരേ ഫ്ളൈറ്റില്‍ ആണ് എത്തിയത്. ലാലു പോള്‍ ആണ് വി.ഡി സതീശന്റെ യൂറോപ്പ് ട്രിപ്പിന്റെ എല്ലാ ചിലവുകളും എന്നും അയര്‍ലണ്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ .ഇന്നലെ ഓ.ഐ.സി.സി നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തത് വരെ ലാലു പോള്‍ ആണെന്നും ഇതുവരെ കോണ്‍ഗ്രസുകാരുടെയോ -ഓ.ഐ .സി.സിയുടെയോ ഒരു പരിപാടിയിലും പങ്കെടുക്കാത്ത ലാലു പോള്‍ പരിപാടി നടന്ന സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.അയര്‍ലണ്ടില്‍ നിലവില്‍ ഇല്ലാത്ത ഒരു ഓ.ഐ.സി.സി കമ്മറ്റി തട്ടിക്കൂട്ടി നടത്തിയ ഒരു പരിപാടിയുടെ പേരിലാണ് സമുന്നതനായ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് പങ്കെടുത്തത് എന്നതും സംശയകരം തന്നെ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ സി.പി.എം ജാഥയിൽ വാവസായിയുടെ കൂപ്പർ കാറിൽ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യാത്ര ചെയ്തു എന്ന് കോലാഹലവും പ്രക്ഷോഭവും നയിച്ച പാർട്ടിയുടെ ആദര്ശവാനായ നേതാവിന്റെ യൂറോപ്പ് പര്യടനം ആണിപ്പോൾ വിവാദമായിരിക്കുന്നത് .

വി.ഡി സതീശന്റെ സന്ദര്‍ശനത്തിന്റെ രണ്ടാമത്തെ ദിവസം മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതി ആയിട്ടുള്ള ആളുടെ ചിലവില്‍ എന്നതും ഈ കോണ്‍ഗ്രസ് നേതാവിന്റെ സന്ദര്‍ശനം കൂടുതല്‍ വിവാദത്തിലേക്ക് എത്തുകയാണ് .ഞായറാഴ്ച നടത്തപ്പെട്ട ചടങ്ങു  അയര്‍ലണ്ടിലെ വാട്ടര്‌ഫോര്‍ഡില്‍ ആയിരുന്നു. ഒരു വ്യക്തിയുടെ വീട് ആക്രമിച്ച് നശിപ്പിച്ച കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ നടത്തിയ പരിപാടി എന്നതറിഞ്ഞ അയര്‍ലന്റിലെ കോണ്‍ഗ്രസുകാര്‍ മൂക്കത്ത് വിരല്‍ വെച്ച് ചോദിക്കുന്നു ‘ഇദ്ദേഹം ആണോ ഈ ആദര്‍ശത്തിന്റെ കൊത്തുവിളക്ക് എന്നറിയപ്പെടുന്നത് .LALU3

വി.ഡി സതീശന്‍ അയര്‍ലന്റില്‍ വന്നത് ശനിയാഴ്ച്ചയാണ്. അയര്‍ലന്റില്‍ എത്തിയത് രഹസ്യമായാണ്. കോണ്‍ഗ്രസിന്റെ പല നേതാക്കളും പ്രവര്‍ത്തകരും അറിയാതെ അതീവ രഹസ്യമായി എത്തുകയായിരുന്നു.ഓ.ഐ.സി.സി രൂപീകരിച്ചപ്പോള്‍ ഉന്നത സ്ഥാനം വഹിച്ച മുന്‍ ഇടുക്കി ജില്ലാ കെ എസ യു പ്രസിഡന്റും കൂടിയായിരുന്ന എമി സെബാസ്റ്റിയന്‍ പോലും അറിഞ്ഞില്ല വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം .നേഴ്സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ അയര്‍ലന്റില്‍ നിന്നും വന്‍ തോതില്‍ യൂറോ തട്ടിപ്പുകാരായ റിക്രൂട്ടിങ് നേതാക്കള്‍ കേരളത്തിലേക്ക് കടത്തുന്നതായി മുമ്പേ ആരോപണം ഉയര്‍ന്നിരുന്നു.അതിനിടെയാണ് ലാലു പോള്‍ എന്ന റിക്രൂട്ടിങ്ങ് ഏജന്റാണ് സതീശനേ അയര്‍ലന്റില്‍ എത്തിച്ചത് എന്ന ആരോപണം . ഡബ്‌ളിന്‍ വിമാനത്താവളത്തില്‍ എത്തിയ വി.ഡി.സതീശന്റെ ഒപ്പം ലാലു പോള്‍ നില്‍ക്കുന്ന ചിത്രവും വീഡിയോകളും പുറത്തുവന്നു.ശനിയാഴ്ച്ച  നടന്ന ചടങ്ങില്‍ നിന്നും വി.ഡി സതീശന്‍ ലാലു പോളിന്റെ വസതിയിലേക്ക്  പോവുകയും ആതിഥേയത്വം സ്വീകരിച്ചു എന്നുമാണ് വിവരം.LALU2

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് വി.എ രാജീവനേ കൊലപ്പെടുത്തിയ കേസിലേ ഒന്നാം പ്രതി ചക്കര ജോണിക്കും സതീശന് സ്വീകരണം ഒരുക്കിയ ആള്‍ക്കുംഅങ്കമാലിയില്‍ കെട്ടിടം ഉള്ളതായും പറയുന്നു.ഇതേ കേസില്‍ പ്രതിയാണ് പ്രഗത്ഭനായ അഡ്വ ഉദയ ഭാനു . അയര്‍ലന്റില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് മൂലം ജോലിയില്ലാതെ പല നേഴ്‌സുമാരും നരകിക്കുമ്പോള്‍ ആണ് വി.ഡി സതീശന്‍ എന്ന എം എല്‍ എ നേഴ്സുമാരുടെ കയ്യില്‍ നിന്നും നിയമവിരുദ്ധമായി പണം വാങ്ങി റിക്രൂട്ടിങ് നടത്തുന്ന ഏജന്റ് മാരുടെ പണം പറ്റി ഓസില്‍ സന്ദര്‍ശനം നടത്തിയത്. മലയാളികളായ നേഴ്സുംകാരെ ചതിക്കപ്പെടുമ്പോള്‍ ആദര്‍ശവാനായ സതീശന്‍ കണ്ണില്‍ ചോരയില്ലാതെ തട്ടിപ്പുകാരുടെ ആനുകൂല്യവും പണവും, വിമാന ടികറ്റും. താമസവും ഒക്കെ തരപ്പെടുത്തി വാങ്ങി.ഒ.ഐ സി.സി പരിപാടിപ്പവരെ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടത് എന്നുള്ള ഞെട്ടിക്കുന്ന തെളിവാണ് കോണ്‍ഗ്രസ് പരിപാടികളില്‍ കാണാത്ത നേഴ്സിങ് റിക്രൂട്ടിങ് ഏജന്റിന്റെ പരിപാടിയിലെ പങ്കാളിത്വവും മറ്റും.vd satheesan1

ആദര്‍ശത്തിന്റെ കൊത്തുവിളക്ക് എന്നൊക്കെ ആരൊക്കെയോ വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാവായ വി.ഡി സതീശനും ചുളുവില്‍ എന്താ ഒരു ലോക പര്യടനം ആയികൂടെ..?ആകാം പക്ഷെ അത് സുധാര്യമായിരിക്കണം .ക്രിമിനല്‍ ബന്ധമുള്ളവരിലൂടെ ആണെങ്കില്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലേബലില്‍ ആകുമ്പോള്‍ അത് പാര്‍ട്ടിക്ക് ഷീണം തന്നെയാണ് . ലക്ഷങ്ങള്‍ ആരാധകരുള്ള ഒരു നേതാവിനെ കാണാന്‍ ഒരു മലയാളിക്കും -കോണ്‍ഗ്രസുകാരനും ഷണനം ഇല്ലായിരുന്നു .വിരലില്‍ എണ്ണാവുന്ന ഉത്തരേന്ത്യക്കാര്‍ മാത്രാമാണ് ചടങ്ങില്‍ എത്തിയത് .എന്നാല്‍ മറക്കാതെ നേഴ്സിങ് റിക്രൂട്ടിങ് ഏജന്റ് ലാലു പോള്‍ എത്തിയിരുന്നു .അവസാനം സതീശന്റെ താമസവും ഒരുക്കിയത് അയര്‍ലന്റിലെ ഈ നേഴ്സിങ് റിക്രൂട്ടിങ് ഏജന്റ് ആണെന്നും എന്നത് ഞെട്ടിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത് . സതീശന്റെ വിവാദ യാത്രയെക്കുറിച്ച് കേരളത്തിലെ പ്രമുഖ ഓൺലൈൻ പത്രങ്ങൾ കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടിരുന്നു .TRUE LINE

എല്ലാ രാഷ്ട്രീയ നേതാക്കളും മലയാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ പണത്തില്‍ വിദേശത്ത് കറങ്ങാറുണ്ട്. പേരിന് ഒരു മീറ്റീങ്ങും, കമ്മിറ്റി യോഗവും. പിന്നെ അന്തിയുറക്കം പ്രവര്‍ത്തകരേ സോപ്പിട്ട് അവരുടെ ചിലവിലും വീട്ടിലും ഹോട്ടലിലും . മാത്രമല്ല നേതാക്കള്‍ പോകുമ്പോള്‍ ഒരു പോകറ്റ് മണിയും കൊടുക്കാറുണ്ട്. അതിനായി പ്രവര്‍ത്തകരില്‍ നിന്നും 1000 യൂറോ പിരിച്ചാല്‍ 500 പിരിക്കുന്നവര്‍ മുക്കി ബാക്കി 500 നേതാവിനും കൊടുക്കും. ഇങ്ങിനെ ഒക്കെ വിവാദവും… ഒരു കാര്യവും ഇല്ലെന്ന് തെളിയിച്ച പ്രവാസികളേ പിഴിയലില്‍ ഇപ്പോള്‍ ആദര്‍ശവാന്‍ വി.ഡി സതീശന്‍ ഉള്‍പ്പെട്ടില്ല എന്നതാണ് സൂചന .പകരം പണച്ചാക്കുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു എന്നതാണ് ഉയരുന്ന ആരോപണം .ആദര്ശവാനായ സതീശനെ സ്‌പോണ്‍സര്‍ ചെയ്തത് നേഴ്സിങ് റിക്രൂട്ടിങ് -റിയല്‍ എസ്റ്റേറ്റ് ഏജന്റ് എന്നാ ആരോപണം അല്ലാ എന്ന് തെളിയിക്കേണ്ട ബാധ്യത ഉന്നതനായ നേതാവില്‍ മാത്രം .ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയത് വയലാര്‍ രവിയാണ്. പ്രവാസി മന്ത്രിയായിരുന്നപ്പോള്‍ ടൂറിനായി ഒരു ടൂര്‍ സര്‍ക്കാര്‍ ചിലവില്‍. രവിയുടെ ഒരു യാത്രക്കും ഒരു നേട്ടവും ഇന്ത്യക്കോ പ്രവാസികള്‍ക്കോ ലഭിച്ചത് ചരിത്രത്തില്‍ ഇല്ല.എന്നാല്‍ അതേപാതയില്‍ ആണോ സതീശനും എന്നതാണിപ്പോള്‍ ഉയരുന്ന ചോദ്യം

Top