കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്.രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് നൽകിയതായി വാർത്താ സമ്മേളനത്തിൽ പി സി ചാക്കോ പറഞ്ഞു. പാർടിയിൽനിന്നുള്ള അവഗണനയിലും ഗ്രൂപ്പിസത്തിലും പ്രതിഷേധിച്ചാണ് രാജി. ഗ്രൂപ്പുകൾക്ക് സംരക്ഷണം നൽകുന്നത് ഹൈക്കമാൻഡ് ആണ്. ഗ്രൂപ്പ് ഉള്ളവർക്ക് മാത്രമാണ് കോൺഗ്രസിൽ നിൽക്കാൻ പറ്റുന്നത് . മെറിറ്റിന് യാതൊരു വിലയും പാർടിയിലില്ല.തീരുമാനം എടുക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്.എ ഐ ഗ്രൂപ്പുകൾ രണ്ട് പാർടിപോലെയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഒരു പാർടിയായല്ല 2 പാർടികളുടെ കൺസോർഷ്യമാണ്.
ഉമ്മൻചാണ്ടിയും ചെന്നിത്തലയുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.ഇവർ തമ്മിലുള്ള വീതംവെപ്പിന് ഹൈക്കമാൻഡ് അംഗീകാരം നൽകുകയാണ്. സ്‌ഥാനാർഥികൾ ആരൊക്കെ എന്നത് ഗ്രൂപ്പ് നേതാക്കൾക്ക് മാത്രം അറിയാം. സ്‌ഥാനാർഥി നിർണയത്തിൽനിന്ന് തന്നെ ഒഴിവാക്കിയെന്നും പി സി ചാക്കോ പറഞ്ഞു.നാലുതവണ എം പിയായ വ്യക്‌തിയാണ് പിസി ചാക്കോ.
സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ ആകില്ല- ചാക്കോ കുറ്റപ്പെടുത്തി. പദവികള്‍ കോണ്‍ഗ്രസ് പങ്കുവയ്ക്കുകയാണ്. ഗ്രൂപ്പുകള്‍ക്ക് ഹൈക്കമാന്‍ഡ് സംരക്ഷണം നല്‍കുകയാണ്. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല. ദേശീയ നേതൃത്വം സജീവമല്ല. കോണ്‍ഗ്രസ് സ്വയം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഇതോടുള്ള പ്രതിഷേധമാണ് എന്റെ രാജി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം ഒരു പട്ടിക സമർപ്പിച്ചിരുന്നു. ഇതിൽ അദ്ദേഹം ചില പ്രതിനിധികളെ നിർദ്ദേശിച്ചിരുന്നു. ഒപ്പം, തന്നെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാനുണ്ടായിരുന്നു. അഞ്ച് തവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കോൺഗ്രസ് നേതൃത്വം പരിഗണിച്ചില്ല എന്നാണ് ആരോപണം.
സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത് ആരുമായും ചർച്ച ചെയ്യാതെയാണ്. ഗ്രൂപ്പുകള്‍ക്ക് ഹൈക്കമാന്‍ഡ് സംരക്ഷണം നല്‍കുന്നു. ബിജെപി കേരളത്തില്‍ ഒരു ഘടകമേയല്ല. വര്‍ഗീയ പാര്‍ട്ടികളെ കേരളം അംഗീകരിക്കില്ല. നാളെ എങ്ങോട്ട് പോകുമെന്ന് ആലോചിച്ചല്ല രാജിവെച്ചെന്നും പി സി ചാക്കോ പറഞ്ഞു. എൻസിപിയിൽ ചേർന്നേക്കുമെന്ന പ്രചരണവും പി സി ചാക്കോ തള്ളി
കേരളത്തില്‍ കോണ്‍ഗ്രസുകാരനായിരിക്കുക അസാധ്യമാണ്. ഗ്രൂപ്പുകാരനായിരിക്കുക എന്നത് മാത്രമാണ് സാധ്യം. അതാണ് ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ടത്. ഐയുടെ സ്ഥാനാര്‍ഥികള്‍ ഇത്ര, എയുടെ ഇത്ര സ്ഥാനാര്‍ഥികള്‍ എന്ന് മാത്രമാണ് നോക്കുന്നത്. വിജയ സാധ്യത, മെറിറ്റ് ഒന്നും മാനദണ്ഡമാകുന്നില്ല. മറ്റ് സാമൂഹ്യമായ അംശങ്ങളൊന്നും പരിഗണിക്കുന്നില്ല. ഗ്രൂപ്പിനാണ് മുന്‍തൂക്കം. അതുകൊണ്ടാണ് കോണ്‍ഗ്രസിനോട് വിട പറയുന്നത്. ഞാന്‍ പല സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തന്ന സഹകരണത്തിനെല്ലാം നന്ദി പറയുന്നു. രണ്ട് വര്‍ഷമായി കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം സജീവമല്ല.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചു. വര്‍കിങ് കമ്മിറ്റി രാജി പിന്‍വലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും കേട്ടില്ല. നേതൃത്വമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം. അനാരോഗ്യം അവഗണിച്ച് സോണിയ ഗാന്ധി നയിച്ചു. ഇത്രയും കാലമായിട്ടും ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിനായില്ല. ഒരു ഒപ്പിടല്‍ പ്രസ്ഥാനം ശരിയാണെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് വേണമെന്നാണ് നേതാക്കള്‍ പറഞ്ഞത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോകുന്നത് ബിജെപിയുടെ ശക്തി കൊണ്ടല്ല. കോണ്‍ഗ്രസിന്‍റെ ദൌര്‍ബല്യം കൊണ്ടാണ്. ഒരു നേതൃത്വമില്ലാതെ പോകുന്നത് ദൌര്‍ഭാഗ്യകരമാണ്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
പക്ഷേ ഒരു മാറ്റവുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. എന്‍റെ രാജി കോണ്‍ഗ്രസിന്‍റെ കണ്ണ് തുറപ്പിക്കുമെങ്കില്‍ ചാരിതാര്‍ഥ്യതയുണ്ടാകും. ഈ തീരുമാനം പാര്‍ട്ടിയെ നന്നാക്കാനുള്ള എന്‍റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതുകൊണ്ടാണ്. നാളെ ഞാന്‍ എങ്ങോട്ടുപോകുമെന്ന് ആലോചിച്ചിട്ടില്ല. നാളെ എന്തെന്നുള്ള പ്രശ്നം എന്‍റെ മുന്നിലില്ല. നില്‍ക്കുന്ന പാര്‍ട്ടിയില്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാണ് ആലോചിച്ചത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സഹകരിക്കാന്‍ മുന്‍കൈ എടുത്ത ആളാണ് ഞാന്‍.
എ കെ ആന്‍റണിയും ഞാനും കൂടിയാണ് 1980ല്‍ ഇഎംഎസിനെ കണ്ടത്. കോണ്‍ഗ്രസില്‍ അന്ന് എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്താണ് കോണ്‍ഗ്രസുകാര്‍ എല്ലാം ഒന്നിക്കണമെന്ന തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ ശരദ് പാവാറിനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല പ്രിന്‍സിപ്പിള്‍സിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എന്നും എടുത്തിട്ടുള്ളത്. ബിജെപി കേരളത്തില്‍ ഒരു ഘടകമേയല്ല. വര്‍ഗീയ പാര്‍ട്ടികളെ കേരളം അംഗീകരിക്കില്ല”